അജിത് പക്ഷ മന്ത്രിയുടെ മകൾ ശരദ് പവാർ പക്ഷത്തു ചേർന്നു; പിതാവിനെതിരേ മത്സരിച്ചേക്കും
Friday, September 13, 2024 2:27 AM IST
മുംബൈ: മഹാരാഷ്ട്ര മന്ത്രിയും എൻസിപി അജിത് പവാർ പക്ഷ നേതാവുമയാ ധർമറാവു ബാബാ അത്രമിന്റെ മകൾ ഭാഗ്യശ്രീ അത്രം എൻസിപി ശരദ് പവാർ പക്ഷത്തു ചേർന്നു.
ഭാഗ്യശ്രീയെ പിന്തരിപ്പിക്കാൻ ഉപമുഖ്യമന്ത്രി അജിത് പവാർ ഊർജിതശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. വിദർഭയിലെ അഹേരി മണ്ഡലത്തെയാണ് ധർമറാവു പ്രതിനിധീകരിക്കുന്നത്. അഹേരിയിൽ ധർമറാവുവിനെതിരേ മകൾ മത്സരിക്കാൻ സാധ്യതയേറി.
തന്റെ പിതാവിനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയപ്പോൾ മോചിപ്പിച്ചതു ശരദ് പവാർ ഇടപെട്ടാണെന്ന് ഭാഗ്യശ്രീ പറഞ്ഞു. 1991ലാണ് ധർമറാവു അത്രമിനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയത്. ഈ സമയം ശരദ് പവാർ ആയിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി.