കൽപ്പറ്റ: ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവും ദേശീയ നേതാക്കളുടെ ത്യാഗോജ്വലമായ ജീവചരിത്രവും പുതുതലമുറയിൽ എത്തിക്കുന്നതിനു ഗാന്ധിദർശൻ വേദി ജില്ലയിൽ 100 ഗാന്ധി സദസ് സംഘടിപ്പിക്കും. സ്കൂളുകളിലും കോളജുകളിലും ക്വിസ്, രചനാമത്സരം, ചർച്ച, പ്രഭാഷണം എന്നിവ സദസിന്റെ ഭാഗമായി നടത്തും.
വേദി ജില്ലാനേതൃ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം. കെപിസിസി മുൻ നിർവാഹക സമിതി അംഗം പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വേദി ജില്ലാ ചെയർമാൻ ഇ.വി. ഏബ്രഹാം അധ്യക്ഷത വഹിച്ചു. കെ.ജി. വിലാസിനി, എം. രമേശ്, എള്ളിൽ മുസ്തഫ, ചിന്നമ്മ ജോസ്, ഗിരിജ സതീഷ്, വി.ജെ. ബെന്നി, കെ.പി. ജോണ്, ശ്രീജ ബാബു, ഗിരിജ മോഹൻദാസ്, അംബുജം, ഷൈല ജീസസ്, മായ എന്നിവർ പ്രസംഗിച്ചു.