വ​ന്യ​ജീ​വി ആ​ക്ര​മ​ണം: പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍
Thursday, July 18, 2024 7:25 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട്ടി​ലെ വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യു​ന്ന​തി​നാ​യി പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​പ്പെ​ടു​ത്തു​മെ​ന്ന് വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട ക​ല്ലൂ​ര്‍ മാ​റോ​ട് രാ​ജു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പ്ര​ദേ​ശ​ത്തെ വ​ന്യ​ജീ​വി ശ​ല്യം പ്ര​ദേ​ശ​വാ​സി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി. വ​നാ​തി​ര്‍​ത്തി​യി​ല്‍ പ്ര​തി​രോ​ധ സം​വി​ധാ​നം ശ​ക്ത​മാ​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പ് ന​ല്‍​കി. ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​ത്തി​ല്‍ അ​ങ്ങേ​യ​റ്റം ദു​ഖ​മു​ള​ള​താ​യും വ​ന്യ​ജീ​വി പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജാ​ഗ്ര​ത​യോ​ടെ വ​നം​വ​കു​പ്പ് ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.


വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ് കി​ട​ക്കു​ന്ന രാ​ജു​വി​ന്‍റെ സ​ഹോ​ദ​ര പു​ത്ര​ന്‍ ബി​ജു​വി​ന്‍റെ കാ​ര്യ​വും പ​രി​ഗ​ണി​ക്കും. ബി​ജു​വി​ന് തു​ട​ര്‍ ചി​കി​ത്സ​യ​ട​ക്കം വേ​ണ​മെ​ന്ന് ബ​ന്ധു​ക്ക​ള്‍ മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ദേ​ശ​ത്തെ വ​ന്യ​ജീ​വി ശ​ല്യ​ത്തി​ന് ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ആ​ക്ര​മ​ണം ന​ട​ത്തി​യ കാ​ട്ടാ​ന​യെ പി​ടി​കൂ​ട​ണ​മെ​ന്നു​മാ​യി​രു​ന്നു മ​റ്റാ​വ​ശ്യം. വ​നം വ​കു​പ്പ് പ​ട്രോ​ളിം​ഗ് പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​ക്കാ​നും ആ​വ​ശ്യ​മു​ള്ള ന​ട​പ​ടി​ക​ളെ​ല്ലാം സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.