നിർണയ ലാബ് നെറ്റ്വർക്ക് സംവിധാനം യാഥാർഥ്യത്തിലേക്ക്
Wednesday, January 22, 2025 2:35 AM IST
തിരുവനന്തപുരം: സമഗ്ര ലബോറട്ടറി പരിശോധനകൾ താഴെത്തട്ടിൽ ഉറപ്പ് വരുത്തുന്നതിനായി സർക്കാർ മേഖലയിലെ ലാബുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ‘നിർണയ ലബോറട്ടറി ശൃംഖല’ (ഹബ് ആൻഡ് സ്പോക്ക്) മൂന്ന് മാസത്തിനുള്ളിൽ പൂർണ തോതിൽ സംസ്ഥാനമൊട്ടാകെ പ്രവർത്തനമാരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.
ജില്ലകളിൽ നിലവിൽ പ്രാഥമിക, ദ്വിതീയ, ത്രിതീയ തലങ്ങളിൽ നിർണയ പദ്ധതിയുടെ നെറ്റ്വർക്കിംഗ് സജ്ജമാക്കിയിട്ടുണ്ട്. നിർദിഷ്ട ഹെൽത്ത് ബ്ലോക്കുകളിൽ പ്രവർത്തനം നടക്കുന്നുണ്ട്.
ഇത് സജ്ജമായാൽ പരിശോധനാ ഫലത്തിനായി അലയുകയും വേണ്ട. നിർണയ ലാബ് നെറ്റുവർക്കിലൂടെ നിർദിഷ്ട പരിശോധനാ ഫലങ്ങൾ മൊബൈലിലൂടെ അറിയാനും സാധിക്കും. ഇതിനായുള്ള സോഫ്റ്റ്വേർ പൈലറ്റടിസ്ഥാനത്തിൽ ഉപയോഗിച്ച് വരുന്നതായും മന്ത്രി വ്യക്തമാക്കി.