മ​രം വീ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു
Wednesday, July 17, 2024 8:02 AM IST
കാ​ട്ടി​ക്കു​ളം: ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും മ​രം വീ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. മാ​നി​വ​യ​ൽ ചെ​റു​തോ​ട്ടി​ൻ​ക​ര വി​ജ​യ​ന്‍റെ ഓ​ടി​ട്ട വീ​ടി​ന് മു​ക​ളി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​രം വീ​ണ​ത്. ഓ​ടു​ക​ളും ചു​മ​രും ത​ക​ർ​ന്നു.

കു​ട്ടി​ക​ൾ അ​ട​ക്കം അ​ഞ്ചു​പേ​ർ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. കു​ട്ടി​ക​ൾ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന മു​റി​ക്കു മു​ക​ളി​ലാ​ണ് മ​രം പ​തി​ച്ച​ത്. സീ​ലിം​ഗ് ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.