തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പാ​​​​ല​​​​ക്കാ​​​​ട് എ​​​​ല​​​​പ്പു​​​​ള്ളിയി​​​​ൽ ബ്രൂ​​​​വ​​​​റി, ഡി​​​​സ്റ്റി​​​​ല​​​​റി, മ​​​​ൾ​​​​ട്ടി ഫീ​​​​ഡ് മ​​​​ദ്യ പ്ലാ​​​​ന്‍റ് സ്ഥാ​​​​പി​​​​ക്കാ​​​​നു​​​​ള്ള ഒ​​​​യാ​​​​സി​​​​സ് കൊ​​​​മേ​​​​ഴ്സ്യ​​​​ൽ പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡ് എ​​​​ന്ന ക​​​​ന്പ​​​​നി​​​​യു​​​​ടെ ഫ​​​​യ​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നും എ​​​​ക്സൈ​​​​സ് മ​​​​ന്ത്രി എം.​​​​ബി.​​ രാ​​​​ജേ​​​​ഷും അം​​​​ഗീ​​​​ക​​​​രി​​​​ച്ച​​​​ത് പാ​​​​ല​​​​ക്കാ​​​​ട് ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു കാ​​​​ല​​​​ത്ത്.

പാ​​​​ല​​​​ക്കാ​​​​ട് ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ്ര​​​​ചാ​​​​ര​​​​ണം കൊ​​​​ട്ടി​​​​ക്ക​​​​യ​​​​റു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും എ​​​​ക്സൈ​​​​സ് മ​​​​ന്ത്രി​​​​യും എ​​​​ല​​​​പ്പു​​​​ള്ളിയി​​​​ൽ മ​​​​ദ്യ​​​​ക​​​​ന്പ​​​​നി സ്ഥാ​​​​പി​​​​ക്കാ​​​​നു​​​​ള്ള ഫ​​​​യ​​​​ൽ അം​​​​ഗീ​​​​ക​​​​രി​​​​ച്ച​​​​തെ​​​​ന്ന് സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ലെ ഇ ​​​​ഫ​​​​യ​​​​ൽ രേ​​​​ഖ​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

നി​​​​കു​​​​തി എ​​​​ക്സൈ​​​​സ് അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി, എ​​​​ക്സൈ​​​​സ് മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫി​​​​സി​​​​ൽ ന​​​​ൽ​​​​കി​​​​യ മ​​​​ദ്യ ക​​​​ന്പ​​​​നി​​​​യു​​​​ടെ ഫ​​​​യ​​​​ൽ 100 ദി​​​​വ​​​​സം ത​​​​ട​​​​ഞ്ഞി​​​​ട്ടി​​​​രു​​​​ന്നു. ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളു​​​​ടെ വി​​​​ജ്ഞാ​​​​പ​​​​നം വ​​​​ന്ന​​​​ശേ​​​​ഷ​​​​മാ​​​​ണ് ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച ഫ​​​​യ​​​​ലി​​​​ന് എ​​​​ക്സൈ​​​​സ് മ​​​​ന്ത്രി അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യ്ക്കു വി​​​​ട്ട​​​​തെ​​​​ന്ന രേ​​​​ഖ​​​​ക​​​​ൾകൂ​​​​ടി പു​​​​റ​​​​ത്തുവ​​​​രു​​​​ന്ന​​​​തോ​​​​ടെ കൂ​​​​ടു​​​​ത​​​​ൽ രാ​​​​ഷ്​​​​ട്രീ​​​​യ വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കും ഇ​​​​ത് ഇ​​​​ട​​​​യാ​​​​ക്കും.

എ​​​​ക്സൈ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ശി​​​​പാ​​​​ർ​​​​ശ ചെ​​​​യ്ത ഫ​​​​യ​​​​ൽ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ലെ നി​​​​കു​​​​തി എ​​​​ക്സൈ​​​​സ് വ​​​​കു​​​​പ്പി​​​​ൽ എ​​​​ത്തി​​​​യ​​​​ത് 2024 ഫെ​​​​ബ്രു​​​​വ​​​​രി ര​​​​ണ്ടി​​​​നാ​​​​യി​​​​രു​​​​ന്നു. ഒ​​​​യാ​​​​സി​​​​സ് മ​​​​ദ്യ​​​​ക​​​​ന്പ​​​​നി​​​​യു​​​​ടെ ഫ​​​​യ​​​​ൽ നി​​​​കു​​​​തി-എ​​​​ക്സൈ​​​​സ് അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി 2024 ഫെ​​​​ബ്രു​​​​വ​​​​രി 14ന് ​​​​എ​​​​ക്സൈ​​​​സ് മ​​​​ന്ത്രി എം.​​​​ബി. രാ​​​​ജേ​​​​ഷി​​​​ന്‍റെ ഓ​​​​ഫീസി​​​​ലേ​​​​ക്കു കൈ​​​​മാ​​​​റി. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ തേ​​​​ടി മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫീ​​​​സ്, എ​​​​ക്സൈ​​​​സ് അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​ക്കു മ​​​​ട​​​​ക്കി ന​​​​ൽ​​​​കി.


അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി താ​​​​ഴേ​​​​ക്ക് അ​​​​യ​​​​ച്ചു. ഫ​​​​യ​​​​ൽ ജൂ​​​​ണ്‍ 20ന് ​​​​ജോ​​​​യി​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​ടെ ഓ​​​​ഫീസി​​​​ലെ​​​​ത്തി. ജൂ​​​​ലൈ മൂ​​​​ന്നി​​​​ന് രാ​​​​വി​​​​ലെ 12.10ന് ​​​​ഫ​​​​യ​​​​ൽ എ​​​​ക്സൈ​​​​സ് നി​​​​കു​​​​തി വ​​​​കു​​​​പ്പ് അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി എ. ​​​​ജ​​​​യ​​​​തി​​​​ല​​​​കി​​​​ന് കൈ​​​​മാ​​​​റി. ഇ​​​​തേ ദി​​​​വ​​​​സം​​ത​​​​ന്നെ ഫ​​​​യ​​​​ൽ പ​​​​ഠി​​​​ച്ച് ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​റി​​​​ന​​​​കം ജ​​​​യ​​​​തി​​​​ല​​​​ക്, ഫ​​​​യ​​​​ൽ മ​​​​ന്ത്രി എം.​​​​ബി. രാ​​​​ജേ​​​​ഷി​​​​ന്‍റെ ഓ​​​​ഫീ​​​​സി​​​​ലേ​​​​ക്ക് അ​​​​യ​​​​ച്ച​​​​താ​​​​യും ഇ ​​​​ഫ​​​​യ​​​​ൽ രേ​​​​ഖ​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

എ​​​​ന്നാ​​​​ൽ, മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫീസി​​​​ൽ പി​​​​ന്നീ​​​​ട് ഫ​​​​യ​​​​ൽ കെ​​​​ട്ടി​​​​ക്കി​​​​ട​​​​ന്നു. ഒ​​​​ക്‌​​​​ടോ​​​​ബ​​​​ർ 18ന് ​​​​പാ​​​​ല​​​​ക്കാ​​​​ട് ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു വി​​​​ജ്ഞാ​​​​പ​​​​നം വ​​​​ന്ന​​​​തി​​​​നു പി​​​​ന്നാ​​​​ലെ 24ന് ​​എ​​​​ക്സൈ​​​​സ് മ​​​​ന്ത്രി അം​​​​ഗീ​​​​ക​​​​രി​​​​ച്ച ഫ​​​​യ​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കു കൈ​​​​മാ​​​​റി. തു​​​​ട​​​​ർ​​​​ന്ന് ന​​​​വം​​​​ബ​​​​ർ 11നു ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ ഫ​​​​യ​​​​ലി​​​​ന് അം​​​​ഗീ​​​​കാ​​​​രം കൊ​​​​ടു​​​​ക്കുകയായിരുന്നു.

ന​​​​വം​​​​ബ​​​​ർ 13നു ​​​​പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്ന പാ​​​​ല​​​​ക്കാ​​​​ട് ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​ൽ​​​​പ്പാ​​​​ത്തി ര​​​​ഥോ​​​​ത്സ​​​​വ​​​​ത്തെ തു​​​​ട​​​​ർ​​​​ന്നു 20ലേ​​​​ക്കു മാ​​​​റ്റി​​​​യി​​​​രു​​​​ന്നു. കേ​​​​ര​​​​ള​​​​ത്തെ കൂ​​​​ടു​​​​ത​​​​ൽ മ​​​​ദ്യ​​​​ത്തി​​​​ൽ മു​​​​ക്കാ​​​​നു​​​​ള്ള ഫ​​​​യ​​​​ലാ​​​​ണ് ജ​​​​നു​​​​വ​​​​രി 15നു ​​​​ചേ​​​​ർ​​​​ന്ന മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗം അം​​​​ഗീ​​​​ക​​​​രി​​​​ച്ച​​​​ത്.