പൊ​ൻ​കു​ഴി​യി​ൽ ക​ച്ച​വ​ട​സ്ഥാ​പ​ന​ത്തി​ൽ വാ​ന​ര​ശ​ല്യം
Sunday, July 7, 2024 5:38 AM IST
സു​ൽ​ത്താ​ൻ​ബ​ത്തേ​രി: ക​ച്ച​വ​ട​സ്ഥാ​പ​ന ന​ട​ത്തി​പ്പും പ്ര​തി​സ​ന്ധി​യി​ലാ​ക്കി വാ​ന​ര​ശ​ല്യം. നൂ​ൽ​പ്പു​ഴ പൊ​ൻ​കു​ഴി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ ക​ട​യു​ടെ ന​ട​ത്തി​പ്പാ​ണ് കു​ര​ങ്ങു​ശ​ല്യം​മൂ​ലം പ്ര​യാ​സ​ത്തി​ലാ​യ​ത്.

വാ​ന​ര​പ്പ​ട ചെ​റു​ത​ല്ലാ​ത്ത ത​ല​വേ​ദ​ന​യാ​ണ് ക​ട​യു​ട​മ​യ്ക്കും ജോ​ലി​ക്കാ​ർ​ക്കും ഉ​ണ്ടാ​ക്കു​ന്ന​ത്. ക​ണ്ണു​തെ​റ്റി​യാ​ൽ കു​ര​ങ്ങ​ൻ​മാ​ർ ക​ട​യി​ൽ ക​യ​റും. സാ​ധ​ന​സാ​മ​ഗ്രി​ക​ൾ വ​ലി​ച്ചി​ടും. കു​റെ ത​ട്ടി​യെ​ടു​ക്കും. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ കൈ​യി​ലു​ള്ള സാ​ധ​ന​ങ്ങ​ൾ റാ​ഞ്ചു​ന്ന വി​രു​ത​ൻ​മാ​രും വാ​ന​ര​ൻ​മാ​ർ​ക്കി​ടി​യി​ലു​ണ്ട്. വേ​സ്റ്റ് ബി​ൻ മ​റി​ച്ചി​ടു​ന്ന​തും പ​തി​വാ​ണ്.

ക​ട​യു​ടെ ഇ​രു​ഭാ​ഗ​ത്തു​നി​ന്നും ഒ​രേ​സ​മ​യാ​ണ് വാ​ന​ര​ൻ​മാ​ർ എ​ത്തു​ന്ന​ത്. കു​ര​ങ്ങു​ക​ളെ ആ​ട്ടി​പ്പാ​യി​ക്കാ​ൻ മാ​ത്രം ഒ​രാ​ളെ നി​ർ​ത്തേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ക​ട​യു​ട​മ.