വെ​ള്ള​ക്കെ​ട്ടി​ൽ കാ​റു​മാ​യി അ​ക​പ്പെ​ട്ട വൈ​ദി​ക​നു ര​ക്ഷ​ക​രാ​യി സ​ഹോ​ദ​ര​ങ്ങ​ൾ
Friday, July 19, 2024 5:04 AM IST
ക​ല്ലോ​ടി: ഒ​ര​പ്പ് ക​വ​ല​യ്ക്കു സ​മീ​പം വെ​ള്ള​ക്കെ​ട്ടി​ൽ കാ​റു​മാ​യി അ​ക​പ്പെ​ട്ട വൈ​ദി​ക​നു പ്ര​ദേ​ശ​വാ​സി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ ര​ക്ഷ​ക​രാ​യി. മാ​ന​ന്ത​വാ​ടി രൂ​പ​ത​യി​ലെ ഫാ. ​ജ​യിം​സ് ച​ക്കി​ട്ട​ക്കു​ടി​യാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി വെ​ള്ള​ക്കെ​ട്ടി​ൽ കു​ടു​ങ്ങി​യ​ത്.

ഒ​ര​പ്പി​ലെ ക​ഴു​നാ​ക്ക​ൽ അ​പ​ർ​ണ​യും സ​ഹോ​ദ​ര​ൻ അ​ന​ന്തു​വു​മാ​ണ് വൈ​ദി​ക​നെ സ​ഹാ​യി​ച്ച​ത്. റോ​ഡി​ൽ​നി​ന്നു മാ​റി ഇ​ൻ​ഡി​ക്കേ​റ്റ​ർ പ്ര​കാ​ശി​ക്കു​ന്ന​തു ക​ണ്ടാ​ണ് ഇ​വ​ർ കാ​റി​ന​ട​ത്ത് എ​ത്തി​യ​ത്. കാ​റി​ൽ ആ​ളു​ണ്ടെ​ന്നു മ​ന​സി​ലാ​ക്കി​യ സ​ഹോ​ദ​ര​ങ്ങ​ൾ പി​താ​വി​നെ ഫോ​ണ്‍ ചെ​യ്തു വ​രു​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.


അ​ഗ്നി-​ര​ക്ഷാ​സേ​ന​യും പോ​ലീ​സും എ​ത്തി​യ​പ്പോ​ഴേ​ക്കും പ്ര​ദേ​ശ​വാ​സി​ക​ൾ കാ​ർ ക​ര​യി​ലേ​ക്ക് വ​ലി​ച്ചു​ക​യ​റ്റി. കാ​ർ തെ​ന്നി​മാ​റി റോ​ഡ​രി​കി​ലേ​ക്ക് മാ​റി​യ​തും പു​ഴ​യി​ൽ പ​തി​ക്കാ​തി​രു​ന്ന​തും ദു​ര​ന്തം ഒ​ഴി​വാ​ക്കി.