x
ad
Thu, 30 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

ബ്രി​ട്ട​നി​ലെ ഇ​ന്ത്യ​ൻ വം​ശ​ജ​ർ​ക്കെ​തി​രേ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ: ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ന് ഹ​ർ​ജി സ​മ​ർ​പ്പി​ച്ച് ഐ​ഒ​സി യു​കെ

റോ​മി കു​ര്യാ​ക്കോ​സ്
Published: October 29, 2025 11:36 AM IST | Updated: October 29, 2025 12:07 PM IST

ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ ഇ​ന്ത്യ​ൻ വം​ശ​ജ​ർ​ക്കെ​തി​രേ തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ആ​ശ​ങ്ക​യും പ്ര​തി​ഷേ​ധ​വും രേ​ഖ​പ്പെ​ടു​ത്തി ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ. കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രേ മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ​യും അ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ​ക്കു​മാ​യി ഭ​ര​ണ ത​ല​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ന് ഹ​ർ​ജി സ​മ​ർ​പ്പി​ച്ചു.

ബ്രി​ട്ട​നി​ലെ വെ​സ്റ്റ് മി​ഡ്‌​ലാ​ൻ​ഡ്സ് പ്ര​ദേ​ശ​ത്ത് ഒ​ക്‌​ടോ​ബ​ർ 2025-ൽ ​ന​ട​ന്ന വം​ശീ​യ​ത പ്രേ​രി​ത​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളും ഇ​ന്ത്യ​ൻ സാം​സ്കാ​രി​ക പ്ര​തീ​ക​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട നാ​ശ​ന​ഷ്ട​ങ്ങ​ളു​മെ​ല്ലാം ഉ​ൾ​പ്പെ​ടു​ത്തി ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഓ​ൺ​ലൈ​നാ​യി ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.

ഈ ​സം​ഭ​വ​ങ്ങ​ൾ ഇ​ന്ത്യ​ൻ വം​ശ​ജ​രു​ടെ സു​ര​ക്ഷ​യ്ക്കും ആ​ത്മ​വി​ശ്വാ​സ​ത്തി​നും നേ​രി​ട്ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും അ​വ​യ്‌​ക്ക് അ​ടി​യ​ന്ത​ര ന​യ​ത​ന്ത്ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മാ​ണെ​ന്നും ഹ​ർ​ജി​യി​ൽ വ്യ​ക്ത​മാ​ക്കി.

ഒ​ക്ടോ​ബ​ർ 25-ന് ​ബ​ർ​മിം​ഗ്ഹാ​മി​ലെ വാ​ൾ​സാ​ൾ പാ​ർ​ക്ക് ഹാ​ൾ പ്ര​ദേ​ശ​ത്ത് ഒ​രു ഇ​ന്ത്യ​ൻ യു​വ​തി നേ​രി​ട്ട ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ത്തെ​യും അ​തി​ന് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഒ​ക്ടോ​ബ​ർ 16ന് ​ഹെ​യി​ൽ​സൊ​വ​ൻ ന​ഗ​ര​ത്തി​ൽ മ​റ്റൊ​രു യു​വ​തി​ക്കെ​തി​രേ​യും സ​മാ​ന സ്വ​ഭാ​വ​ത്തി​ലു​ള്ള ആ​ക്ര​മ​ണം ന​ട​ന്ന​തും ഹ​ർ​ജി​യി​ൽ എ​ടു​ത്തു പ​റ​ഞ്ഞി​ട്ടു​ണ്ട്.

അ​തി​ക്രൂ​ര​വും വം​ശീ​യാ​ക്ഷേ​പ ചു​വ​യു​ള്ള​തു​മെ​ന്ന്‌ പോ​ലീ​സ് വി​ശേ​ഷി​പ്പി​ച്ച അ​ടു​ത്ത​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന ഈ ​ര​ണ്ട് സം​ഭ​വ​ങ്ങ​ളു​ടെ​യും സ്വ​ഭാ​വ​സാ​മ്യ​വും ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള ഗൗ​ര​വ​മാ​യ ആ​ശ​ങ്ക​ക​ൾ ഉ​യ​ർ​ത്തു​ന്ന​താ​യാ​യി ഹ​ർ​ജി​യി​ൽ സം​ഘ​ട​ന ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

അ​തോ​ടൊ​പ്പം, ല​ണ്ട​ൻ ത​വി​സ്‌​ക്വ​യ​റി​ൽ മ​ഹാ​ത്മാ ഗാ​ന്ധി​ജി​യു​ടെ പ്ര​തി​മ വി​കൃ​ത​മാ​ക്കി​യ സം​ഭ​വ​വും ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​നും ഇ​ന്ത്യ - ബ്രി​ട്ട​ൻ സൗ​ഹൃ​ദ മൂ​ല്യ​ങ്ങ​ൾ​ക്കും ഗൗ​ര​വ​മാ​യ അ​പ​മാ​ന​മാ​ണെ​ന്ന് സം​ഘ​ട​ന പ്ര​സ്താ​വി​ച്ചു.

