തിരുവനന്തപുരം: തച്ചോളി ചന്തുവിന്റെയും ഒതേനന്റെയും നാടായ കോഴിക്കോടു നിന്നെത്തി കളരിപ്പയറ്റില്‍ വടക്കരന്‍ വീരഗാഥ രചിച്ച് ഇരട്ട സഹോദരങ്ങള്‍. കളരിപ്പയറ്റ് നെടുവടി സീനിയര്‍ വിഭാഗത്തിലാണ് ബാലുശേരി നന്മണ്ട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പി.ടി. ആകര്‍ഷും പി.ടി. ആകാശും വെങ്കലം നേടിയത്.
വീടിനോടു ചേര്‍ന്നുള്ള നന്മണ്ട ഐക്യകേരള കളരി സംഘത്തിലെ അഭ്യാസ മുറകള്‍ ചെറുപ്പത്തിലെ കണ്ടുശീലിച്ച ആകര്‍ഷും ആകാശും മാതാപിതാക്കളുടെ പ്രോത്സാഹനത്തില്‍ അഞ്ചാം ക്ലാസ് മുതല്‍ ചേര്‍ന്നു.
ചുവടും മെയ്പയറ്റും ഉറുമിയുമൊക്കെ വളരെ ചെറുപ്പത്തില്‍ തന്നെ ഇവര്‍ പരിശീലിച്ചു. നാലു വര്‍ഷമായി കളരിപ്പയറ്റ് മത്സരങ്ങളില്‍ പങ്കെടുക്കുന്നു. കളരിപ്പയറ്റ് ഫെഡറേഷന്റെ നാഷണല്‍ ലെവല്‍ മത്സരത്തില്‍ പങ്കെടുത്തിട്ടുണ്ട്. കളരി സംഘത്തിലെ വിജയന് ഗുരുക്കളുടെ കീഴിലാണ് പരിശീലനം.നന്മണ്ട സ്വദേശി റിട്ടയേര്‍ഡ് കെഎസ്ഇബി ഉദ്യോഗസ്ഥന് പി.ജി. ജഗന്നാഥന്റെയും എഎസ്ഐയായ പി. ഷൈനിയുടെയും മക്കളാണ്.
Tags : Heroic Story