കൊച്ചി: ഇന്ത്യയില്‍ ഉത്പാദനം ആരംഭിച്ചതിന്റെ പത്താം വാര്‍ഷികത്തിൽ 100 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് ആംവേ. ഇന്ത്യ സന്ദര്‍ശിച്ച ആംവേ പ്രസിഡന്റും സിഇഒയുമായ മൈക്കല്‍ നെല്‍സനാണു പ്രഖ്യാപനം നടത്തിയത്.
അടുത്ത അഞ്ചു വര്‍ഷത്തിനുള്ളിലാണ് 100 കോടി രൂപ നിക്ഷേപിക്കാൻ കമ്പനി പദ്ധതിയിടുന്നത്. ആംവേയുടെ മൂന്ന് ആഗോള ഉത്പാദനകേന്ദ്രങ്ങളിലൊന്നാണ് ഇന്ത്യ.
Tags : Amway