തൃണമൂൽ എംഎൽഎയെ സിബിഐ ചോദ്യംചെയ്തു
Friday, September 13, 2024 2:27 AM IST
കോൽക്കത്ത: പിജി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎ ഡോ. സുദീപ്തോ റോയിയെ സിബിഐ ചോദ്യം ചെയ്തു.
ഇദ്ദേഹത്തിന്റെ വടക്കൻ കോൽക്കത്തയിലെ വസതിയിലായിരുന്നു ചോദ്യം ചെയ്യൽ. സുദീപ്തോ റോയിയുടെ ഉടമസ്ഥതയിലുള്ള നഴ്സിംഗ് ഹോമിലും സിബിഐ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ആർജി കർ മെഡിക്കൽ കോളജിലെ ‘രോഗി കല്യാൺ സമിതി’യുടെ ചെയർപേഴ്സൺകൂടിയാണ് റോയ്.