കൈ​നാ​ട്ടി സ്പാ​യി​ൽ പോ​ലീ​സ് റെ​യ്ഡ്: എം​ഡി​എം​എ സ​ഹി​തം ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Friday, July 19, 2024 5:04 AM IST
ക​ൽ​പ്പ​റ്റ: കൈ​നാ​ട്ടി​ക്കു സ​മീ​പം സ്പാ​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 3.88 ഗ്രാം ​എം​ഡി​എം​എ, മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പ​ന​യി​ലൂ​ടെ ല​ഭി​ച്ച 91,000 രൂ​പ, പോ​ക്ക​റ്റ് ത്രാ​സ്, ട്രാ​ൻ​സ്പ​ര​ന്‍റ് പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് ഓ​മ​ശേ​രി പ​ടി​ഞ്ഞാ​റെ​തൊ​ടു​ക മു​ഹ​മ്മ​ദ് റാ​ഷി​ദ്(34), മു​ക്കം പ​റ​ങ്ങോ​ട്ടി​ൽ മു​സ്ത​ഫ(40) എ​ന്നി​വ​രെ അ​റ​സ്റ്റു​ചെ​യ്തു. എം​ഡി​എം​എ വി​ൽ​ക്കു​ക​യും ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ എ.​യു.

ജ​യ​പ്ര​കാ​ശ്, എ​സ്ഐ​മാ​രാ​യ ടി. ​അ​നീ​ഷ്, പി.​സി. റോ​യ് പോ​ൾ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സു​ധി, ജ​യേ​ഷ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ടി. ​അ​ന​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം സ്പാ​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.


സ​ഞ്ചാ​രി​ക​ളെ ഹോം​സ്റ്റേ​ക​ളി​ലും മ​റ്റും എ​ത്തി​ക്കു​ന്ന ഇ​ട​നി​ല​ക്കാ​ര​നാ​ണ് മു​ഹ​മ്മ​ദ് റാ​ഷി​ദ്. സ​ഞ്ചാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​മു​റ​യ്ക്ക് അ​ടി​വാ​ര​ത്തു​പോ​യാ​ണ് ഇ​യാ​ൾ മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങു​ന്ന​ത്.

മ​യ​ക്കു​മ​രു​ന്ന് തൂ​ക്കി ക​വ​റി​ലാ​ക്കി​യാ​ണ് ഇ​യാ​ൾ വി​ൽ​ക്കു​ന്ന​ത്. മു​സ്ത​ഫ​യു​ടെ പ​ക്ക​ലാ​ണ് മ​യ​ക്കു​മ​രു​ന്നി​ൽ ഒ​രു ഭാ​ഗം ക​ണ്ടെ​ത്തി​യ​ത്.