ഹരിയാനയിൽ കോൺഗ്രസ് 89 സീറ്റിൽ, ഒരിടത്ത് സിപിഎം
Friday, September 13, 2024 2:27 AM IST
ന്യൂഡൽഹി: ഹരിയാനയിൽ കോൺഗ്രസ് 89 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഒരു സീറ്റ് സിപിഎമ്മിനു നല്കി. ആറു തവണയാണു കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഭിവാനി സീറ്റാണു സിപിഎമ്മിനു നല്കിയത്.
എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാലയുടെ മകൻ ആദിത്യ കൈതാൽ സീറ്റിൽ മത്സരിക്കും. ഈയിടെ കോൺഗ്രസിൽ ചേർന്ന മാധ്യമപ്രവർത്തകൻ സർവ മിത്ര കാംബോജ് റാണിയ സീറ്റിൽ ജനവിധി തേടും. എഎപിയുമായി കോൺഗ്രസ് സഖ്യചർച്ചകൾ നടത്തിയെങ്കിലും വിജയിച്ചില്ല.