Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Accident

ക​ർ​ണാ​ട​ക​യി​ൽ കാ​റും ടി​പ്പ​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് മ​ല​യാ​ളി​ക​ൾ മ​രി​ച്ചു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക ബേ​ഗൂ​രി​ൽ കാ​റും ടി​പ്പ​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. വ​യ​നാ​ട് സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

മ​ട​ക്കി​മ​ല സ്വ​ദേ​ശി ബ​ഷീ​റും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​വും സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഒ​രു കു​ട്ടി​യു​ൾ​പ്പെ​ടെ അ​ഞ്ച് പേ​രാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

താ​യ്‌​ല​ൻ​ഡി​ൽ വി​നോ​ദ​യാ​ത്ര​യ്ക്കു പോ​യ​ശേ​ഷം ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും മ​ട​ങ്ങി വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

District News

മിനി ലോറിയിടിച്ച് ഓഡിറ്റോറിയത്തിന്‍റെ പ്രവേശനകവാടം തകർന്നു

ആ​ലു​വ: പെ​രു​മ്പാ​വൂ​ർ കെ​എ​സ്ആ​ർ​ടി​സി റൂ​ട്ടി​ൽ നി​യ​ന്ത്ര​ണം വി​ട്ട മി​നി​ലോ​റി ഇ​ടി​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൻെ​റ പ്ര​വേ​ശ​ന ക​വാ​ടം ത​ക​ർ​ന്നു. ക​ഴി​ഞ്ഞ ദിവസം പുലർച്ചെ ഒ​ന്നിന് കു​ട്ട​മ​ശേ​രി സ​ർ​ക്കു​ല​ർ ജം​ഗ്ഷ​നി​ൽ ക​ൺ​വെ​ൻ​ഷ്യ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​നു മു​ന്നി​ലാ​ണ് അ​പ​ക​ടം. നി​സാ​ര പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ ചി​കി​ത്സ​യി​ലാ​ണ്.

ആ​ലു​വ​യി​ൽ നി​ന്ന് കോ​ഴി​വേ​സ്റ്റു​മാ​യി പെ​രു​മ്പാ​വൂ​രി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഓ​ഡി​റ്റോ​റി​യ​ത്തി​നോ​ട് ചേ​ർ​ന്ന വീ​ടി​ന്‍റെ മ​തി​ലും ത​ക​ർ​ന്നി​ട്ടു​ണ്ട്. വ​ള​വ് ആ​യ​തി​നാ​ൽ സ്ഥി​ര​മാ​യി അ​പ​ക​ടം ഉ​ണ്ടാ​കു​ന്ന മേ​ഖ​ല​യാ​ണി​ത്.

District News

പൈ​പ്പ് കു​ഴി​യി​ലേ​ക്ക് സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞ് യാ​ത്ര​ക്കാ​രി​ക്ക് പ​രി​ക്ക്

റാ​ന്നി: ജ​ല അ​ഥോ​റി​റ്റി പൈ​പ്പ് മാ​റ്റ​ലി​നാ​യി എ​ടു​ത്തി​രു​ന്ന കു​ഴി ശ​രി​യാ​യി മൂ​ടാ​ത്ത​തി​നേ​ത്തു​ട​ര്‍​ന്ന് കു​ഴി​യി​ല്‍ വീ​ണ സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ചെ​റു​കു​ള​ഞ്ഞി സ്വ​ദേ​ശി​നി അ​നൂ​പ സു​കു​മാ​ര​നാ​ണ് പ​രി​ക്കേ്റ​ത്. മു​ന്‍​നി​ര​യി​ലെ നാ​ലു പ​ല്ലു​ക​ള്‍ ന​ഷ്ട​മാ​യ അ​നൂ​പ​യെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.


ഇ​ട്ടി​യ​പ്പാ​റ - ഒ​ഴു​വ​ന്‍ പാ​റ - വ​ട​ശേ​രി​ക്ക​ര റോ​ഡി​ന്‍റെ ഭാ​ഗ​മാ​യ ഇ​ട്ടി​യ​പ്പാ​റ - കോ​ള​ജ് റോ​ഡി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ 9.40 ഓ​ടെ​യാ​ണ് അ​പ​ക​ടം. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന ഇ​വ​ര്‍ രാ​വി​ലെ ജോ​ലി​ക്കാ​യി സ്‌​കൂ​ട്ട​റി​ല്‍ വ​രു​മ്പോ​ള്‍ സ്‌​കൂ​ട്ട​ര്‍ നി​യ​ന്ത്ര​ണം തെ​റ്റി കു​ഴി​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. അ​തേ സ​മ​യം റോ​ഡ് പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ല അ​ഥോ​റി​റ്റി പൈ​പ്പു​ക​ള്‍ മാ​റ്റു​ന്ന ജോ​ലി​യി​ല്‍ ന​ട​ന്നു വ​രി​ക​യാ​യി​രു​ന്നെ​ന്ന് പ​റ​യു​ന്നു.


ഇ​തി​നാ​യി റോ​ഡി​നു കു​റു​കെ ഇ​ന്ന​ലെ എ​ടു​ത്തി​രു​ന്ന കു​ഴി ന​ന്നാ​യി മൂ​ടാ​ത്ത​തു മൂ​ലം മ​ഴ​യി​ല്‍ മ​ണ്ണൊ​ലി​പ്പു​ണ്ടാ​വു​ക​യും കു​ഴി വീ​ണ്ടും രൂ​പ​പ്പെ​ടു​ക​യും ചെ​യ്ത​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

Kerala

ഗോ​വ​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി അ​ഗ്‌​നി​വീ​ര്‍ നാ​വി​ക​സേ​നാം​ഗ​ങ്ങ​ള്‍ മ​രി​ച്ചു

കൊ​ല്ലം: ഗോ​വ​യി​ലെ അ​ഗ​സെ​മി​ല്‍ ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി​ക​ളാ​യ ര​ണ്ട് അ​ഗ്‌​നി​വീ​ര്‍ നാ​വി​ക​സേ​നാം​ഗ​ങ്ങ​ള്‍ മ​രി​ച്ചു.

ശൂ​ര​നാ​ട് വ​ട​ക്ക് ന​ടു​വി​ലേ​മു​റി അ​നി​ഴം വീ​ട്ടി​ല്‍ പ്ര​സ​ന്ന​കു​മാ​റി​ന്‍റെ മ​ക​ന്‍ ഹ​രി​ഗോ​വി​ന്ദ് (22), ക​ണ്ണൂ​ര്‍ സ്വ​ദേ​ശി വി​ഷ്ണു (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കൊ​ച്ചി​യി​ലെ നാ​വി​ക​സേ​നാ ആ​സ്ഥാ​ന​ത്തു​നി​ന്നു ഗോ​വ​യി​ല്‍ സ്‌​പെ​ഷ്യ​ല്‍ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട ഇ​രു​വ​രും ജോ​ലി​ക​ഴി​ഞ്ഞ് ബേ​സ് ക്യാ​മ്പി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ട​യി​ല്‍ അ​ഗ​സ​യി​മി​നും, ബാം​ബോ​ലിം ഹോ​ളി​ക്രോ​സ് പ​ള്ളി​ക്കും ഇ​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

അ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് പാ​ത​യോ​ര​ത്തെ ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ചു​മ​റി​ഞ്ഞാ​ണ് അ​പ​ക​ട​മെ​ന്നാ​ണ് ല​ഭി​ച്ച വി​വ​രം.

