ഷോ​ക്കേ​റ്റ് മ​രി​ച്ച സു​ധ​ന്‍റെ വീ​ട് മ​ന്ത്രി ഒ.​ആ​ർ. കേ​ളു സ​ന്ദ​ർ​ശി​ച്ചു
Thursday, July 18, 2024 7:25 AM IST
ഇ​രു​ളം: പൊ​ട്ടി വീ​ണ വൈ​ദ്യു​തി ലൈ​നി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് മ​രി​ച്ച ചീ​യ​മ്പം 73ലെ ​സു​ധ​ന്‍റെ വീ​ട് സം​സ്ഥാ​ന പ​ട്ടി​ക ജാ​തി പ​ട്ടി​ക വ​ർ​ഗ പി​ന്നാ​ക്ക വി​ഭാ​ഗ ക്ഷേ​മ മ​ന്ത്രി ഒ.​ആ​ർ. കേ​ളു സ​ന്ദ​ർ​ശി​ച്ചു. സു​ധ​ന്‍റെ കു​ടും​ബ​ത്തി​ന് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​ര തു​ക അ​ടി​യ​ന്തി​ര​മാ​യി ല​ഭ്യ​മാ​ക്കാ​ൻ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്നു സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ഇ​ട​പെ​ടു​മെ​ന്നും മ​ന്ത്രി കു​ടും​ബ​ത്തി​ന് ഉ​റ​പ്പ് ന​ൽ​കി. വൈ​ദ്യു​തി ക​ണ​ക്‌​ഷ​ൻ ഇ​ല്ലാ​തി​രു​ന്ന സു​ധ​ന്‍റെ വീ​ട്ടി​ൽ ഉ​ട​ൻ ത​ന്നെ വൈ​ദ്യു​തി ക​ണ​ക്‌​ഷ​ൻ ന​ൽ​കു​ന്ന​തി​നും മ​ന്ത്രി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.