തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് കാ​​​ല​​​ത്തെ അ​​​ഴി​​​മ​​​തി സം​​​ബ​​​ന്ധി​​​ച്ച് പ്ര​​​തി​​​പ​​​ക്ഷം ഉ​​​യ​​​ർ​​​ത്തി​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളെ​​​ല്ലാം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​ണ് സി​​​എ​​​ജി റി​​​പ്പോ​​​ർ​​​ട്ടെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി സ​​​തീ​​​ശ​​​ൻ. പി.​​​ആ​​​ർ. ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ അ​​​ജ​​​ണ്ട​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ വ്യാ​​​ജ ഇ​​​മേ​​​ജ് കെ​​​ട്ടി​​​പ്പൊ​​​ക്കി​​​യ​​​ത്. ഇ​​​പ്പോ​​​ൾ പു​​​റ​​​ത്തു വ​​​ന്ന സി​​​എ​​​ജി റി​​​പ്പോ​​​ർ​​​ട്ട് പി.​​​ആ​​​ർ. ഇ​​​മേ​​​ജി​​​നെ ത​​​ക​​​ർ​​​ക്കു​​​ന്ന​​​താ​​​ണ്.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ​​​യും മു​​​ൻ ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ​​​യു​​​ടെ​​​യും അ​​​റി​​​വോ​​​ടെ​​​യാ​​​ണ് അ​​​ഴി​​​മ​​​തി ന​​​ട​​​ന്ന​​​ത്. മ​​​ഹാ​​​മാ​​​രി​​​യു​​​ടെ കാ​​​ല​​​ത്ത് ജ​​​നം പ​​​ക​​​ച്ചു നി​​​ൽ​​​ക്കു​​​ന്പോ​​​ഴാ​​​ണ് ഒ​​​ന്നാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ പെ​​​രും​​​കൊ​​​ള്ള ന​​​ട​​​ത്തി​​​യ​​​ത്. ജ​​​ന​​​ത്തി​​​ന്‍റെ ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന​​​പ്പു​​​റം സ്വ​​​ന്തം പോ​​​ക്ക​​​റ്റ് നി​​​റ​​​യ്ക്കാ​​​നു​​​ള്ള സു​​​വ​​​ർ​​​ണാ​​​വ​​​സ​​​ര​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി​​​യെ ക​​​ണ്ടു.

ഒ​​​രു ഭാ​​​ഗ​​​ത്ത് മ​​​ര​​​ണ സം​​​ഖ്യ മ​​​റ​​​ച്ചു​​​വ​​​ച്ചു. മ​​​റു​​​ഭാ​​​ഗ​​​ത്ത് കോ​​​ടി​​​ക​​​ളു​​​ടെ അ​​​ഴി​​​മ​​​തി ന​​​ട​​​ത്തി. മ​​​ഹാ​​​രാ​​​ഷ്ട്ര ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സാ​​​ൻ ഫാർ​​​മ​​​യി​​​ൽ നി​​​ന്നും മൂ​​​ന്നി​​​ര​​​ട്ടി വി​​​ല​​​യ്ക്ക് പി.​​​പി.​​​ഇ. കി​​​റ്റ് വാ​​​ങ്ങി​​​യ​​​തി​​​ൽ വ​​​ൻ​​​അ​​​ഴി​​​മ​​​തി ന​​​ട​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്ന​​​തും സി​​​എ​​​ജി റി​​​പ്പോ​​​ർ​​​ട്ട് അ​​​ടി​​​വ​​​ര​​​യി​​​ടു​​​ന്നു.


മൂ​​​ന്നു ക​​​ന്പ​​​നി​​​ക​​​ൾ 500 രൂ​​​പ​​​യി​​​ൽ താ​​​ഴെ പി​​​പി​​​ഇ കി​​​റ്റു​​​ക​​​ൾ ന​​​ൽ​​​കി​​​യ അ​​​തേ ദി​​​വ​​​സ​​​മാ​​​ണ് സാ​​​ൻ ഫാ​​​ർ​​​മ​​​യി​​​ൽനി​​​ന്ന് 1550 രൂ​​​പ​​​യ്ക്ക് വാ​​​ങ്ങാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​നു​​​വാ​​​ദ​​​ത്തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു ഈ ​​​ക​​​രാ​​​റെ​​​ന്ന് മു​​​ൻ ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ പി​​​ന്നീ​​​ട് വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. അ​​​നി​​​ത ടെ​​​സ്റ്റി​​​ക്കോ​​​ട്ട് എ​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​ന് 550 രൂ​​​പ​​​യ്ക്ക് ന​​​ൽ​​​കി​​​യ ക​​​രാ​​​ർ റ​​​ദ്ദാ​​​ക്കി​​​യാ​​​ണ് 1550 രൂ​​​പ​​​യ്ക്ക് ക​​​രാ​​​ർ ന​​​ൽ​​​കി​​​യ​​​തെ​​​ന്ന ഞെ​​​ട്ടി​​​പ്പി​​​ക്കു​​​ന്ന വി​​​വ​​​ര​​​വും സി​​​എ​​​ജി റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ട്.

നി​​​യ​​​മ വി​​​രു​​​ദ്ധ​​​മാ​​​യി സാ​​​ൻ ഫാ​​​ർ​​​മ​​​യ്ക്ക് നൂ​​​റു ശ​​​ത​​​മാ​​​നം അ​​​ഡ്വാ​​​ൻ​​​സ് ന​​​ൽ​​​കി​​​യെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ ആ​​​രോ​​​പ​​​ണ​​​വും റി​​​പ്പോ​​​ർ​​​ട്ട് ശ​​​രി​​​വ​​​യ്ക്കു​​​ന്നു.

സി​​​എ​​​ജി ശ​​​രി​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന ഈ ​​​അ​​​ഴി​​​മ​​​തി​​​ക്കെ​​​തിരേ ന​​​ൽ​​​കി​​​യ കേ​​​സ് ഇ​​​പ്പോ​​​ഴും ലോ​​​കാ​​​യു​​​ക്ത​​​യു​​​ടെ പ​​​രി​​​ഗ​​​ണന​​​യി​​​ലാ​​​ണ്. പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ നി​​​യ​​​മ പോ​​​രാ​​​ട്ടം തു​​​ട​​​രു​​മെ​​ന്നും സ​​തീ​​ശ​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.