ചൊ​വ്വാ​ഴ്ച​യാ​ണ് ഹ​രി​യു​ള്‍​പ്പെ​ടെ​യു​ള്ള സേ​നാം​ഗ​ങ്ങ​ള്‍ നാ​വി​ക​സേ​ന​യു​ടെ ക​പ്പ​ല്‍​മാ​ര്‍​ഗം ഗോ​വ​യി​ലെ​ത്തി​യ​ത്.

നാ​ലു​വ​ര്‍​ഷ​ത്തെ അ​ഗ്‌​നി​വീ​ര്‍ സേ​വ​ന​ത്തി​ന്‍റെ മൂ​ന്നാം​വ​ര്‍​ഷ​ത്തി​ലാ​യി​രു​ന്നു ഇ​വ​ർ. മൃ​ത​ദേ​ഹം ഗോ​വ മെ​ഡി​ക്ക​ല്‍ കോ​ള​ജ് (ജി​എം​സി) ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍. ബു​ധ​നാ​ഴ്ച രാ​വി​ലെ നേ​വി ഉ​ദ്യോ​ഗ​സ്ഥ​ര്‍ മോ​ര്‍​ച്ച​റി​യി​ലെ​ത്തി മൃ​ത​ദേ​ഹ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞു.

ഹ​രി​ഗോ​വി​ന്ദി​ന്‍റെ ബ​ന്ധു​ക്ക​ള്‍ ഗോ​വ​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ഹെ​ഡ് ന​ഴ്‌​സാ​യ പി.​കെ. ഷീ​ജ​യാ​ണ് ഹ​രി​ഗോ​വി​ന്ദി​ന്‍റെ അ​മ്മ. സ​ഹോ​ദ​രി: ഡോ. ​അ​ന​ന്യ പ്ര​സ​ന്ന​ന്‍.

 

District News

പെരുമ്പാവൂരിൽ ടണലിൽ വീണ് ഇതരസംസ്ഥാന തൊഴിലാളി മ രിച്ചു

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ൽ ട​ണ​ലി​ൽ വീ​ണ് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു. ബി​ഹാ​ർ സ്വ​ദേ​ശി ര​വി കി​ഷ​ൻ ആ​ണ് മ​രി​ച്ച​ത്. ഓ​ട​ക്കാ​ലി​യി​ലെ റൈ​സ് കോ ​എ​ന്ന അ​രി മി​ല്ലി​ലാ​ണ് സം​ഭ​വം.

ഒ​രാ​ഴ്ച മു​ൻ​പാ​ണ് ര​വി കി​ഷ​ൻ ഇ​വി​ടെ എ​ത്തി​യ​ത്. ചാ​രം പു​റ​ത്തേ​ക്ക് ത​ള്ളു​ന്ന​തി​ന് വി ​ആ​കൃ​തി​യി​ൽ നി​ർ​മി​ച്ച ട​ണ​ലി​ലേ​ക്ക് ര​വി കി​ഷ​ൻ കാ​ൽ വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ര​വി കി​ഷ​നെ പു​റ​ത്തെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷം ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് ഇ​യാ​ളെ പു​റ​ത്തെ​ടു​ത്ത​ത്.

എ​ന്നാ​ൽ അ​പ്പോ​ഴേ​ക്കും മ​ര​ണം​സം​ഭ​വി​ച്ചി​രു​ന്നു. നി​ല​വി​ൽ പെ​രു​മ്പാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ് മൃ​ത​ദേ​ഹം. സം​ഭ​വ​ത്തി​ൽ സു​ര​ക്ഷാ​വീ​ഴ്ച​യു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്.

Kerala

ആ​ല​പ്പു​ഴ തു​റ​വൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ 12 വ​യ​സു​കാ​ര​ൻ മ​രി​ച്ചു

ആ​ല​പ്പു​ഴ: തു​റ​വൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ 12 വ​യ​സു​കാ​ര​ൻ മ​രി​ച്ചു. വ​യ​ലാ​ർ കൊ​ല്ല​പ്പ​ള്ളി പ​ള്ളി​പ്പാ​ട്ട് നി​ഷാ​ദി​ന്‍റെ മ​ക​ൻ ശ​ബ​രീ​ശ​ൻ അ​യ്യ​ൻ (12) ആ​ണ് മ​രി​ച്ച​ത്.

ദേ​ശീ​യ​പാ​ത​യി​ൽ പ​ത്മാ​ക്ഷി​ക​വ​ല​ക്ക് സ​മീ​പം ഇ​ന്ന് രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പി​താ​വി​നൊ​പ്പം ശ​ബ​രീ​ശ​ൻ ബൈ​ക്കി​ന് പി​ന്നി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ സ്വ​കാ​ര്യ ബ​സ് ബൈ​ക്കി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

നി​ഷാ​ദും ശ​ബ​രീ​ശ​ൻ അ​യ്യ​നും ശ​ബ​രീ​ശ​ന്‍റെ സ​ഹോ​ദ​ര​നും ഒ​ന്നി​ച്ച് തു​റ​വൂ​രി​ലേ​ക്ക് ബൈ​ക്കി​ൽ പോ​കു​ക​യാ​യി​രു​ന്നു. ബ​സ് ത​ട്ടി​യ​തോ​ടെ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് പി​ന്നി​ലി​രു​ന്ന ശ​ബ​രീ​ശ​ൻ അ​യ്യ​ൻ തെ​റി​ച്ചു വീ​ണ് സ്വ​കാ​ര്യ ബ​സി​ന​ടി​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ബ​സി​ന്‍റെ പി​ൻ​ച​ക്രം ക​യ​റി​യി​റ​ങ്ങി ശ​ബ​രീ​ശ​ൻ ത​ൽ​ക്ഷ​ണം മ​രി​ച്ചു. പ​രി​ക്കേ​റ്റ നി​ഷാ​ദും ശ​ബ​രീ​ശ​ന്‍റെ സ​ഹോ​ദ​ര​നും തു​റ​വൂ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Kerala

സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ട​ത്തി​നി​ടെ അ​പ​ക​ടം; സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി മ​രി​ച്ചു

കോ​ഴി​ക്കോ​ട്: സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ട​ത്തി​നി​ടെ ബ​സ് ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി മ​രി​ച്ചു. പ​ള്ളി​ക്ക​ൽ സ്വ​ദേ​ശി ത​സ്‌​ലീ​മ​യാ​ണ് മ​രി​ച്ച​ത്.

കോ​ഴി​ക്കോ​ട് നി​ന്നും മ​ഞ്ചേ​രി​യി​ലേ​ക്ക് പോ​കു​ന്ന സ്വ​കാ​ര്യ ബ​സ് സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. താ​ഴെ വീ​ണ ത​സ്‌​ലീ​മ​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങി. നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.

