മാവോയിസ്റ്റുകൾ രണ്ടു പേരെ തൂക്കിക്കൊന്നു
Friday, September 13, 2024 2:27 AM IST
ബിജാപുർ: ഛത്തീസ്ഗഡിലെ ബിജാപുരിൽ ഒറ്റുകാരെന്നാരോപിച്ച് മാവോയിസ്റ്റുകൾ രണ്ട് പേരെ തൂക്കിക്കൊന്നു. മിർതുർ പോലീസ് സ്റ്റേഷൻ പരിധിയിലെ ജാപേമാർക ഗ്രാമത്തിലെ രണ്ട് പുരുഷന്മാരെയാണ് മരത്തിൽ തൂക്കിയത്.
പോലീസിനു വിവരം നൽകുന്നവരെന്നാരോപിച്ചാണ് കൊലപ്പെടുത്തിയത്. ഗ്രാമത്തിൽനിന്ന് സ്കൂൾകുട്ടി ഉൾപ്പെടെ മൂന്നുപേരെയാണ് മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ പിന്നീട് വിട്ടയച്ചു.