ശ​ക്തി ചോ​രാ​തെ മ​ഴ: താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ൽ, ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ 1,002 പേ​ർ
Friday, July 19, 2024 5:04 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ശ​ക്തി ചോ​രാ​തെ മ​ഴ. വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു ഒ​ഴു​കി​യെ​ത്തി​യ പെ​യ്ത്തു​വെ​ള്ളം പു​ഴ​ക​ളെ​യും തോ​ടു​ക​ളെ​യും ധ​ന്യ​മാ​ക്കി. ക​ബ​നി​യു​ടെ കൈ​വ​ഴി​ക​ള​ട​ക്കം പു​ഴ​ക​ൾ പ​ലേ​ട​ങ്ങ​ളി​ലും മ​റി​ഞ്ഞു. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യ​ത് നി​ര​വ​ധി കു​ടു​ബ​ങ്ങ​ൾ​ക്കു താ​ത്കാ​ലി​ക ദു​രി​ത​മാ​യി. പു​ഴ​യോ​ര​ങ്ങ​ളോ​ടു ചേ​ർ​ന്നു​ള്ള​തി​ൽ ചി​ല പാ​ട​ങ്ങ​ൾ മു​ങ്ങി.

കൃ​ഷി​യി​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. അ​ങ്ങി​ങ്ങ് റോ​ഡു​ക​ളും പാ​ല​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. മ​ണ്ണി​ടി​ച്ചി​ൽ, മ​രം മ​റി​യ​ൽ, മ​തി​ൽ ഇ​ടി​യ​ൽ, വൈ​ദ്യു​തി ത​ട​സം എ​ന്നി​വ ഇ​ന്ന​ലെ​യും തു​ട​ർ​ന്നു. ഇ​ന്ന് ജി​ല്ല​യി​ൽ ഓ​റ​ഞ്ച് അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വെ​ള്ളം ക​യ​റി​യ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ ദു​രി​ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​ണ്.

വൈ​ത്തി​രി, മാ​ന​ന്ത​വാ​ടി, ബ​ത്തേ​രി താ​ലൂ​ക്കു​ക​ളി​ലാ​യി 26 ദു​രി​താ​ശ്വാ​സ ക്യാ​ന്പ് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. 300 കു​ടും​ബ​ത്തി​ലെ 1,002 പേ​രാ​ണ് ക്യാ​ന്പു​ക​ളി​ൽ. ഇ​തി​ൽ 415 സ്ത്രീ​യും 365 പു​രു​ഷ​നും 222 കു​ട്ടി​യും ഉ​ൾ​പ്പെ​ടും. 104 പേ​ർ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് മാ​റി​യി​ട്ടു​ണ്ട്. പ​ന​മ​രം ഹൈ​സ്കൂ​ളി​ലെ ക്യാ​ന്പി​ലാ​ണ് കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ൾ. 30 കു​ടും​ബ​ത്തി​ലെ 105 പേ​രാ​ണ് ഇ​വി​ടെ.

ക​ല്ലൂ​ർ​ഹൈ​സ്കൂ​ൾ, മു​ത്ത​ങ്ങ ജി​എ​ൽ​പി സ്കൂ​ൾ, ചെ​ട്ട്യാ​ല​ത്തൂ​ർ അ​ങ്ക​ണ​വാ​ടി, ക​ല്ലി​ൻ​ക​ര ഗ​വ.​യു​പി സ്കൂ​ൾ, ന​ന്ദ​ന ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ്, കോ​ളി​യാ​ടി മാ​ർ ബ​സേ​ലി​യോ​സ് സ്കൂ​ൾ, പൂ​താ​ടി ശ്രീ​നാ​രാ​യ​ണ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, പ​റ​ളി​ക്കു​ന്ന് ഡ​ബ്ല്യു​ഒ​എ​ൽ​പി സ്കൂ​ൾ, ത​രി​യോ​ട് ജി​എ​ൽ​പി സ്കൂ​ൾ, പ​ന​മ​രം ജി​എ​ച്ച്എ​സ്എ​സ്, അ​മൃ​ത വി​ദ്യാ​ല​യം, ക​മ്മ​ന ന​വോ​ദ​യ സ്കൂ​ൾ, മാ​ന​ന്ത​വാ​ടി ഹി​ൽ ബ്ലൂം​സ് സ്കൂ​ൾ, എ​ൻ​എം എ​ൽ​പി സ്കൂ​ൾ, ഗാ​ന്ധി മെ​മ്മോ​റി​യ​ൽ യു​പി സ്കൂ​ൾ, ചെ​ട്ട്യാ​ല​ത്തൂ​ർ ജി​എ​ൽ​പി സ്കൂ​ൾ, ത

