വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട് പ​ള്ളി​യ​റ​ക്കു​ന്ന് ഉ​ന്ന​തി
Thursday, July 18, 2024 7:25 AM IST
മാ​ന​ന്ത​വാ​ടി: വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട് പ​ള്ളി​യ​റ​ക്കു​ന്ന് ഉ​ന്ന​തി. എ​ട​വ​ക ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് ഒ​ന്നി​ൽ​പ്പെ​ട്ട ചൊ​വ്വ എ​ന്ന സ്ഥ​ല​ത്തെ പ​ള്ളി​യ​റ​ക്കു​ന്ന് ഉ​ന്ന​തി​യി​ലെ ര​ണ്ട് കു​ടും​ബ​ങ്ങ​ളാ​ണ് ശ​ക്ത​മാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട​ത്. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന ഇ​വ​രെ സു​ര​ക്ഷി​ത​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി ബ​ന്ധു വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു.

90ന് ​മു​ക​ളി​ൽ വ​യ​സു​ള്ള വ​യോ​ധി​ക അ​ട​ക്ക​മു​ള്ള​വ​രെ​യാ​ണ് സേ​നാം​ഗ​ങ്ങ​ൾ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി.​കെ. ഭ​ര​ത​ൻ, അ​സി.​സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ്, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ എം.​ബി. ബി​നു, കെ. ​അ​ജി​ൽ, കെ.​എം. വി​നു, വി​ശാ​ൽ അ​ഗ​സ്റ്റി​ൻ, ടി. ​ര​ഘു, ഹോം ​ഗാ​ർ​ഡ് ഷൈ​ജ​റ്റ് മാ​ത്യു തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളു​പ​യോ​ഗി​ച്ച് ര​ക്ഷ​ടു​ത്തി​യ​ത്.