Kerala

തൊ​ടു​പു​ഴ​യ്ക്ക് സ​മീ​പം കാ​ർ താ​ഴ്ച്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് ര​ണ്ട് പേ​ർ മ​രി​ച്ചു

തൊ​ടു​പു​ഴ: ശ​ങ്ക​ര​പ്പി​ള്ളി​യി​ൽ കാ​ർ താ​ഴ്ച്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് ര​ണ്ട് പേ​ർ മ​രി​ച്ചു. ആ​മി​ന ബീ​വി, കൊ​ച്ചു​മ​ക​ൾ മി​ഷേ​ൽ മ​റി​യം എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

തൊ​ടു​പു​ഴ-​പു​ളി​യ​ൻ​മ​ല സം​സ്ഥാ​ന പാ​ത​യി​ലാ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം വി​ട്ട കാ​ർ റോ​ഡ​രി​കി​ലെ താ​ഴ്ച്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. കു​ടും​ബാം​ഗ​ളൊ​ന്നി​ച്ച് വാ​ഗ​മ​ൺ സ​ന്ദ​ർ​ശി​ച്ച ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങും വ​ഴി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Kerala

ഓ​ട്ടോ​റി​ക്ഷ​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു; ര​ണ്ടു പേ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം

മ​ല​പ്പു​റം: ഓ​ട്ടോ​റി​ക്ഷ​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ കു​റ്റി​പ്പു​റം പെ​രു​മ്പ​റ​മ്പി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ സ​ഞ്ച​രി​ച്ച എ​ട​ച്ച​ലം സ്വ​ദേ​ശി റ​സാ​ഖ്, പാ​ണ്ടി​ക​ശാ​ല സ്വ​ദേ​ശി ശ്യാം ​എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രെ പ​രി​ക്കു​ക​ളോ​ടെ കു​റ്റി​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചു. രാ​ത്രി​യി​ല​ട​ക്കം പ്ര​ദേ​ശ​ത്ത് മ​ഴ പെ​യ്തി​രു​ന്നു.

പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റും.

Kerala

കൂത്താട്ടുകുളത്ത് സ്കൂൾ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; 12 വിദ്യാര്‍ഥികൾക്ക് പരിക്കേറ്റു

കൊ​ച്ചി: കൂ​ത്താ​ട്ടു​കു​ള​ത്ത് സ്കൂ​ൾ ബ​സു​ക​ൾ ത​മ്മി​ൽ കൂ​ട്ടിയിടിച്ച് അ​പ​ക​ടം. ഇ​ല്ലാ​ഞ്ഞി സെ​ന്‍റ് ഫി​ലോ​മി​നാ​സ് പ​ബ്ലി​ക് സ്കൂ​ളി​ലെ​യും ഞീ​ഴൂ​ർ സെ​ന്‍റ് കു​ര്യാ​ക്കോ​സ് സ്കൂ​ളി​ലെ​യും ബ​സു​ക​ളാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

കൂ​ത്താ​ട്ടു​കു​ളം കോ​തോ​ലി പീ​ടി​ക​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ല്‍ 12 കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ര​ണ്ട് ഡ്രൈ​വ​ര്‍​മാ​രെ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ര​ണ്ട്, മൂ​ന്ന് ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ആ​രു​ടേ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല എ​ന്നാ​ണ് വി​വ​രം.

Kerala

രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ചു; യു​വാ​വ് മ​രി​ച്ചു

തി​രു​വ​ല്ല: രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ന്‍​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. വ​യ​നാ​ട് വൈ​ത്തി​രി പ​ന്ത്ര​ണ്ടാം​പാ​ലം ജൂ​ബി​ലി​വ​യ​ൽ പ​ള്ള്യാ​ലി​ൽ ജ​ലീ​ലി​ന്‍റെ​യും സ​ജ്ന​യു​ടേ​യും മ​ക​ൻ മു​ഹ​മ്മ​ദ് ഷി​ഫാ​ൻ (20) ആ​ണ് മ​രി​ച്ച​ത്.

തി​രു​വ​ല്ല - അ​മ്പ​ല​പ്പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ ക​ച്ചേ​രി​പ്പ​ടി​യി​ൽ ബു​ധ​നാ​ഴ്ച പ​ക​ൽ ര​ണ്ട​ര​യോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം.

തി​രു​വ​ല്ല കു​രി​ശു​ക​വ​ല​യി​ലെ ഓ​യാ​സി​സ് ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യ മു​ഹ​മ്മ​ദ് ഷി​ഫാ​ൻ സ്കൂ​ട്ട​റി​ൽ ച​ന്ത ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു.

പ​ക്ഷാ​ഘാ​തം വ​ന്ന രോ​ഗി​യെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്നും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സു​മാ​യാ​ണ് സ്കൂ​ട്ട​ർ കൂ​ട്ടി ഇ​ടി​ച്ച​ത്.

ഉ​ട​ൻ മ​റ്റ് ര​ണ്ട് ആം​ബു​ല​ൻ​സു​ക​ൾ എ​ത്തി​ച്ചു. പ​ക്ഷാ​ഘാ​തം വ​ന്ന രോ​ഗി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഷി​ഫാ​നെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി. വ​യ​റി​ന്‍റെ ഭാ​ഗ​ത്തും ത​ല​യ്ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റ​തി​നാ​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി​ല്ല.

Kerala

സ്കൂ​ട്ട​റി​ന് മു​ന്നി​ൽ തെ​രു​വു​നാ​യ ചാ​ടി; ര​ണ്ട് യു​വ​തി​ക​ൾ​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ സ്കൂ​ട്ട​റി​ന് മു​ന്നി​ൽ തെ​രു​വു​നാ​യ ചാ​ടി ര​ണ്ട് യു​വ​തി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. കോ​ഴി​ക്കോ​ട് കൊ​ല്ല​ഗ​ൽ ദേ​ശീ​യ പാ​ത​യി​ൽ താ​മ​ര​ശേ​രി​ക്ക് സ​മീ​പം നെ​രൂ​ക്കും ചാ​ലി​ലാ​ണ് അ​പ​ക​ടം.

പേ​രാ​മ്പ്ര സ്വ​ദേ​ശി​ക​ളാ​യ ആ​ർ​ദ്ര, ആ​തി​ര എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. തെ​രു​വു​നാ​യ കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ര്‍​ന്ന് സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രെ​യും താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​തി​നു ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

National

പി​ക്ക്അ​പ്പ് വാ​ഹ​നം ഇ​ടി​ച്ച് നാ​ലു​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഹാ​രാ​ജാ​ഗ​ഞ്ചി​ൽ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ പി​ക്ക്അ​പ്പ് വാ​ഹ​നം ബൈ​ക്കി​ൽ ഇ​ടി​ച്ച് നാ​ലു വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​നി​യാ​ര-​പാ​ർ​ട്ടാ​വ​ൽ റോ​ഡി​ലാ​ണ് സം​ഭ​വം.

ഭ​രം​പൂ​ർ ഗ്രാ​മ​ത്തി​ൽ താ​മ​സി​ക്കു​ന്ന മാ​തൃ​സ​ഹോ​ദ​രി ക​മ​ർ​ജ​ഹാ​ൻ (30), സ​ഹോ​ദ​ര​ൻ അ​ക്രം(18) എ​ന്നി​വ​ർ​ക്കൊ​പ്പം യാ​ത്ര ചെ​യ്ത ഷ​മാ​ദ്(​നാ​ല്)​ആ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ പി​ക്ക​പ്പ് ട്ര​ക്ക് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

സ്കൂ​ട്ട​റി​ന് പി​ന്നി​ൽ സ്വ​കാ​ര്യ ബ​സി​ടി​ച്ച് മൂ​ന്നു വ​യ​സു​കാ​ര​ൻ മ​രി​ച്ചു

കോ​ഴി​ക്കോ​ട്: മു​ക്ക​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്നു വ​യ​സു​കാ​ര​ൻ മ​രി​ച്ചു. സ്കൂ​ട്ട​റി​ന് പി​ന്നി​ൽ സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ല​പ്പു​റം കീ​ഴു​പ​റ​മ്പ് സ്വ​ദേ​ശി ജെ​സി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ഹി​ബാ​ൻ ആ​ണ് മ​രി​ച്ച​ത്.