​രു​വ​ണ ഗ​വ. ഹൈ​സ്കൂ​ൾ, കൈ​ത​ക്ക​ൽ ജി​എ​ൽ​പി സ്കൂ​ൾ, കൂ​ളി​വ​യ​ൽ ഡ​ബ്ല്യു​എം​ഒ അ​ക്കാ​ദ​മി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ. മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ലെ ക്യാ​ന്പു​ക​ളി​ൽ പ​ട്ടി​ക​ജാ​തി-​വ​ർ​ഗ, പി​ന്നാ​ക്ക ക്ഷേ​മ മ​ന്ത്രി ഒ.​ആ​ർ. കേ​ളു സ​ന്ദ​ർ​ശ​നം ന​ട​ത്തി.

മ​ഴ​യി​ലും കാ​റ്റി​ലും ജി​ല്ല​യി​ൽ ഇ​തു​വ​രെ 29 വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. 125 കി​ണ​ർ ഇ​ടി​ഞ്ഞു​താ​ഴ്ന്നു. 125 ഹെ​ക്ട​ർ കൃ​ഷി ന​ശി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യ്ക്ക് അ​വ​സാ​നി​ച്ച 24 മ​ണി​ക്കൂ​റി​ൽ തേ​റ്റ​മ​ല​യി​ലാ​ണ് കൂ​ടു​ത​ൽ മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യ​ത്-274 എം​എം. ബാ​ണാ​സു​ര ക​ണ്‍​ട്രോ​ൾ ഷാ​ഫ്റ്റ്-236.6, മ​ക്കി​യാ​ട്-234, വാ​ളാ​ട് വ​ട്ടോ​ളി-222, കു​ഞ്ഞോം-216, കാ​പ്പി​ക്ക​ളം-202, മ​ക്കി​മ​ല എ​സ്റ്റേ​റ്റ്-194, വെ​ള്ള​ന്പാ​ടി-191, ബോ​യ്സ ടൗ​ണ്‍-189, ബാ​ണാ​സു​ര ഡാം-188, ​വാ​ളാം​തോ​ട് മ​ട്ടി​ല​യം-186.6, ല​ക്കി​ടി-186, ത​ല​പ്പു​ഴ എ​സ്റ്റേ​റ്റ്-185, നി​ര​വി​ൽ​പു​ഴ-181, കു​റു​ന്പാ​ല​ക്കോ​ട്ട-176, എ​ള​ന്പി​ലേ​രി-168, എ​ട​വ​ക ഔ​ര​പ്പ്-161, സു​ഗ​ന്ധ​ഗി​രി-159.2, വാ​ളാ​ട്-155, തി​രു​നെ​ല്ലി-152.3 എം​എം എ​ന്നി​ങ്ങ​നെ മ​ഴ ല​ഭി​ച്ചു.

കാ​രാ​പ്പു​ഴ അ​ണ​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 757.8 മീ​റ്റ​റാ​ണ് ജ​ല​നി​ര​പ്പ്. 763 മീ​റ്റ​റാ​ണ് ഫു​ൾ റി​സ​ർ​വോ​യ​ർ ലെ​വ​ൽ. 775.6 മീ​റ്റ​റാ​ണ് ബാ​ണാ​സു​ര സാ​ഗ​ർ അ​ണ​യു​ടെ എ​ഫ്ആ​ർ​എ​ൽ. 768 മീ​റ്റ​റാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ജ​ല​നി​ര​പ്പ്. ക​ർ​ണാ​ട​ക​യി​ലെ ബീ​ച്ച​ന​ഹ​ള്ളി​യി​ൽ ക​ബ​നി ന​ദി​ക്കു കു​റു​കെ​യു​ള്ള അ​ണ​യി​ൽ 2281.76 അ​ടി വെ​ള്ള​മാ​ണ് ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2284 അ​ടി​യാ​ണ് സം​ഭ​ര​ണ​ശേ​ഷി. അ​ണ​ക്കെ​ട്ടി​ൽ​നി​ന്നു വെ​ള്ളം തു​റ​ന്നു​വി​ടു​ന്നു​ണ്ട്. നാ​ല് ഷ​ട്ട​റാ​ണ് ഉ​യ​ർ​ത്തി​യ​ത്.

