ജൈവവൈവിധ്യ കോൺഗ്രസ്; വിദ്യാർഥികൾക്ക് മത്സരങ്ങൾ
Wednesday, January 22, 2025 2:35 AM IST
തിരുവനന്തപുരം: കേരള സംസ്ഥാന ജൈവവൈവിധ്യബോർഡ് വിദ്യാർഥികളുടെ പതിനേഴാമത് ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി പ്രോജക്ട് അവതരണ മത്സരം, സ്കൂൾ വിദ്യാർഥികൾക്കായി പുരയിട ജൈവവൈവിധ്യ സംരക്ഷണ അവതരണ മത്സരം, പെയിന്റിംഗ് മത്സരം, പെൻസിൽ ഡ്രോയിംഗ് മത്സരം എന്നിവ സംഘടിപ്പിക്കുന്നു.
പൂരിപ്പിച്ച അപേക്ഷ ജൈവവൈവിധ്യ ബോർഡിന്റെ അതാത് ജില്ലാ കോർഡിനേറ്ററുടെ ഇ-മെയിൽ വിലാസത്തിലേയ്ക്ക് അവസാന തീയതിയ്ക്ക് മുൻപായി അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: https:// keralabiodiversity.org/