സ്കൂ​ട്ട​റി​ന് പി​ന്നി​ൽ സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച​തോ​ടെ സ്കൂ​ട്ട​ര്‍ റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു. സ്കൂ​ട്ട​റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു വ​യ​സു​കാ​ര​ൻ തെ​റി​ച്ച് വീ​ഴു​ക​യും ബ​സി​ടി​ച്ചു​ക​യ​റു​ക​യു​മാ​യി​രു​ന്നു.

മു​ക്കം നോ​ര്‍​ത്ത് കാ​ര​ശേ​രി​യി​ൽ ഇ​ന്ന് വൈ​കി​ട്ടോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നു.

National

രാ​ജ​സ്ഥാ​നി​ൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ച് അ​പ​ക​ടം; ഡ്രൈ​വ​ർ ര​ക്ഷ​പ്പെ​ട്ടു

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ഫാ​ഗി ടൗ​ണി​ൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ച് അ​പ​ക​ടം. മ​ര​ത്തി​ലി​ടി​ച്ച​തി​ന് ശേ​ഷം കാ​റി​ന് തീ​പി​ടി​ച്ചു.

കാ​റി​ലു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​ർ പ​രി​ക്കു​ക​ളി​ല്ലാ​ത്തെ ര​ക്ഷ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഫാ​ഗി ടൗ​ണി​ൽ‌ വ​ച്ച് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ആ​ര്യ​വേ​പ്പ് മ​ര​ത്തി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കാ​റി​ന് തീ​പി​ടി​ച്ചു.

കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഉ​പ​മു​ഖ്യ​മ​ന്ത്രി പ്രേം ​ച​ന്ദ് ഭൈ​ര്‌​വ അ​പ​ക​ട​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

National

ന​ട​ൻ വി​ജ​യ് ദേ​വ​ര​കൊ​ണ്ട സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു

ഹൈ​ദ​രാ​ബാ​ദ്: ന​ട​ൻ വി​ജ​യ് ദേ​വ​ര​കൊ​ണ്ട സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. തെ​ലു​ങ്കാ​ന​യി​ലെ ജോ​ഗു​ലാം​ബ ഗ​ഡ്‌​വാ​ൾ ജി​ല്ല​യി​ലെ എ​ൻ‌​എ​ച്ച് -44 (ഹൈ​ദ​രാ​ബാ​ദ്-​ബം​ഗു​ളൂ​രു ഹൈ​വേ)​ൽ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്നും ഹൈ​ദ​രാ​ബാ​ദി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ താ​രം സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന്‍റെ പി​ന്നി​ൽ മ​റ്റൊ​രു വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കു​ക​ളി​ല്ലാ​തെ വി​ജ​യ് ദേ​വ​ര​കൊ​ണ്ട ര​ക്ഷ​പ്പെ​ട്ടു.

വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന് ചെ​റി​യ കേ​ടു​പാ​ടു​ക​ളെ സം​ഭ​വി​ച്ചു​ള്ളു.

District News

കാറിൽ ലോറിയിടിച്ച് അപകടം; മകനെ ട്യൂഷൻ ക്ലാസിൽ കൊണ്ടുവിടാൻ പോയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ൽ കാ​റി​ൽ ലോ​റി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം. തോ​ട്ട​യ്ക്കാ​ട് പാ​ല​ത്തി​നു സ​മീ​പം രാ​വി​ലെ ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തോ​ട്ട​യ്ക്കാ​ട് സ്വ​ദേ​ശി മീ​ന (40) ആ​ണ് മ​രി​ച്ച​ത്. ഒ​ൻ​പ​താം​ക്ലാ​സു​കാ​ര​നാ​യ മ​ക​ൻ അ​ഭി​മ​ന്യു​വി​ന് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു.

മ​ക​നെ ട്യൂ​ഷ​ൻ ക്ലാ​സി​ൽ കൊ​ണ്ടു​വി​ടാ​ൻ പോ​കു​ക​യാ​യി​രു​ന്നു മീ​ന. ദേ​ശീ​യ​പാ​ത​യി​ൽ യു ​ടേ​ൺ എ​ടു​ക്കു​മ്പോ​ൾ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മീ​ന സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു.

National

ഛത്തീ​സ്ഗ​ഡി​ൽ കാ​റും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ചു; അ​ഞ്ച് പേ​ർ മ​രി​ച്ചു; അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്

റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ലെ ക​ബീ​ർ​ദാം ജി​ല്ലയിൽ കാ​റും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ഞ്ച് പേ​ർ മ​രി​ച്ചു. അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ചി​ൽ​പി പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള അ​കാ​ൽ​ഗാ​രി​യ ഗ്രാ​മ​ത്തി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. മൂ​ന്ന് സ്ത്രീ​ക​ളും ഒ​രു പെ​ൺ​കു​ട്ടി​യും ഒ​രു പു​രു​ഷ​നു​മാ​ണ് മ​രി​ച്ച​ത്.

പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​ക​ളി​ലേ​യ്ക്ക് മാ​റ്റി. ഇതിൽ ര​ണ്ട് പേ​രുടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ റാ​യ്പു​രി​ലെ ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

പ​ശ്ചി​മ ബം​ഗാ​ൾ‌ സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച കാ​റാ​ണ് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. കോ​ൽ​ക്ക​ത്ത​യി​ലേ​യ്ക്കു​ള്ള ട്രെ​യി​ൻ ക​യ​റു​വാ​നാ​യി ബി​ലാ​സ്പു​രി​ലേ​യ്ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Kerala

ആ​ല​പ്പു​ഴ​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് അ​പ​ക​ടം

ആ​ല​പ്പു​ഴ: പു​ന്ന​പ്ര​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന് രാ​വി​ലെ ആ​റോ​ടെ​യാ​ണ് സം​ഭ​വം. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും നി​ല​മ്പൂ​രി​ലേ​ക്ക് പോ​യ ബ​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ക​ന​ത്ത മ​ഴ​യി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ബ​സ് ഡി​വൈ​ഡ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ മൂ​ന്ന് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ പാ​ത​യി​ൽ ഗ​താ​ഗ​ത കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.

Kerala

മ​ഞ്ചേ​രി​യി​ൽ ബൈ​ക്ക് സൈ​ക്കി​ളി​ൽ ഇ​ടി​ച്ചു; അ​ഞ്ച് വ​യ​സു​കാ​ര​ൻ മ​രി​ച്ചു

മ​ല​പ്പു​റം: മ​ഞ്ചേ​രി​യി​ൽ ബൈ​ക്ക് സൈ​ക്കി​ളി​ൽ ഇ​ടി​ച്ച് അ​പ​ക​ടം. മ​ഞ്ചേ​രി ന​റു​ക​ര​യി​ലാ​ണ് സം​ഭ​വം.

അ​പ​ക​ട​ത്തി​ൽ അ​ഞ്ച് വ​യ​സു​കാ​ര​നാ​യ ഇ​സി​യാ​ൻ മ​രി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.