കാ​ല​വ​ർ​ഷം ക​ന​ത്ത 14 മു​ത​ൽ ഇ​ന്ന​ലെ രാ​വി​ലെ വ​രെ തേ​റ്റ​മ​ല​യി​ൽ 945 എം​എം മ​ഴ ല​ഭി​ച്ച​താ​യി ക​ൽ​പ്പ​റ്റ ഹ്യൂം ​സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ സി.​കെ. വി​ഷ്ണു​ദാ​സ് പ​റ​ഞ്ഞു. മ​ക്കി​യാ​ട്-847.6, ല​ക്കി​ടി-738.6, നി​ര​വി​ൽ​പ്പു​ഴ-733, സു​ഗ​ന്ധ​ഗി​രി-682.1, മ​ണി​ക്കു​ന്നു​മ​ല-585 എം​എം എ​ന്നി​ങ്ങ​നെ മ​ഴ രേ​ഖ​പ്പെ​ടു​ത്തി.


ക​ല്ലു​വ​യ​ൽ ക​യ​റ്റ​ത്തി​ൽ റോ​ഡി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു

പു​ൽ​പ്പ​ള്ളി: കേ​ണി​ച്ചി​റ റോ​ഡി​ൽ ക​ല്ലു​വ​യ​ൽ ക​യ​റ്റ​ത്തി​ൽ റോ​ഡി​ലേ​ക്ക് ക​ല്ലും മ​ണ്ണും ഇ​ടി​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ ശ​ക്ത​മാ​യ മ​ഴ​യ്ക്കി​ടെ​യാ​ണ് മ​ണ്ണി​ടി​ഞ്ഞ​ത്. ഇ​തു​വ​ഴി വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. റോ​ഡി​ന് ഇ​രു​വ​ശ​വും ഉ​യ​ർ​ന്ന മ​ണ്‍​തി​ട്ട​യാ​ണ്. ഇ​നി​യും മ​ണ്ണി​ടി​യു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.

മ​ന്ത്രി ഒ.​ആ​ർ. കേ​ളു ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ സ​ന്ദ​ർ​ശി​ച്ചു

മാ​ന​ന്ത​വാ​ടി: താ​ലൂ​ക്കി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ പ​ട്ടി​ക​ജാ​തി-​വ​ർ​ഗ, പി​ന്നാ​ക്ക ക്ഷേ​മ മ​ന്ത്രി ഒ.​ആ​ർ. കേ​ളു സ​ന്ദ​ർ​ശി​ച്ചു. ക്യാ​ന്പു​ക​ൾ പൂ​ർ​ണ​സ​ജ്ജ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദു​രി​താ​ശ്വാ​സ​ത്തി​ന് വി​വി​ധ വ​കു​പ്പു​ക​ൾ ഏ​കോ​പ​ന​ത്തോ​ടെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വെ​ള്ളം ക​യ​റു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റാ​ൻ ആ​ളു​ക​ൾ മ​ടി​ക്കു​ന്നി​ല്ല. മു​ൻ​കാ​ല​ങ്ങ​ളി​ൽ സ്ഥി​തി ഇ​ങ്ങ​നെ​യാ​യി​രു​ന്നി​ല്ലെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.

മ​തി​ൽ ഇ​ടി​ഞ്ഞ് മൂ​ന്ന് വ​ർ​ക്ക്ഷോ​പ്പ് ഷെ​ഡ് ത​ക​ർ​ന്നു

മാ​ന​ന്ത​വാ​ടി: എ​രു​മ​ത്തെ​രു​വി​ൽ 10 മീ​റ്റ​ർ ഉ​യ​ര​മു​ള്ള സം​ര​ക്ഷ​ണ മ​തി​ൽ ഇ​ടി​ഞ്ഞ് മൂ​ന്ന് വ​ർ​ക്ക്ഷോ​പ്പ് ഷെ​ഡ് ത​ക​ർ​ന്നു. ര​ണ്ട് ഇ​രു​ച​ക്ര വാ​ഹ​ന​വും കം​പ്ര​സ​റും മ​ണ്ണി​ന​ടി​യി​ലാ​യി. മ​തി​ൽ ഇ​ടി​ഞ്ഞ​ത് സ​മീ​പ​ത്തെ പ​ട്ടാ​ണി​ക്കു​ന്ന് രാ​ജേ​ഷി​ന്‍റെ വീ​ടി​നു ഭീ​ഷ​ണി​യാ​യി.

