ക​ബ​നി ക​ര​ക​വി​ഞ്ഞു; നാ​ല് കു​ടും​ബ​ങ്ങ​ളെ മാ​റ്റി
Friday, July 19, 2024 5:13 AM IST
പു​ൽ​പ്പ​ള്ളി: ക​ബ​നി ന​ദി ക​ര​ക​വി​ഞ്ഞ​തോ​ടെ പെ​രി​ക്ക​ല്ലൂ​ർ ക​ട​വി​ൽ വീ​ടു​ക​ൾ​ക്ക് സ​മീ​പം വെ​ള്ളം ക​യ​റി. ഇ​തേ​ത്തു​ട​ർ​ന്ന് നാ​ല് കു​ടും​ബ​ങ്ങ​ളെ പെ​രി​ക്ക​ല്ലൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്ക് മാ​റ്റി. റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​നം.

ന​ദി​യി​ൽ ജ​ല​നി​ര​പ്പ് ഇ​നി​യും ഉ​യ​ർ​ന്നാ​ൽ കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ളെ മാ​റ്റേ​ണ്ടി​വ​രും. ഇ​തി​നു ത​യാ​റെ​ടു​പ്പി​ലാ​ണ് അ​ധി​കൃ​ത​ർ. റ​വ​ന്യു വ​കു​പ്പി​ന്‍റേ​യും പ​ഞ്ചാ​യ​ത്തി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​നം.


പെ​രി​ക്ക​ല്ലൂ​ർ ക​ട​വി​ലേ​ക്കു​ള്ള റോ​ഡു​ക​ൾ വെ​ള്ള​ത്തി​നി​ട​യി​ലാ​ണ്. നി​ര​വ​ധി വീ​ടു​ക​ൾ ഒ​റ്റ​പ്പെ​ട്ടു. തോ​ണി​ക്ക​ട​വ്, തേ​ൻ​മാ​വി​ൽ ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ൽ​കൃ​ഷി​യി​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. പെ​രി​ക്ക​ല്ലൂ​രി​ലും കൊ​ള​വ​ള്ളി, കൃ​ഗ​ന്നൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലും പു​ഴ ക​ര​ക​വി​ഞ്ഞ് പാ​ട​ങ്ങ​ൾ മൂ​ടി. ബീ​ച്ച​ന​ഹ​ള്ളി അ​ണ​യു​ടെ ഷ​ട്ട​റു​ക​ൾ തു​റ​ന്നി​ട്ടും ക​ബ​നി​യി​ൽ ജ​ല​നി​ര​പ്പ് താ​ഴാ​ത്ത​ത് ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ക്കി.