പു​ലി​ന​ഖ​ങ്ങ​ളു​മാ​യി ര​ണ്ട് പേർ പി​ടി​യി​ൽ
Monday, July 15, 2024 6:20 AM IST
ഊ​ട്ടി: മ​ഞ്ചൂ​രി​ൽ പു​ലി​ന​ഖ​ങ്ങ​ളു​മാ​യി ര​ണ്ടു പേർ‌ വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റു​ചെ​യ്തു. മ​ഞ്ചൂ​ർ തു​ന്പ​നേ​രി​യി​ൽ പു​ലി​ന​ഖം വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

അ​വി​ലാ​ഞ്ചി വ​ന​ത്തി​ൽ തേ​ൻ ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ ച​ത്ത​നി​ല​യി​ൽ ക​ണ്ട പു​ലി​യു​ടെ ന​ഖ​ങ്ങ​ൾ പ​റി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്ര​തി​ക​ളു​ടെ മൊ​ഴി. ഇ​ക്കാ​ര്യ​ത്തി​ൽ വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ വി​ശ​ദാ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

ന​ഖ​ങ്ങ​ൾ പു​ലി​യെ വേ​ട്ട​യാ​ടി ശേ​ഖ​രി​ച്ച​താ​ണോ എ​ന്നാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്.