വെ​ള്ളം ക​യ​റി​യ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു

ക​ൽ​പ്പ​റ്റ: ക​ന​ത്ത മ​ഴ​യി​ൽ ന​ഗ​ര​പ​രി​ധി​യി​ൽ വെ​ള്ളം ക​യ​റി​യ മു​ണ്ടേ​രി, മ​ണി​യ​ങ്കോ​ട്,നെ​ടു​നി​ലം പ്ര​ദേ​ശ​ങ്ങ​ൾ ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ അ​ഡ്വ.​ടി.​ജെ. ഐ​സ​ക്, ദ​ളി​ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. രാ​ജ​ൻ എ​ന്നി​വ​ർ ഇ​ന്ന​ലെ രാ​വി​ലെ സ​ന്ദ​ർ​ശി​ച്ചു.

നീ​ല​ഗി​രി​യി​ൽ ക​ന​ത്ത മ​ഴ​യി​ൽ വ്യാ​പ​ക നാ​ശം

ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി​യി​ൽ ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും വ്യാ​പ​ക നാ​ശം. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 10 വീ​ട് ത​ക​ർ​ന്നു. പ​ലേ​ട​ത്തും മ​ണ്ണി​ടി​ഞ്ഞു. മ​ര​ങ്ങ​ൾ റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു. കൃ​ഷി​യി​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി വ​ലി​യ തോ​തി​ൽ വി​ള​നാ​ശം ഉ​ണ്ടാ​യി.

ഊ​ട്ടി, ഗൂ​ഡ​ല്ലൂ​ർ, പ​ന്ത​ല്ലൂ​ർ, കു​ന്താ താ​ലൂ​ക്കു​ക​ളി​ലാ​ണ് ഇ​ന്ന​ലെ ക​ന​ത്ത മ​ഴ പെ​യ്ത​ത്. ഈ ​താ​ലൂ​ക്കു​ക​ളി​ൽ ഇ​ന്ന​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​മ​റാ​ൾ​ഡ്, അ​വി​ലാ​ഞ്ചി അ​ണ​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. ദു​ര​ന്ത നി​വാ​ര​ണ സേ​ന ഗൂ​ഡ​ല്ലൂ​ർ മേ​ഖ​ല​യി​ൽ ക്യാ​ന്പ് ചെ​യ്യു​ന്നു​ണ്ട്.

ഇ​ത്ത​ലാ​റി​ൽ നാ​ല് വീ​ട് മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യി​ലാ​ണ്. ഊ​ട്ടി-​എ​മ​റാ​ൾ​ഡ് പാ​ത​യി​ലെ മു​ത്തോ​റ ലൗ​ഡേ​ലി​ൽ മ​ണ്ണി​ടി​ഞ്ഞു. അ​പ്പ​ർ ഭ​വാ​നി​യി​ൽ മ​ണ്ണി​ടി​ച്ചി​ലി​നെ​ത്തു​ട​ർ​ന്ന് റോ​ഡും പാ​ല​ട​യി​ൽ മ​രം​വീ​ണ് വൈ​ദ്യു​തി പോ​സ്റ്റും ത​ക​ർ​ന്നു. ഊ​ട്ടി-​ഗൂ​ഡ​ല്ലൂ​ർ പാ​ത​യി​ലെ കാ​മ​രാ​ജ്സാ​ഗ​ർ അ​ണ​യ്ക്കു സ​മീ​പം മ​രം​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

ഉ​പ്പ​ട്ടി, ചേ​ല​ക്കു​ന്ന്, ചെ​റു​കു​ന്ന്, കു​റു​ഞ്ചി​ന​ഗ​ർ ഭാ​ഗ​ങ്ങ​ളി​ലാ​ണ് വീ​ടു​ക​ൾ ത​ക​ർ​ന്ന​ത്. ഊ​ട്ടി-​ഗൂ​ഡ​ല്ലൂ​ർ പാ​ത​യി​ലെ ആ​കാ​ശ​പ്പാ​ല​ത്തി​ൽ ക​ട​പു​ഴ​കി​യ മ​രം റോ​ഡി​ൽ വീ​ണ് വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പാ​ട​ന്ത​റ, കു​റ്റി​മൂ​ച്ചി, കാ​ളം​പു​ഴ ഭാ​ഗ​ങ്ങ​ളി​ലെ തോ​ടു​ക​ൾ നി​റ​ഞ്ഞു​ക​വി​ഞ്ഞു.

താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ന​ന്പാ​ല​കോ​ട്ട​യി​ലും ഗൂ​ഡ​ല്ലൂ​ർ-​നി​ല​ന്പൂ​ർ പാ​ത​യി​ലെ നാ​ടു​കാ​ണി​ക്കു സ​മീ​പ​വും വൈ​ദ്യു​ത ലൈ​നി​ലേ​ക്ക് മ​രം​വീ​ണു. പോ​സ്റ്റും ലൈ​നും പൊ​ട്ടി​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.