ലാലുപ്രസാദ് യാദവിന് ആൻജിയോപ്ലാസ്റ്റി
Friday, September 13, 2024 2:27 AM IST
മുംബൈ: ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് നഗരത്തിലെ ഏഷ്യൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ ആൻജിയോപ്ലാസ്റ്റിക്കു വിധേയനായി.
സെപ്റ്റംബർ പത്തിനാണു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മറ്റു ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും ഒന്നോ രണ്ടോ ദിവസത്തിനകം ആശുപത്രി വിടുമെന്നുമാണു വിവരം.