സിംല മോസ്ക്: വിവാദ ഭാഗം മുനിസിപ്പൽ കമ്മീഷണർ ഏറ്റെടുക്കണമെന്ന് മുസ്ലിം വെൽഫെയർ കമ്മിറ്റി
Friday, September 13, 2024 2:27 AM IST
സിംല: സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സിംല മോസ്കിന്റെ വിവാദ ഭാഗം മുനിസിപ്പൽ കമ്മീഷണർ ഏറ്റെടുക്കണമെന്ന് മുസ്ലിം വെൽഫെയർ കമ്മിറ്റി.
കോടതി വിധി എതിരായാൽ കെട്ടിടം പൊളിക്കാമെന്നും അവർ അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് സിംല മുനിസിപ്പൽ കമ്മീഷണർ ഭൂപേന്ദ്ര ആത്രിക്ക് നിവേദനം നൽകി. ഇമാം, വഖഫ് ബോർഡ്, മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവരടങ്ങുന്നതാണു സമിതി.