ന്യൂയോർക്ക്: ഒക്ടോബർ അഞ്ചിന് വൈകുന്നേരം അഞ്ചിന് ന്യൂയോർക്കിൽ നടക്കുന്ന "സ്നേഹ സങ്കീർത്തനം' ക്രിസ്ത്യൻ സംഗീത നിശയുടെ ടിക്കറ്റ് വിതരണോദ്ഘാടനം സംഘടിപ്പിച്ചു.
ഇവന്റ് അസോസിയേറ്റ് സ്പോൺസറായ നോഹാ ജോർജിന് (ഗ്ലോബൽ കൊളിഷൻ ബോഡി വർക്സ്) ആദ്യ ടിക്കറ്റ് നൽകി റോക്ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ ഉദ്ഘാടനം നിർവഹിച്ചു.

റവ.ഫാ. മാത്യു തോമസ് (സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച്, വാലി കോട്ടേജ്) പ്രാർഥിച്ച് ആശംസകൾ നേർന്നു. എൽമൻഡിലുള്ള മലങ്കര കാത്തോലിക് സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക.
ഗായകരായ ഇമ്മാനുവൽ ഹെൻറി, റോയി പുത്തൂർ, മെറിൻ ഗിഗ്രറി, മരിയ കോലടി, കേരളത്തിൽ അറിയപ്പെടുന്ന ഓർക്കസ്ട്ര ടീം തുടങ്ങിയവർ മ്യൂസിക്കൽ ഇവന്റ് മികവുറ്റതാക്കും.
Tags : sneha sangeetham ticket kick off usa