എൻസിസി അണ്ടർ ഓഫീസർ വി.പി തേജയ്ക്ക് ‘രക്ഷാ മന്ത്രി പദക്’
Wednesday, January 22, 2025 2:35 AM IST
തിരുവനന്തപുരം: 2024 ജൂലൈയിൽ മുണ്ടക്കൈ-ചുരൽമല, പ്രദേശങ്ങളിലുണ്ടായ പ്രകൃതി ദുരന്തത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിസ്വാർഥ സേവനം, ചെയ്ത എൻസിസി വയനാടിന്റെ അണ്ടർ ഓഫീസർ വി.പി. തേജയ്ക്ക് എൻസിസി കേഡറ്റുകൾക്ക് നൽകി വരുന്ന പരമോന്നത ബഹുമതിയായ ‘രക്ഷാ മന്ത്രി പദക്’ കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് സമ്മാനിച്ചു
കൽപ്പറ്റയിലെ എൻഎംഎസ്എം കോളജിലെ ബിഎ (മാസ് കമ്യൂണിക്കേഷൻ & ജേർണലിസം) മൂന്നാം വർഷ വിദ്യാർഥിനിയായ തേജ, പി.പി. ബേബിയുടെയും സ്മിതയുടെയും മകളാണ്.