District News

സൈക്കിളിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വ യസുകാരൻ മരിച്ചു

ആ​ല​പ്പു​ഴ: പു​ന്ന​പ്ര​യി​ൽ സൈ​ക്കി​ളി​ൽ കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന എ​ട്ടു വ​യ​സു​കാ​ര​ൻ മ​രി​ച്ചു. നീ​ർ​ക്കു​ന്നം വെ​ളി​മ്പ​റ​മ്പി​ൽ അ​ബ്ദു​സ​ലാ​മി​ന്‍റെ മ​ക​ൻ സ​ഹ​ലാ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് പു​ന്ന​പ്ര ച​ന്ത ജംം​ഗ്ഷ​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബ​ന്ധു​വാ​യ ആ​യി​ഷ​ക്കൊ​പ്പം സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ക്ക​വെ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചാ​ണ് കാ​ർ നി​ന്ന​ത്.

ഉ​ട​ൻ ത​ന്നെ ആ​യി​ഷ​യെ​യും സ​ഹ​ലി​നെ​യും വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് പു​ല​ർ​ച്ചെ സ​ഹ​ൽ മ​രി​ച്ചു. പു​ന്ന​പ്ര ജെ​ബി​എ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് സ​ഹ​ൽ.

District News

കൊച്ചിയിൽ നിയന്ത്രണം വിട്ട ബൈക്ക് മെട്രോ പില്ലറിൽ ഇടിച്ചു കയറി; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മെ​ട്രോ തൂ​ണി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വി​നും യു​വ​തി​ക്കും ഗു​രു​ത​ര പ​രി​ക്ക്. വൈ​റ്റി​ല- തൃ​പ്പൂ​ണി​ത്തു​റ റൂ​ട്ടി​ൽ ച​ന്പ​ക്ക​ര മാ​ർ​ക്ക​റ്റി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ ഇ​രു​വ​രെ​യും വൈ​റ്റി​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ ഇ​തു​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

വൈ​റ്റി​ല ഭാ​ഗ​ത്ത് നി​ന്ന് വ​ന്ന ബൈ​ക്ക് ച​മ്പ​ക്ക​ര പാ​ല​ത്തി​ന്‍റെ ഇ​റ​ക്കം ഇ​റ​ങ്ങി വ​രു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മെ​ട്രോ പി​ല്ല​ർ സി.​പി. 953ൽ ​ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു. കു​ട്ട​നാ​ട് ര​ജി​സ്ട്രേ​ഷ​ന​നി​ലു​ള്ള ബൈ​ക്ക് ആ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

Kerala

സൈ​ക്കി​ളി​ൽ കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന എ​ട്ടു വ​യ​സു​കാ​ര​ൻ മ​രി​ച്ചു

ആ​ല​പ്പു​ഴ: പു​ന്ന​പ്ര​യി​ൽ സൈ​ക്കി​ളി​ൽ കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന എ​ട്ടു വ​യ​സു​കാ​ര​ൻ മ​രി​ച്ചു. നീ​ർ​ക്കു​ന്നം വെ​ളി​മ്പ​റ​മ്പി​ൽ അ​ബ്ദു​സ​ലാ​മി​ന്‍റെ മ​ക​ൻ സ​ഹ​ലാ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് പു​ന്ന​പ്ര ച​ന്ത ജംം​ഗ്ഷ​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബ​ന്ധു​വാ​യ ആ​യി​ഷ​ക്കൊ​പ്പം സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ക്ക​വെ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചാ​ണ് കാ​ർ നി​ന്ന​ത്.

ഉ​ട​ൻ ത​ന്നെ ആ​യി​ഷ​യെ​യും സ​ഹ​ലി​നെ​യും വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് പു​ല​ർ​ച്ചെ സ​ഹ​ൽ മ​രി​ച്ചു. പു​ന്ന​പ്ര ജെ​ബി​എ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് സ​ഹ​ൽ.

Kerala

കൊ​ച്ചി​യി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ ക​പ്പ​ലി​ടി​ച്ച് അ​പ​ക​ടം

കൊ​ച്ചി: ക​ണ്ണ​മാ​ലി​യി​ല്‍ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ ക​പ്പ​ലി​ടി​ച്ച് അ​പ​ക​ടം. എം​എ​സ്‌​സി ക​മ്പ​നി​യു​ടെ ക​പ്പ​ലാ​ണ് ഇ​ടി​ച്ച​ത്. ക​ണ്ണ​മാ​ലി​ക്ക് പ​ടി​ഞ്ഞാ​റ് എ​ട്ട് നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ബു​ധ​നാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​ന് ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം. നി​ര്‍​ത്തി​യി​ട്ട് മീ​ന്‍ പി​ടി​ക്കു​ക​യാ​യി​രു​ന്ന ബോ​ട്ടി​ലേ​ക്ക് ക​പ്പ​ല്‍ വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ആ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.

വ​ള്ള​ത്തി​ന് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ളു​ണ്ടാ​യി​ട്ടു​ണ്ട്. പ​ള്ളി​ത്തൊ​ഴു സ്വ​ദേ​ശി സ്റ്റാ​ലി​ന്‍ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ‘പ്ര​ത്യാ​ശ’ എ​ന്ന ബോ​ട്ടി​ലാ​ണ് ക​പ്പ​ല്‍ ഇ​ടി​ച്ച​ത്. ക​പ്പ​ലി​നെ​തി​രെ പ​രാ​തി ന​ല്‍​കു​മെ​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍ അ​റി​യി​ച്ചു.

Kerala

ത​ല​യോ​ല​പ്പ​റ​മ്പി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു

കോ​ട്ട​യം: ത​ല​യോ​ല​പ്പ​റ​മ്പ് ത​ല​പ്പാ​റ​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്.

ക​രി​പ്പാ​ടം സ്വ​ദേ​ശി മു​ർ​ത്താ​സ് അ​ലി റ​ഷീ​ദ്, വൈ​ക്കം സ്വ​ദേ​ശി റി​ദ്ദീ​ഖ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​യാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

അ​ർ​ധ​രാ​ത്രി​യി​ൽ ത​ല​പ്പാ​റ കൊ​ങ്കി​ണി​മു​ക്കി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ലോ​റി​യി​ൽ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് റോ​ഡ് ഗ​താ​ഗ​തം സ്തം​ഭി​ച്ചു.

 

NRI

വാ​ഹ​നാ​പ​ക​ടം: യു​എ​സി​ൽ ഇ​ന്ത്യ​ൻ പൗ​ര​ൻ അ​റ​സ്റ്റി​ൽ

വാ​ഷിം​ഗ്ട​ൺ: യു​എ​സി​ൽ അ​ന​ധി​കൃ​ത​മാ​യി എ​ത്തു​ക​യും നി​ര​വ​ധി വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​ക്കാ​ര​നാ​കു​ക​യും ചെ​യ്ത പ്ര​താ​പ് സിം​ഗ് എ​ന്ന ഇ​ന്ത്യ​ൻ പൗ​ര​നെ അ​റ​സ്റ്റ് ചെ​യ്തു. 2024 ജൂ​ണി​ൽ ക​ലി​ഫോ​ർ​ണി​യ​യി​ൽ ഇ​യാ​ൾ ഓ​ടി​ച്ചി​രു​ന്ന ട്ര​ക്ക് ഇ​ടി​ച്ച് അ​ഞ്ച് വ​യ​സു​കാ​രി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

കു​ട്ടി​യു​ടെ ര​ണ്ടാ​ന​ച്ഛ​നെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യു​ണ്ടാ​യി. അ​ന്ന് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി. മൂ​ന്നാ​ഴ്ച​യോ​ളം കോ​മ​യി​ൽ ക​ഴി​ഞ്ഞ കു​ട്ടി​ക്ക് ആ​റു മാ​സം നീ​ണ്ട ചി​കി​ൽ​സ​യും വേ​ണ്ടി​വ​ന്നു.