യു​കെ ഹോം ​ഓ​ഫീ​സ്, പോ​ലീ​സ്, പ്രാ​ദേ​ശി​ക അ​ധി​കാ​രി​ക​ൾ എ​ന്നി​വ​രു​മാ​യി നേ​രി​ട്ടു​ള്ള ഉ​യ​ർ​ന്ന​ത​ല ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലു​ക​ളും ബ​ന്ധ​വും ഉ​റ​പ്പാ​ക്കു​ക, വി​ദ്വേ​ഷ​പ്രേ​രി​ത കു​റ്റ​കൃ​ത്യ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ഹൈ​ക്ക​മ്മീ​ഷ​നി​ൽ പ്ര​ത്യേ​ക സെ​ല്ല് രൂ​പീ​ക​രി​ക്കു​ക, ഇ​ര​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും നി​യ​മ​സ​ഹാ​യം, മാ​ന​സി​ക പി​ന്തു​ണ, അ​നു​യോ​ജ്യ​മാ​യ കൗ​ൺ​സ​ലിം​ഗ് എ​ന്നി​വ ല​ഭ്യ​മാ​ക്കു​ക,

ഇ​ന്ത്യ​ൻ പൈ​തൃ​ക പ്ര​തീ​ക​ങ്ങ​ളു​ടെ നി​രീ​ക്ഷ​ണ​വും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക, ഇ​ന്ത്യ​ൻ വം​ശ​ജ​രു​ടെ സു​ര​ക്ഷ​യോ​ടു​ള്ള ഇ​ന്ത്യ​യു​ടെ പ്ര​തി​ബ​ദ്ധ​ത ആ​വ​ർ​ത്തി​ച്ചു അ​ധി​കാ​രി​ക​ളെ ബോ​ദ്യ​പ്പെ​ടു​ത്തു​ക, കു​റ്റ​ക്ക​രെ ഒ​റ്റ​പ്പെ​ടു​ത്തു​ന്ന​തി​നും മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ ല​ഭി​ക്കു​ന്ന​തി​നും സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ക തു​ട​ങ്ങി ഇ​ന്ത്യ​ൻ ഹൈ​ക​മ്മീ​ഷ​ൻ അ​ടി​യ​ന്തി​ര​മാ​യി പ​രി​ഗ​ണി​ക്കേ​ണ്ട​താ​യി ചി​ല നി​ർ​ദേ​ശ​ങ്ങ​ളും ഹ​ർ​ജി​യി​ൽ സം​ഘ​ട​ന മു​ന്നോ​ട്ട് വ​ച്ചി​ട്ടു​ണ്ട്.

ഇ​ന്ത്യ​ൻ സ​മൂ​ഹം വ​ർ​ഷ​ങ്ങ​ളാ​യി ക​ഠി​നാ​ധ്വാ​നം, മാ​ന്യ​ത, സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്തം എ​ന്നി​വ​യു​ടെ മാ​തൃ​കാ സ​മൂ​ഹ​മാ​യി യു​കെ​യി​ൽ നി​ല​കൊ​ള്ളു​ന്ന​താ​യും എ​ന്നാ​ൽ ഒ​ക്ടോ​ബ​റി​ലെ ഈ ​ആ​ക്ര​മ​ണ​ങ്ങ​ൾ പ്ര​സ്തു​ത സ​ഹ​ജീ​വി​ത​ത്തി​ന്‍റെ ആ​ത്മാ​വി​നെ​യും ഐ​ക്യ​ത്തെ​യും ത​ച്ചു ത​ക​ർ​ക്കു​മെ​ന്നും സ​മൂ​ഹ​ത്തി​ൽ വി​ശ്വാ​സ​വും നീ​തി​യി​ലു​ള്ള പ്ര​തീ​ക്ഷ​യും പു​നഃ​സ്ഥാ​പി​ക്കാ​ൻ ഹൈ​ക്ക​മ്മീ​ഷ​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലും പൊ​തു​വാ​യ പ്ര​തി​ക​ര​ണ​വും അ​നി​വാ​ര്യ​മാ​ണെ​ന്നും ഹ​ർ​ജി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

പ്ര​ശ്ന​ത്തി​ൽ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ൽ അ​ഭ്യ​ർ​ഥിച്ചു​കൊ​ണ്ട് ഐഒസി യുകെ കേ​ര​ള ചാ​പ്റ്റ​ർ സ്കോ​ട്ട്ലാ​ൻ​ഡ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ. മി​ഥു​ൻ, ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ കെ. ​ബേ​ബി, ചാ​പ്റ്റ​ർ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ഷോ​ബി​ൻ സാം ​എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​റ്റൊ​രു ഹ​ർ​ജി​യും ഇ​ന്ത്യ​ൻ ഹൈ​ക​മ്മീ​ഷ​ന് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

Tags : IOC UK Violence India UK

Recent News

Up