ന്യൂഡല്‍ഹി: അഞ്ചു വര്‍ഷത്തിനുശേഷം ഇന്ത്യയില്‍നിന്ന് ചൈനയിലേക്ക് വിമാനസര്‍വീസ് പുനരാരംഭിച്ചു. കോല്‍ക്കത്തയില്‍നിന്ന് ചൈനയിലെ ഗ്വാംഗ്ഷൂവിലേക്കുള്ള ആദ്യവിമാനം ഇന്നലെ സര്‍വീസ് ആരംഭിച്ചു. ഷാംഗ്ഹായ്-ന്യൂഡല്‍ഹി വിമാനം നവംബര്‍ ഒന്‍പതു മുതല്‍ സര്‍വീസ് ആരംഭിക്കും.
ആഴ്ചയില്‍ മൂന്നു വിമാനങ്ങളാണ് ഉണ്ടാകുക. 2020ലെ ഗല്‍വാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് തകര്‍ന്ന ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.
Tags : air service