കള്ളനോട്ട് മാറാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
Wednesday, January 22, 2025 2:35 AM IST
കൊടുങ്ങല്ലൂർ: ഉത്സവപ്പറമ്പിൽ കച്ചവടം നടത്തിവന്ന ആളെ കബളിപ്പിച്ചു കള്ളനോട്ടു മാറാൻ ശ്രമിക്കവേ പറവൂർ സ്വദേശി പോലീസിന്റെ പിടിയിലായി.
പറവൂർ പുത്തൻവേലിക്കര ചിറയത്ത് ആൽഫ്രഡി (20) നെയാണ് സർക്കിൾ ഇൻസ്പെക്ടർ ബി.കെ. അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.
താലപ്പൊലി ആഘോഷത്തോടനുബന്ധിച്ച് വടക്കേനടയിൽ കീചെയിനും മോതിരവും കച്ചവടം നടത്തുകയായിരുന്ന തേനി സ്വദേശി വിഘ്നേഷിനെ കബളിപ്പിച്ച് 500 രൂപയുടെ കള്ളനോട്ട് മാറ്റിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
ഇയാളുടെ ബാഗിൽനിന്ന് ഒന്പത് 500 രൂപയുടെ കള്ളനോട്ടുകളും വീട്ടിൽനിന്ന് കള്ളനോട്ട് നിർമിക്കാൻ ഉപയോഗിക്കുന്ന പ്രിന്റർ, പേപ്പറുകൾ തുടങ്ങിയവയും പോലീസ് കണ്ടെടുത്തു.