ത​ല​യോ​ട്ടി​ക്ക് ക്ഷ​ത​മേ​റ്റ കു​ട്ടി​ക്ക് ജീ​വി​താ​വ​സാ​നം വ​രെ തെ​റാ​പ്പി ആ​വ​ശ്യ​മാ​ണ്. 2022 ഒ​ക്ടോ​ബ​റി​ൽ അ​ന​ധി​കൃ​ത​മാ​യി തെ​ക്ക​ൻ അ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യ ഇ​യാ​ളെ ജോ ​ബൈ​ഡ​ൻ സ​ർ​ക്കാ​ർ സ​മൂ​ഹ​ത്തി​ലേ​ക്കു തു​റ​ന്നു​വി​ട്ടു​വെ​ന്നു ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് (ഡി​എ​ച്ച്എ​സ്) പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

അ​പ​ക​ട​ക​ര​മാ​യ വേ​ഗ​ത​യി​ൽ ട്ര​ക്ക് ഓ​ടി​ക്കു​ക​യാ​ണു പ്ര​താ​പ് സിം​ഗ് ചെ​യ്ത​തെ​ന്നും വി​വ​ര​മു​ണ്ട്. ക​ലി​ഫോ​ർ​ണി​യ ഗ​വ​ർ​ണ​ർ ഗ​വി​ൻ ന്യൂ​സ​മി​ന്‍റെ മോ​ട്ടോ​ർ വാ​ഹ​ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റാ​ണ് ഇ​ത്ത​ര​ക്കാ​ർ​ക്ക് ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​തെ​ന്ന് ഡി​എ​ച്ച്എ​സ് മേ​ധാ​വി ക്രി​സ്റ്റി നോ​എം ആ​രോ​പി​ച്ചു.

Kerala

സ്കൂ​ട്ട​റി​ൽ കാ​ർ ത​ട്ടി ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട് ഐ​ടി ജീ​വ​ന​ക്കാ​രി മ​രി​ച്ചു

 

 

ഇ​രു​മ്പ​നം: സ്കൂ​ട്ട​റി​ൽ കാ​ർ ത​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്ന് റോ​ഡി​ൽ വീ​ണ ഐ​ടി ജീ​വ​ന​ക്കാ​രി പി​ന്നാ​ലെ വ​ന്ന ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട് മ​രി​ച്ചു. ഇ​രു​മ്പ​നം മ​ന​യ്ക്ക​പ്പ​ടി​ക്കു സ​മീ​പം കു​ഴി​വേ​ലി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ഷാ​ജി​യു​ടെ മ​ക​ൾ ശ്രീ​ല​ക്ഷ്മി (23) യാ​ണു മ​രി​ച്ച​ത്.

കാ​ക്ക​നാ​ട് ആ​ബാ സോ​ഫ്റ്റി​ലെ ജീ​വ​ന​ക്കാ​രി​യാ​യ ശ്രീ​ല​ക്ഷ്മി ജോ​ലി​ക്കു പോ​ക​വെ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8.30ഓ​ടെ വ​ട​ക്കേ ഇ​രു​മ്പ​നം എ​ച്ച്പി പെ​ട്രോ​ൾ പ​മ്പി​ന​ടു​ത്ത് ഷാ​പ്പു​പ​ടി സ്റ്റോ​പ്പി​ലാ​യി​രു​ന്നു അ​പ​ക​ടം. ശ്രീ​ല​ക്ഷ്മി സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ന്‍റെ മി​റ​റി​ൽ എ​തി​രേ വ​ന്ന കാ​ർ ത​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ മ​റി​ഞ്ഞു.

റോ​ഡി​ലേ​ക്കു വീ​ണ ശ്രീ​ല​ക്ഷ്മി​യു​ടെ ത​ല​യി​ലൂ​ടെ പി​ന്നാ​ലെ വ​രി​ക​യാ​യി​രു​ന്ന ടാ​ങ്ക​ർ ലോ​റി ക​യ​റി​യി​റ​ങ്ങു​ക​യും ത​ത്ക്ഷ​ണം മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.

Kerala

ലോ​റി​ക്ക് പി​ന്നി​ൽ കാ​റി​ടി​ച്ചു; ര​ണ്ടു പേ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം

മ​ല​പ്പു​റം: നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ൽ കാ​റി​ടി​ച്ച് ര​ണ്ടു പേ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം. മ​ല​പ്പു​റം വി​കെ പ​ടി​ക്ക് സ​മീ​പ​ത്തെ വ​ലി​യ​പ​റ​മ്പി​ല്‍ വെ​ള്ളി​യാ​ഴ്ച ര​ത്രി ഒ​മ്പ​തി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വൈ​ല​ത്തൂ​ര്‍ സ്വ​ദേ​ശി ഉ​സ്മാ​നും മ​റ്റൊ​രാ​ളു​മാ​ണ് മ​രി​ച്ച​ത്.

മ​രി​ച്ച ര​ണ്ടാ​മ​ത്തെ​യാ​ളു​ടെ പേ​ര് വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ല. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നാ​ലു​പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​മു​ണ്ടാ​യ ഉ​ട​ൻ ത​ന്നെ എ​ല്ലാ​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ണ്ടു പേ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​പ​ക​ട​ത്തി​ൽ കാ​ര്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. അ​പ​ക​ട​മു​ണ്ടാ​കു​മ്പോ​ള്‍ പ്ര​ദേ​ശ​ത്ത് ചെ​റി​യ മ​ഴ​യു​ണ്ടാ​യി​രു​ന്നു. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Kerala

ഷൂ​ട്ടിം​ഗി​നി​ടെ അ​പ​ക​ടം; ജീ​പ്പ് മ​റി​ഞ്ഞ് ന​ട​ൻ ജോ​ജു ജോ​ർ​ജ​ട​ക്കം നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്

തൊ​ടു​പു​ഴ: സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ജീ​പ്പ് മ​റി​ഞ്ഞ് ന​ട​ൻ ജോ​ജു ജോ​ർ​ജ​ട​ക്കം നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്. മൂ​ന്നാ​ര്‍ മ​റ​യൂ​രി​ന് സ​മീ​പം ത​ല​യാ​റി​ൽ വെ​ച്ച് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ന​ട​ൻ ദീ​പ​ക് പ​റ​ബോ​ലി​നും പ​രി​ക്കേ​റ്റു.

