സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണം: സി​ബി​ഐ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം: ​എ​സ്എ​ഫ്ഐ
Monday, July 15, 2024 6:20 AM IST
ക​ൽ​പ്പ​റ്റ: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജ് വി​ദ്യാ​ർ​ഥി സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​ബി​ഐ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് അ​ട്ടി​മ​റി​ക്കാ​ൻ കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ധ്യാ​പ​ക​രി​ൽ ചി​ല​ർ ശ്ര​മി​ക്കു​ന്ന​താ​യി എ​സ്എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു.

വ​ല​ത് അ​ധ്യാ​പ​ക സം​ഘ​ട​ന​യി​ലു​ള്ള ചി​ല​ർ എ​സ്എ​ഫ്യെ പ്ര​തി​ചേ​ർ​ക്കും​വി​ധം മൊ​ഴി ന​ൽ​ക​ണ​മെ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന് പ​രാ​തി​യു​ണ്ട്. ആ​ന്‍റി റാ​ഗിം​ഗ് ക​മ്മി​റ്റി​യു​ടേ​ത് ഉ​ൾ​പ്പെ​ടെ ചോ​ദ്യം​ചെ​യ്യ​ലി​ൽ എ​സ്എ​ഫ്ഐ​യെ പ്ര​തി​ചേ​ർ​ക്കാ​ൻ അ​ധ്യാ​പ​ക​ർ ബോ​ധ​പൂ​ർ​വം ശ്ര​മി​ച്ചു​വെ​ന്നും തെ​റ്റാ​യ മൊ​ഴി ന​ൽ​കാ​ൻ സ​മ്മ​ർ​ദം ചെ​ലു​ത്തി​യെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.


തെ​റ്റാ​യ രീ​തി​യി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ ബ​ന്ധ​പ്പെ​ടാ​നു​ള്ള ശ്ര​മ​വും അ​ധ്യാ​പ​ക​രി​ൽ​നി​ന്നു​ണ്ടാ​യി. രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ, മ​ര​ണ​ത്തെ​പോ​ലും മു​ത​ലെ​ടു​ത്ത് വി​ദ്യാ​ർ​ഥി​ക​ളെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​ണ്. കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.