ക്രി​ക്ക​റ്റ് പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു
Monday, July 15, 2024 6:20 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ 42-ാമ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ച​ട​ങ്ങി​ൽ ക്രി​ക്ക​റ്റ് പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു. ദേ​ശീ​യ വ​നി​താ ക്രി​ക്ക​റ്റ്ടീ​മി​ൽ ഇ​ടം നേ​ടി​യ സ​ജ്ന സ​ജീ​വ​ൻ, മി​ന്നു​മ​ണി, ജി​ല്ല​യി​ൽ​നി​ന്നു​ള്ള ആ​ദ്യ ര​ഞ്ജി താ​രം അ​ഖി​ൻ സ​ത്താ​ർ, കേ​ര​ള ഏ​ക​ദി​ന ടീം ​അം​ഗം എം. ​അ​ജ്നാ​സ്, അ​ണ്ട​ർ 23 കേ​ര​ള താ​രം എം.​എ​സ്. സ​ച്ചി​ൻ, ജി​ല്ല​യി​ലെ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യി​ൽ പ​രി​ശീ​ല​നം നേ​ടി ദേ​ശീ​യ താ​ര​മാ​യ മ​ല​പ്പു​റം സ്വ​ദേ​ശി​നി സി.​എം.​സി. ന​ജ്ല തു​ട​ങ്ങി 20 ഓ​ളം പേ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. ഇ​വ​ർ​ക്ക് മെ​മ​ന്‍റോ ന​ൽ​കി.

കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ പാ​ന​ലി​ലു​ള്ള വ​യ​നാ​ട്ടു​കാ​രാ​യ മാ​ച്ച് ഒ​ഫീ​ഷ്യ​ൽ​സ്, പ​രി​ശീ​ല​ക​ർ, ഭാ​ര​വാ​ഹി​ക​ൾ, സ്റ്റേ​ഡി​യം സ്റ്റാ​ഫ് എ​ന്നി​വ​ർ​ക്കും ജി​ല്ലാ എ ​ഡി​വി​ഷ​ൻ ക്രി​ക്ക​റ്റ് ലീ​ഗ് ചാ​ന്പ്യ​ൻ​മാ​രാ​യ മേ​പ്പാ​ടി ഷോ​ഗ​ണ്‍ ക്രി​ക്ക​റ്റ് ക്ല​ബി​നും ര​ണ്ടാം​സ്ഥാ​ന​ക്കാ​രാ​യ വ​ടു​വ​ൻ​ചാ​ൽ ക്രി​ക്ക​റ്റ് ക്ല​ബി​നും ട്രോ​ഫി ന​ൽ​കി.


കൃ​ഷ്ണ​ഗി​രി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് എം.​കെ. അ​ബ്ദു​ൾ സ​മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി നാ​സ​ർ മ​ച്ചാ​ൻ, കെ​സി​എ നി​രീ​ക്ഷ​ക​ൻ മ​നോ​ജ് ച​ന്ദ്ര​ൻ, കെ​സി​ഐ അം​ഗ​ങ്ങ​ളാ​യ ടി.​ആ​ർ. ബാ​ല​കൃ​ഷ്ണ​ൻ, ജാ​ഫ​ർ സേ​ട്ട്, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ബ്രി​ജേ​ഷ്, രാ​ധാ​കൃ​ഷ്ണ​ൻ, ബോ​ബി സെ​ബാ​സ്റ്റ്യ​ൻ, എ.​എം. നൂ​ർ​ഷ,

രാ​ജ​ൻ പു​ലൂ​ർ, പി.​പി. ഡേ​വി​ഡ്, മു​ഹ​മ്മ​ദ് യൂ​സ​ഫ്, സു​നി​ൽ​കു​മാ​ർ, റി​യാ​സ് കാ​ച്ചു, സ​ക്ക​റി​യ, ഗോ​പ​കു​മാ​ർ, മി​ഥു​ൻ വ​ർ​ഗീ​സ്, കെ.​എം. ബ​ഷീ​ർ, ജ​യ​ൻ, മൂ​സ, സോ​ള​മ​ൻ, വി​നോ​ദ് ച​ന്ദ്ര​ൻ, ശ്രീ​ജ​ൻ, സ​റൂ​ഖ്, സ​ത്യ​പാ​ല​ൻ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.