ഷാ​ജി കൈ​ലാ​സി​ന്‍റെ പു​തി​യ സി​നി​മ​യാ​യ വ​ര​വി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ മൂ​ന്നാ​ർ ടാ​റ്റാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ലൊ​ക്കേ​ഷ​നി​ൽ നി​ന്ന് തി​രി​കെ വ​രു​മ്പോ​ൾ ത​ല​യാ​റി​ന് സ​മീ​പം ജീ​പ്പ് മ​റി​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Kerala

സ്‌​കൂ​ട്ട​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

ച​വ​റ: സ്‌​കൂ​ട്ട​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൊ​ബൈ​ൽ ഷോ​പ്പ് ഉ​ട​മ​യ്ക്ക് ദാ​രു​ണാ​ന്ത്യം. ദേ​ശീ​യ​പാ​ത​യി​ൽ നീ​ണ്ട​ക​ര ഗ​വ.​താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ശ​ക്തി​കു​ള​ങ്ങ​ര ശ്രീ​ദേ​വി നി​വാ​സി​ൽ എ​സ്.​ശ്രീ​ജി​ത്ത് (30) ആ​ണ് മ​രി​ച്ച​ത്.

ഒ​രേ ദി​ശ​യി​ലേ​ക്ക് വ​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ്രീ​ജി​ത്തി​നെ നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​പ​ക​ട​ത്തി​ൽ​പെ​ട്ട മ​റ്റൊ​രു സ്കൂ​ട്ട​റി​ലെ യാ​ത്ര​ക്കാ​രാ​യ ര​ണ്ടു പേ​ർ​ക്കും പ​രി​ക്കേ​റ്റു.

കാ​വ​നാ​ട് ജം​ഗ്ഷ​നി​ൽ മൊ​ബൈ​ൽ ഷോ​പ്പ് ന​ട​ത്തി​വ​രി​ക ആ​യി​രു​ന്നു ശ്രീ​ജി​ത്ത്. ച​വ​റ​യി​ലെ ഭാ​ര്യ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

National

ബൈ​ക്ക് ക​ണ്ടെ​യ്ന​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു; യു​വാ​വും മ​ക​ളും മ​രി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ബൈ​ക്ക് ക​ണ്ടെ​യ്ന​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​നും മൂ​ന്നു വ​യ​സു​കാ​രി​യാ​യ മ​ക​ൾ​ക്കും ദാ​രു​ണാ​ന്ത്യം. താ​നെ ജി​ല്ല​യി​ലെ ഭി​വ​ണ്ടി​യി​ലാ​ണ് സം​ഭ​വം.

സു​ഖ​മി​ല്ലാ​തി​രു​ന്ന കു​ട്ടി​യു​മാ​യി യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​ഡ്ഗ പ്ര​ദേ​ശ​ത്ത് ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് അ​ഡീ​ഷ​ണ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് (താ​നെ റൂ​റ​ൽ) അ​ൻ​മോ​ൾ മി​ത്ത​ൽ പി​ടി​ഐ​യോ​ട് പ​റ​ഞ്ഞു.

പ​ഡ്ഗ​യി​ലെ ബോ​റി​വാ​ലി നി​വാ​സി​യാ​യ സ​ഹീം മ​ഖ്ബൂ​ൽ ഖോ​ട്ട് ഭാ​ര്യ​യ്ക്കും മൂ​ന്ന് വ​യ​സു​ള്ള മ​ക​ൾ​ക്കു​മൊ​പ്പം ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഖോ​ട്ട് സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. മ​ക​ളും പി​ന്നാ​ലെ മ​ര​ണ​മ​ട​ഞ്ഞു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഭാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

NRI

ഷി​ക്കാ​ഗോ​യി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി ‌യു​വാ​വ് മ​രി​ച്ചു

ഷി​ക്കാ​ഗോ: മ​ല​യാ​ളി ‌യു​വാ​വ് ഷി​ക്കാ​ഗോ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. കു​റു​മു​ള്ളൂ​ർ ക​ണി​യാം​പ​റ​ന്പി​ൽ പ​രേ​ത​നാ​യ സി​റി​യ​ക്കി​ന്‍റെ​യും മോ​ളി ചെ​മ്മാ​ച്ചേ​ലി​ന്‍റെ​യും മ​ക​ൻ ന​വീ​ഷ് ലൂ​ക്ക് സി​റി​യ​ക്(42) ആ​ണ് മ​രി​ച്ച​ത്.

സം​സ്കാ​രം ചൊ​വ്വാ​ഴ്ച ഷി​ക്കാ​ഗോ​യി​ൽ. ഭാ​ര്യ ജി​നു പി​റ​വം വെ​ള്ളാ​പ്പ​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: നേ​ത​ൻ, ജ​യിം​സ്, ജി​യാ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: ന​വീ​ൻ, പ്ര​റ്റി മു​ടി​ക്കു​ന്നേ​ൽ (ഇ​രു​വ​രും അ​മേ​രി​ക്ക).

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് കു​റു​മു​ള്ളൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് പ​ള്ളി​യി​ൽ പ​രേ​ത​ന്‍റെ ആ​ത്മ​ശാ​ന്തി​ക്കാ​യി കു​ർ​ബാ​ന​യും മ​റ്റു തി​രു​ക്ക​ർ​മ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും.

Kerala

കൊ​ല്ല​ത്ത് സ്കൂ​ട്ട​ർ ബ​സി​ൽ ഇ​ടി​ച്ച് പ്ര​തി​ശ്രു​ത​വ​ധു​വി​ന് ദാ​രു​ണാ​ന്ത്യം

കൊ​ല്ലം: കൊ​ല്ലം- തേ​നി ദേ​ശീ​യ​പാ​ത​യി​ല്‍ സ്കൂ​ട്ട​ർ ബ​സി​ൽ ഇ​ടി​ച്ച് പ്ര​തി​ശ്രു​ത​വ​ധു​വി​ന് ദാ​രു​ണാ​ന്ത്യം. ശാ​സ്താം​കോ​ട്ട ഊ​ക്ക​ന്‍​മു​ക്ക് സ്‌​കൂ​ളി​ന് സ​മീ​പം ന​ട​ന്ന അ​പ​ക​ട​ത്തി​ലാ​ണ് സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​യാ​യ തൊ​ടി​യൂ​ര്‍ സ്വ​ദേ​ശി​നി അ​ഞ്ജ​ന (24) മ​രി​ച്ച​ത്. രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

അ​ഞ്ജ​ന സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ ഒ​രു സ്കൂ​ൾ ബ​സ് ത​ട്ടി. ഇ​തോ​ടെ നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ, മ​റ്റൊ​രു ബ​സി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റോ​ഡി​ല്‍ ഉ​ര​ഞ്ഞ് നീ​ങ്ങി​യ സ്‌​കൂ​ട്ട​ര്‍ ഭാ​ഗി​ക​മാ​യി ക​ത്തി​ന​ശി​ച്ചു. അ​പ​ക​ട സ്ഥ​ല​ത്ത് വെ​ച്ച് ത​ന്നെ അ​ഞ്ജ​ന മ​രി​ച്ചു.‌

ക​രി​ന്തോ​ട്ട സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യാ​ണ് അ​ഞ്ജ​ന. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് നി​യ​മ​നം ല​ഭി​ച്ച് ബാ​ങ്കി​ല്‍ ക്ല​ര്‍​ക്ക് ആ​യി​ട്ട് ജോ​ലി​ക്കെ​ത്തി​യ​ത്. ഈ​യ​ടു​ത്താ​ണ് അ​ഞ്ജ​ന​യു​ടെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞ​ത്. ഒ​ക്ടോ​ബ​ര്‍ 19ന് ​വി​വാ​ഹം ന​ട​ക്കാ​നി​രി​ക്ക​വേ​യാ​ണ് ദാ​രു​ണ​മാ​യ അ​പ​ക​ടം.

