കോഴിക്കോട്: സംസ്ഥാനത്ത് ആത്മഹത്യ വര്‍ധിക്കുന്നതായി ആത്മഹത്യാ പ്രതിരോധ പ്രവര്‍ത്തകര്‍. നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ 2023ലെ കണക്കുപ്രകാരം ആത്മഹത്യയില്‍ കേരളം മൂന്നാം സ്ഥാനത്താണ്. ആന്‍ഡമാന്‍ നിക്കോബാര്‍ ആണ് ഒന്നാം സ്ഥാനത്ത്. സിക്കിം രണ്ടാം സ്ഥാനത്തും കേരളം മൂന്നാം സ്ഥാനത്തുമാണ്.
നേരത്തേ പിറകിലായിരുന്ന കേരളം മുന്നോട്ടു കുതിക്കുന്ന അവസ്ഥയാണെന്ന് അവര്‍ പറഞ്ഞു. ആത്മഹത്യ തടയാന്‍ പ്രതിരോധ പ്രവര്‍ത്തനമാണു വേണ്ടത്. മനസിന്റെ ഭാരം ഇറക്കിവയ്ക്കുകയാണു പ്രധാനം. ആത്മഹത്യാ ചിന്താഗതി കുറയ്ക്കുകയാണ് വേണ്ടത്. മാനസിക വിഷമം അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനം നല്കിയാല് നിരക്ക് കുറയ്ക്കാന്‍ സാധിക്കും.
ആത്മഹത്യാ പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന പരിശീലനം ലഭിച്ച വോളന്റിയര്‍മാരുടെ ദേശീയ സമ്മേളനം 31 മുതല്‍ നവംബര്‍ രണ്ടുവരെ കോഴിക്കോട്ട് നടക്കും. ഹൈസണ്‍ ഹെറിറ്റേജില്‍ 31ന് വൈകുന്നേരം ആറിനു മ്രന്തി എ.കെ. ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും. ജില്ലാജഡ്ജി അനില്‍ കെ. ഭാസ്കര്‍ , ബീഫ്രണ്ട്സ് വേള്‍ഡ് വൈഡ് ചെയര്‍പേഴ്സണ്‍ നീല്ഹോക്കിന്സ് എന്നിവര്‍ മുഖ്യതിഥികളായിരിക്കും.
കോഴിക്കോട്ടെ ലൈഫ്ബ്രിഡ്ജ് സൂയിസൈഡ് പ്രിവന്‍ഷന്‍ സെന്ററാണ് സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നത്. സെക്രട്ടറി ഡോ. പി.എന്‍. സുരേഷ്കുമാര്‍, ചെയര്മാന് ഡോ. എം.ജി. വിജയകുമാര്‍, ജനറല്‍ കണ്‍വീനര്‍ പി.ബി. സുബിന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Tags : suicide rate