ജ​സ്റ്റി​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട​ണം: കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത സെ​ന​റ്റ്
Thursday, July 18, 2024 7:25 AM IST
മാ​ന​ന്ത​വാ​ടി: ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ സാ​മൂ​ഹി​ക​വും സാ​ന്പ​ത്തി​ക​വു​മാ​യ പി​ന്നാ​ക്കാ​വ​സ്ഥ​യും ക്ഷേ​മ​വും പ​ഠി​ക്കാ​ൻ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ജ​സ്റ്റി​സ് ജെ.​ബി. കോ​ശി ക​മ്മി​ഷ​ന്‍റെ റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​ർ എ​ത്ര​യും​വേ​ഗം പു​റ​ത്തു​വി​ട​ണ​മെ​ന്ന് കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത സെ​ന​റ്റ് അ​ർ​ധ​വാ​ർ​ഷി​ക സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ദ്വാ​ര​ക പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് എ​ബി​ൻ മു​ട്ട​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ജി​ഷി​ൻ മു​ണ്ട​ക്കാ​ത്ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ട​വ​യ​ൽ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് നി​ഖി​ൽ ചൂ​ടി​യാ​ങ്ക​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. മേ​ഖ​ലാ, രൂ​പ​ത പ്ര​വ​ർ​ത്ത​ന​റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. റെ​ഡ് റി​ബ​ണ്‍ ആ​ന്‍റി ഡ്ര​ഗ്സ് കാ​ന്പ​യി​നി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച ത​രി​യോ​ട് മേ​ഖ​ല​യ്ക്കും ത​രി​യോ​ട് യൂ​ണി​റ്റി​നു​മു​ള്ള പു​ര​സ്കാ​രം രൂ​പ​ത മ​ദ്യ​വി​രു​ദ്ധ സ​മി​തി പ്ര​സി​ഡ​ന്‍റ് രാ​ജു വ​ല്യ​റ​യി​ൽ വി​ത​ര​ണം ചെ​യ്തു.


കെ​സി​വൈ​എം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സാ​ന്‍റോ അ​ന്പ​ല​ത്ത​റ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​റ്റി അ​ന്ന ബെ​ന്നി പു​തു​പ്പ​റ​ന്പി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ വ​ർ​ഗീ​സ് തെ​ക്കേ​മു​റി​യി​ൽ, സെ​ക്ര​ട്ട​റി​മാ​രാ​യ അ​ലീ​ഷ ജേ​ക്ക​ബ് തെ​ക്കി​നാ​ലി​ൽ, ഡെ​ലി​സ് സൈ​മ​ണ്‍ വ​യ​ലു​ങ്ക​ൽ, രൂ​പ​ത കോ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ബി​ൻ ത​ട​ത്തി​ൽ, ട്ര​ഷ​റ​ർ ജോ​ബി​ൻ തു​രു​ത്തേ​ൽ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ബെ​ൻ​സി ജോ​സ് എ​സ്എ​ച്ച്, സം​സ്ഥാ​ന സി​ൻ​ഡി​ക്ക​റ്റ്, സെ​ന​റ്റ് അം​ഗ​ങ്ങ​ൾ, രൂ​പ​ത സി​ൻ​ഡി​ക്ക​റ്റ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.