x
ad
Thu, 30 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

ആദായനികുതി റിട്ടേണ്‍: ഡിസംബർ 10 വരെ നീട്ടി


Published: October 30, 2025 02:05 AM IST | Updated: October 30, 2025 02:05 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​ദാ​​​യ​​​നി​​​കു​​​തി റി​​​ട്ടേ​​​ണു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള തീ​​​യ​​​തി ഡി​​​സം​​​ബ​​​ർ 10 വ​​​രെ നീ​​​ട്ടി. ഓ​​​ഡി​​​റ്റ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ ഫ​​​യ​​​ൽ ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി അ​​​ടു​​​ത്ത മാ​​​സം പ​​​ത്തു വ​​​രെ​​​യാ​​​ണെ​​​ന്നും കേ​​​ന്ദ്ര പ്ര​​​ത്യ​​​ക്ഷ​​​നി​​​കു​​​തി ബോ​​​ർ​​​ഡ് (സി​​​ബി​​​ഡി​​​ടി) അ​​​റി​​​യി​​​ച്ചു.

ഗു​​​ജ​​​റാ​​​ത്ത്, പ​​​ഞ്ചാ​​​ബ്, ഹ​​​രി​​​യാ​​​ന, ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു​​​ക​​​ളു​​​ടെ പ​​​ര​​​ന്പ​​​ര​​​യെ തു​​​ട​​​ർ​​​ന്നാ​​​ണു തീ​​​രു​​​മാ​​​നം. ആ​​​ദാ​​​യ​​​നി​​​കു​​​തി റി​​​ട്ടേ​​​ണു​​​ക​​​ളും ഓ​​​ഡി​​​റ്റ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളും ഫ​​​യ​​​ൽ ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി നീ​​​ട്ടി​​​യ​​​ത് നി​​​കു​​​തി​​​ദാ​​​യ​​​ക​​​ർ​​​ക്ക് ആ​​​ശ്വാ​​​സ​​​മാ​​​യി.

ആ​​​ദാ​​​യ​​​നി​​​കു​​​തി റി​​​ട്ടേ​​​ണു​​​ക​​​ൾ​​​ക്കും അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ ഓ​​​ഡി​​​റ്റ് ചെ​​​യ്യേ​​​ണ്ട നി​​​കു​​​തി​​​ദാ​​​യ​​​ക​​​ർ​​​ക്കും റി​​​ട്ടേ​​​ണു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള സ​​​മ​​​യം നാ​​​ളെ അ​​​വ​​​സാ​​​നി​​​ക്കു​​​മാ​​​യി​​​രു​​​ന്നു.

Tags : Income tax return

Recent News

Up