കൃ​ഷി​ഭൂ​മി ത​രം​മാ​റ്റു​ന്പോ​ൾ ല​ഭി​ക്കു​ന്ന തു​ക ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യി​ൽ വ​ക​യി​രു​ത്ത​ണം: ചി​റ്റ​യം ഗോ​പ​കു​മാ​ർ
Monday, July 15, 2024 6:20 AM IST
ക​ൽ​പ്പ​റ്റ: കൃ​ഷി​ഭൂ​മി ത​രം​മാ​റ്റു​ന്പോ​ൾ ല​ഭി​ക്കു​ന്ന തു​ക ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യി​ൽ വ​ക​യി​രു​ത്ത​ണ​മെ​ന്ന് ബി​കെ​എം​യു (കേ​ര​ള സ്റ്റേ​റ്റ് ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റു​മാ​യ ചി​റ്റ​യം ഗോ​പ​കു​മാ​ർ.

ബി​കെ​എം​യു ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ട​പ്പി​ച്ച ശി​ൽ​പ്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി കു​ടി​ശി​ക കൊ​ടു​ത്തു​തീ​ർ​ക്കു​ന്ന​തി​ന് 4,500 കോ​ടി രൂ​പ ആ​വ​ശ്യ​മാ​ണ്. ഭൂ​മി ത​രം​മാ​റ്റു​ന്പോ​ഴും ക്ര​യ​വി​ക്ര​യം ന​ട​ത്തു​ന്പോ​ഴും സ​ർ​ക്കാ​രി​ന് ല​ഭി​ക്കു​ന്ന ഫീ​സി​ന്‍റെ നി​ശ്ചി​ത ശ​ത​മാ​നം ക്ഷേ​മ​നി​ധി​യി​ൽ വ​ക​യി​രു​ത്തി​യാ​ൽ കു​ടി​ശി​ക അ​നു​വ​ദി​ക്കാ​ൻ ക​ഴി​യും. സം​സ്ഥാ​ന​ത്ത് ആ​യി​ര​ക്ക​ണ​ക്കി​നു ഭൂ​ര​ഹി​ത കു​ടും​ബ​ങ്ങ​ളു​ണ്ട്.


ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ഭൂ​നി​യ​മം കാ​ലോ​ചി​ത​മാ​യി പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നും ഗോ​പ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ബി​കെ​എം​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​വി. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​ജെ. ബാ​ബു, ടി. ​സി​ദ്ധാ​ർ​ഥ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ചാ​ക്കോ​ച്ച​ൻ, പി.​കെ. മൂ​ർ​ത്തി. ആ​ന്‍റ​ണി തുടങ്ങിയവ​ർ പ്ര​സം​ഗി​ച്ചു.