ഫാക്ടറിയിൽ സ്ഫോടനം; മൂന്നു പേർ മരിച്ചു
Friday, September 13, 2024 2:27 AM IST
മുംബൈ: വെൽഡിംഗ് ജോലികൾ പുരോഗമിക്കുന്നതിനിടെ കെമിക്കൽ ഫാക്ടറിയിലെ മെഥനോൾ നിറച്ച ടാങ്ക് പൊട്ടിത്തെറിച്ച് മൂന്നു പേർ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു.
മുംബൈയിൽനിന്ന് 100 കിലോമീറ്റർ അകലെ റോഹ ടൗണിൽ സാധന നിട്രോ ചെം ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിൽ ഇന്നലെ രാവിലെ 11.15നായിരുന്നു സംഭവം. വെൽഡിംഗ് ജോലികൾക്കായി യുപിയിൽനിന്നെത്തിയവരാണുമരിച്ചത്. ടാങ്കിലേക്ക് തീപ്പൊരി വീണതാണ് അപകടത്തിനിടയാക്കിയത്.