ശബരിപാത: റെയിൽവേ കൃത്യമായ നിലപാട് അറിയിച്ചിട്ടില്ലെന്ന് മന്ത്രി അബ്ദുറഹിമാൻ
Wednesday, January 22, 2025 2:35 AM IST
തിരുവനന്തപുരം: ശബരിപാതയുടെ കാര്യത്തിൽ റെയിൽവേ കൃത്യമായ നിലപാട് അറിയിച്ചിട്ടില്ലെന്ന് മന്ത്രി വി.അബ്ദുറഹിമാൻ നിയമസഭയിൽ പറഞ്ഞു. അങ്കമാലിയിൽ നിന്ന് തുടങ്ങുന്ന പാത വേണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.
ഇക്കാര്യത്തിൽ റെയിൽവേയുമായി ചർച്ച പുരോഗമിക്കുകയാണ്. കൂടുതൽ മെമു അനുവദിക്കണമെങ്കിൽ നിലവിലെ ഇരട്ടപ്പാതയോട് ചേർന്ന് മൂന്ന്, നാല് പാതകൾ സംസ്ഥാനം സ്വന്തം ചെലവിൽ നിർമിക്കണമെന്നാണ് റെയിൽവേയുടെ ഉപദേശം. റെയിൽവേ ഭൂമിയിൽ ട്രാക്കുണ്ടാക്കേണ്ടത് റെയിൽവേ ആണെന്നാണ് സംസ്ഥാന നിലപാട്.
യാത്രക്കാരുടെ പ്രശ്നങ്ങൾ റെയിൽവേയുടെ ശ്രദ്ധയിൽപെടുത്തിവരുന്നു. ആഘോഷക്കാലത്തു കൂടുതൽ സ്പെഷൽ ട്രെയിനുകൾ അനുവദിക്കുന്നതിന് മകലണ്ടർ തയാറാക്കി റെയിൽവേയ്ക്ക് കൈമാറിയിരുന്നുവെന്ന് പി.നന്ദകുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.