തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പ​​​ണി​​​മു​​​ട​​​ക്ക് ഇ​​​ന്നു ന​​​ട​​​ക്കും. പ്ര​​​തി​​​പ​​​ക്ഷ സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്ക് ഒ​​​പ്പം സി​​​പി​​​ഐ​​​യു​​​ടെ സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​യും ഇ​​​ന്ന​​​ത്തെ പ​​​ണി​​​മു​​​ട​​​ക്കി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്.

ഭ​​​ര​​​ണാ​​​നു​​​കൂ​​​ല സം​​​ഘ​​​ട​​​ന​​​യാ​​​യ സി​​​പി​​​എ​​​മ്മി​​​ന്‍റെ സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​യ്ക്ക് ഒ​​​പ്പം ബി​​​ജെ​​​പി​​​യു​​​ടെ സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​യും ഇ​​​ന്ന​​​ത്തെ പ​​​ണി​​​മു​​​ട​​​ക്കി​​​ൽ നി​​​ന്നു വി​​​ട്ടു നി​​​ൽ​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന പ്ര​​​ത്യേ​​​ക​​​ത​​​യു​​​മു​​​ണ്ട്.


ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പ​​​ണി​​​മു​​​ട​​​ക്കി​​​നെ നേ​​​രി​​​ടാ​​​ൻ സ​​​ർ​​​ക്കാ​​​ർ ഡ​​​യ​​​സ്നോ​​​ണ്‍ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഡി​​​എ അ​​​ട​​​ക്ക​​​മു​​​ള്ള അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ക​​​വ​​​രു​​​ന്ന സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ടി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചാ​​​ണ് പ​​​ണി​​​മു​​​ട​​​ക്ക് ന​​​ട​​​ത്തു​​​ന്ന​​​ത്.