ക​ബ​നി​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു: ബീ​ച്ച​ന​ഹ​ള്ളി അ​ണ​യു​ടെ ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു
Thursday, July 18, 2024 7:25 AM IST
പു​ല്‍​പ്പ​ള്ളി: വ​കൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ല​ഭി​ച്ച ക​ന​ത്ത മ​ഴ​യി​ല്‍ കൈ​വ​ഴി​ക​ള്‍ ജ​ല​സ​മൃ​ദ്ധ​മാ​യ​തോ​ടെ ക​ബ​നി ന​ദി​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ന​ദി​ക്കു കു​റു​കെ ബീ​ച്ച​ന​ഹ​ള്ളി​യി​ലു​ള്ള അ​ണ​യു​ടെ നാ​ല് ഷ​ട്ട​ര്‍ തു​റ​ന്നു.

ക​ബ​നി നി​റ​ഞ്ഞൊ​ഴു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ര​ള​ത്തി​ന്റെ ഭാ​ഗ​ത്ത് തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ധി​കൃ​ത​ര്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്തു​ന്നു​ണ്ട്. ഇ​ന്ന​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും വി​ല്ലേ​ജ് ഉ​ദ്യോ​ഗ​സ്ഥ​രും ന​ദി​യോ​രം സ​ന്ദ​ര്‍​ശി​ച്ചു. ന​ദി​യു​ടെ പെ​രി​ക്ക​ല്ലൂ​ര്‍ ക​ട​വി​ല്‍ തോ​ണി സ​ര്‍​വീ​സ് ക​ഴി​ഞ്ഞ ദി​വ​സം മു​ത​ല്‍ താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചി​രി​ക്ക​യാ​ണ്.