മൂ​ന്നു ജി​ല്ല​ക​ളി​ൽ വൈ​ദ്യു​തി ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ പ്ര​ത്യേ​ക പാ​ക്കേ​ജ്
മൂ​ന്നു ജി​ല്ല​ക​ളി​ൽ വൈ​ദ്യു​തി ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ പ്ര​ത്യേ​ക പാ​ക്കേ​ജ്
Wednesday, May 15, 2024 1:39 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വൈ​​​​ദ്യു​​​​തി ക്ഷാ​​​​മം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ത്തെ മൂ​​​​ന്നു ജി​​​​ല്ല​​​​ക​​​​ളി​​​​ൽ പ്ര​​​​ത്യേ​​​​ക പാ​​​​ക്കേ​​​​ജ് ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​ൻ കെ​​​​എ​​​​സ്ഇ​​​​ബി. മ​​​​ല​​​​പ്പു​​​​റം, കാ​​​​സ​​​​ർ​​​​ഗോ​​​​ഡ്, ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​ക​​​​ളി​​​​ലെ വൈ​​​​ദ്യു​​​​തി ക്ഷാ​​​​മം പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​നു​​​​ള്ള പാ​​​​ക്കേ​​​​ജാ​​​​ണ് കെ​​​​എ​​​​സ്ഇ​​​​ബി റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി ക​​​​മ്മീ​​​​ഷ​​​​ൻ മു​​​​ന്പാ​​​​കെ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​ത്.

മൂ​​​​ന്നു ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​യി ആ​​​​കെ 1023.04 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് ചെ​​​​ല​​​​വി​​​​ടു​​​​ന്ന​​​​ത്. മ​​​​ല​​​​പ്പു​​​​റം ജി​​​​ല്ല​​​​യി​​​​ൽ 410.93 കോ​​​​ടി രൂ​​​​പ, ഇ​​​​ടു​​​​ക്കി​​​​യി​​​​ൽ 217.96 കോ​​​​ടി രൂ​​​​പ, കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് ജി​​​​ല്ല​​​​യി​​​​ൽ 394.15 കോ​​​​ടി രൂ​​​​പ എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് വി​​​​ഹി​​​​തം.


അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തെ മൂ​​​​ല​​​​ധ​​​​ന നി​​​​ക്ഷേ​​​​പ പ​​​​ദ്ധ​​​​തി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് റ​​​​ഗു​​​​ലേ​​​​റ്റ​​​​റി ക​​​​മ്മീ​​​​ഷ​​​​ൻ ന​​​​ട​​​​ത്തി​​​​യ തെ​​​​ളി​​​​വെ​​​​ടു​​​​പ്പി​​​​ലാ​​​​ണ് മൂ​​​​ന്ന് ജി​​​​ല്ല​​​​ക​​​​ളി​​​​ലെ വൈ​​​​ദ്യു​​​​തി വി​​​​ത​​​​ര​​​​ണ രം​​​​ഗം ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​ക്കൊ​​​​ള്ളു​​​​ന്ന പ്ര​​​​ത്യേ​​​​ക പ​​​​ദ്ധ​​​​തി കെ​​​​എ​​​​സ്ഇ​​​​ബി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.