സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 22.66 കോടി അനുവദിച്ചു
Wednesday, January 22, 2025 2:35 AM IST
തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായുള്ള സപ്ലിമെന്ററി ന്യൂട്രീഷൻ പദ്ധതിക്കായി 22.66 കോടി അനുവദിച്ചതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സപ്ലിമെന്ററി ന്യൂട്രീഷൻ പദ്ധതിയുടെ ഭാഗമായി ആഴ്ചയിൽ രണ്ടുദിവസം പാലും ഒരു ദിവസം മുട്ടയുമാണ് നല്കുന്നത്.
നേരത്തേ, സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 2024 സെപ്റ്റംബർ, ഒക്്ടോബർ, നവംബർ മാസങ്ങളിലെ മെറ്റീരിയൽ കോസ്റ്റിനത്തിലെ കേന്ദ്ര വിഹിതം മുൻകൂറായും സംസ്ഥാന വിഹിതവും സംസ്ഥാന അധിക വിഹിതവും സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു.