ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ മി​നി മാ​ര​ത്ത​ണ്‍ ന​ട​ത്തി
Monday, July 8, 2024 5:30 AM IST
കാ​ക്ക​വ​യ​ൽ: ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​മു​ക്തി ക്ല​ബി​ന്‍റെ​യും അ​ത്‌​ലെ​റ്റി​ക് അ​ക്കാ​ദ​മി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ മി​നി മാ​ര​ത്ത​ണ്‍ ന​ട​ത്തി.

ക​ൽ​പ്പ​റ്റ സി​വി​ൽ​സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്നു കാ​ക്ക​വ​യ​ൽ ജ​വാ​ൻ സ്മൃ​തി മ​ണ്ഡ​പം വ​രെ​യാ​യി​രു​ന്നു മാ​ര​ത്ത​ണ്‍. ക​ൽ​പ്പ​റ്റ എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ. വൈ​ശാ​ഖ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. സ​മാ​പ​ന സ​മ്മേ​ള​നം മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ഇ. വി​ന​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് റി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നൗ​ഷാ​ദ് കാ​ക്ക​വ​യ​ൽ പ്ര​സം​ഗി​ച്ചു. സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ വി.​പി. വ​ജീ​ഷ്കു​മാ​ർ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി. പ്രി​ൻ​സി​പ്പ​ൽ ടി.​എം. ബി​ജു സ്വാ​ഗ​ത​വും ഹൈ​സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എം. ​സു​നി​ൽ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.