സുരേഷ് ഗോപിയുടെ പ്രസംഗം; ബിജെപി കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി
സുരേഷ് ഗോപിയുടെ പ്രസംഗം; ബിജെപി  കേന്ദ്ര നേതൃത്വത്തിന്  കടുത്ത അതൃപ്തി
Saturday, August 24, 2024 1:08 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​മ​ന്ത്രിപ​ദ​വി​യി​ലി​രു​ന്ന് സി​നി​മ ചെ​യ്യാ​ൻ സു​രേ​ഷ് ഗോ​പി​ക്ക് അ​നു​വാ​ദം ന​ൽ​കി​യേ​ക്കി​ല്ലെ​ന്നു സൂ​ച​ന.

മ​ന്ത്രി​സ്ഥാ​നം തി​രി​ച്ചെ​ടു​ത്താ​ൽ സ​ന്തോ​ഷ​മെ​ന്ന സു​രേ​ഷ് ഗോ​പി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നു പി​ന്നാ​ലെ ബി​ജെ​പി കേ​ന്ദ്ര​ നേ​തൃ​ത്വം ക​ടു​ത്ത അ​തൃ​പ്തി​യി​ലാ​ണ്. അ​മി​ത് ഷാ​യു​ടെ പേ​ര് പ്ര​സം​ഗ​ത്തി​ൽ പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ട​തും അ​തൃ​പ്തി​യു​ണ്ടാ​ക്കി​യെ​ന്നാ​ണു സൂ​ച​ന.

മ​ന്ത്രി​മാ​ർ​ക്കു​ള്ള പെ​രു​മാ​റ്റ​ച്ച​ട്ട​ പ്ര​കാ​രം പ​ണ​മു​ണ്ടാ​ക്കു​ന്ന മ​റ്റു ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ടാ​ൻ അ​നു​വാ​ദ​മി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ സു​രേ​ഷ് ഗോ​പി​ക്കു മാ​ത്രം അ​നു​മ​തി ന​ൽ​കി​യാ​ൽ മ​റ്റു​ള്ള​വ​രും ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും അ​തൊ​രു കീ​ഴ്‌വഴക്ക​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്രം ക​രു​തു​ന്നു. എ​ന്നാ​ൽ സു​രേ​ഷ് ഗോ​പി സി​നി​മാ അ​ഭി​ന​യ​ത്തി​ൽ നി​ല​പാ​ട് ക​ടു​പ്പി​ച്ചാ​ൽ മ​ന്ത്രി​സ്ഥാ​നം ഒ​ഴി​യേ​ണ്ടി​വ​രും.


"ഒ​റ്റ​ക്കൊ​ന്പ​ൻ'അ​ട​ക്കം 22 സി​നി​മ​ക​ൾ ചെ​യ്യാ​നു​ണ്ടെ​ന്നും ആ​ർ​ത്തി​യോ​ടെ​യാ​ണു താ​ൻ അ​തി​നെ​ല്ലാം ഡേ​റ്റ് കൊ​ടു​ത്ത​തെ​ന്നും അ​തി​ന്‍റെ പേ​രി​ൽ മ​ന്ത്രി​സ്ഥാ​നം പോ​യാ​ൽ സ​ന്തോ​ഷ​മേ​യു​ള്ളൂ​വെ​ന്നു​മാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി​യു​ടെ പ്ര​സ്താ​വ​ന.

സി​നി​മ ചെ​യ്യാ​നു​ള്ള അ​നു​വാ​ദം ചോ​ദി​ച്ചു​ചെ​ന്ന​പ്പോ​ൾ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​പേ​പ്പ​ർ കെ​ട്ടെ​ടു​ത്ത് മൂ​ല​യി​ലേ​ക്ക് എ​റി​ഞ്ഞു​വെ​ന്നും എ​ന്തൊ​ക്കെ സം​ഭ​വി​ച്ചാ​ലും താ​ൻ സെ​പ്റ്റം​ബ​ർ ആ​റി​ന് സി​നി​മ ചെ​യ്യാ​ൻ പോ​രു​മെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.