International

മെ​ക്സി​ക്കോ​യി​ൽ ട്രെ​യി​ൻ ഡ​ബി​ൾ ഡ​ക്ക​ർ ബ​സി​ൽ ഇ​ടി​ച്ചു ക​യ​റി 10 പേ​ർ മ​രി​ച്ചു

മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്കോ​യി​ൽ ച​ര​ക്ക് ട്രെ​യി​ൻ ഡ​ബി​ൾ ഡ​ക്ക​ർ ബ​സി​ൽ ഇ​ടി​ച്ചു ക​യ​റി 10 പേ​ർ മ​രി​ച്ചു. 40ല​ധി​കം ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​റ്റു.

മെ​ക്സി​ക്കോ സി​റ്റി​യി​ൽ നി​ന്ന് 130 കി​ലോ​മീ​റ്റ​ർ വ​ട​ക്കു​പ​ടി​ഞ്ഞാ​റാ​യി അ​റ്റ്ല​കോ​മു​ൾ​കോ പ​ട്ട​ണ​ത്തി​ലെ വെ​യ​ർ​ഹൗ​സു​ക​ളു​ടെ​യും ഫാ​ക്ട​റി​ക​ളു​ടെ​യും വ്യാ​വ​സാ​യി​ക മേ​ഖ​ല​യി​ലെ ഒ​രു ക്രോ​സിം​ഗി​ലാ​ണ് അ​പ​ക​ടം.

<blockquote class="twitter-tweet" data-media-max-width="560"><p lang="en" dir="ltr">??? MEXICO BUS-TRAIN COLLISION <br><br>?A train collided with a double-deck bus in Atlacomulco, northwest of Mexico City, killing at least 8 people and injuring 45 early Monday. Authorities are still working at the crash site in an industrial zone. Cause remains under investigation.… <a href="https://t.co/xd5hVtOshr">pic.twitter.com/xd5hVtOshr</a></p>&mdash; Info Room (@InfoR00M) <a href="https://twitter.com/InfoR00M/status/1965094471420592207?ref_src=twsrc%5Etfw">September 8, 2025</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

അ​പ​ക​ട​സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്ന​താ​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും സ്റ്റേ​റ്റ് പ്രോ​സി​ക്യൂ​ട്ട​ർ ഓ​ഫി​സ് അ​റി​യി​ച്ചു. 

Kerala

ജീ​പ്പി​ന് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി അ​പ​ക​ടം; വ​യോ​ധി​ക മ​രി​ച്ചു

 

കൊ​ല്ലം: കു​ള​ത്തൂ​പ്പു​ഴ​യി​ൽ ജീ​പ്പി​ന് നി​യ​ന്ത്ര​ണം വി​ട്ട് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ വ​യോ​ധി​ക മ​രി​ച്ചു. ഓ​മ​ന (65) ആ​ണ് മ​രി​ച്ച​ത്. ആ​ര്യ​ങ്കാ​വ് നെ​ടു​മ്പാ​റ സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച ജീ​പ്പാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

കു​ള​ത്തു​പ്പു​ഴ മാ​ർ​ത്താ​ണ്ട​ൻ ക​ര​യി​ലാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​സ​മ​യം എ​ട്ട് പേ​ർ ജീ​പ്പി​ലു​ണ്ടാ​യി​രു​ന്നു. പ​രി​ക്കേ​റ്റ മ​റ്റു​ള്ള​വ​രെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

 

National

ഘോ​ഷ​യാ​ത്ര​ക്കി​ടെ​യി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റി: മൂ​ന്നു​പേ​ർ മ​രി​ച്ചു; നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്ക്

 റാ​യ്പു​ർ: ച​ത്തീ​സ്ഗ​ഡി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ യു​വാ​വ് ഓ​ടി​ച്ച കാ​ർ ഇ​ടി​ച്ച് മൂ​ന്നു​പേ​ർ മ​രി​ച്ചു. 22 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ജാ​ഷ്പൂ​ർ ജി​ല്ല​യി​ലെ ബ​ഗി​ച്ച പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ജു​രു​ദ​ണ്ട് ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

ഗ​ണ​പ​തി ഉ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​ണേ​ശ വി​ഗ്ര​ഹ നി​മ​ജ്ജ​ന​ത്തി​നാ​യി നൂ​റി​ല​ധി​കം പ്ര​ദേ​ശ​വാ​സി​ക​ൾ ഘോ​ഷ​യാ​ത്ര ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ട​യി​ലേ​ക്കാ​ണ് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി​യ​ത്.

വി​പി​ൻ പ്ര​ജാ​പ​തി (17), അ​ര​വി​ന്ദ് കെ​ർ​കെ​ട്ട (19), ഖി​രോ​വ​തി യാ​ദ​വ് (32) എ​ന്ന​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​രെ സ​ർ​ഗു​ജ ജി​ല്ല​യി​ലെ അം​ബി​കാ​പൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. മ​റ്റു​ള്ള​വ​രെ ഒ​രു പ്രാ​ദേ​ശി​ക ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​സ​മ​യ​ത്ത് മ​ദ്യ​പി​ച്ചി​രു​ന്ന എ​സ്‌​യു​വി ഡ്രൈ​വ​ർ സു​ഖ്‌​സാ​ഗ​ർ വൈ​ഷ്ണ​വി​നെ (40) അ​റ​സ്റ്റ് ചെ​യ്യു​ക​യും വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്ത​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

International

ഇം​ഗ്ല​ണ്ടി​ൽ വാ​ഹ​നാ​പ​ക​ടം; ഇ​ന്ത്യ​ക്കാ​രാ​യ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു

ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഇ​ന്ത്യ​ക്കാ​രാ​യ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. ഹൈ​ദ​രാ​ബാ​ദി​ലെ ന​ദ​ർ​ഗു​ളി​ൽ സ്വ​ദേ​ശി ചൈ​ത​ന്യ താ​രെ (23), ബോ​ഡു​പ്പ​ൽ സ്വ​ദേ​ശി റി​ഷി​തേ​ജ റാ​പോ​ലു (21) എ​ന്നി​വ​രാ​ണ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഒ​ൻ​പ​ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. എ​സെ​ക്സി​ൽ ഗ​ണേ​ഷ് വി​സ​ർ​ജ​ൻ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​നം മ​റ്റൊ​രു കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ചൈ​ത​ന്യ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് റി​ഷി​തേ​ജ മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ളെ റോ​യ​ൽ ല​ണ്ട​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ൽ സാ​യ് ഗൗ​തം റാ​വു​ല്ല (30) എ​ന്ന​യാ​ൾ വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ്.

പ​രി​ക്കേ​റ്റ മ​റ്റ് വി​ദ്യാ​ർ​ഥി​ക​ളാ​യ യു​വ തേ​ജ റെ​ഡ്ഡി ഗു​റം, വം​ശി ഗൊ​ല്ല, വെ​ങ്ക​ട സു​മ​ന്ത് പെ​ന്ത്യാ​ല എ​ന്നി​വ​രും ചി​കി​ത്സ​യി​ലാ​ണ്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​റു​ക​ൾ ഓ​ടി​ച്ചി​രു​ന്ന ഗോ​പി​ച​ന്ദ് ബ​ട​മേ​ക​ല, മ​നോ​ഹ​ർ സ​ബ്ബാ​നി എ​ന്നീ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ യു​കെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Kerala

നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ർ കെ​ട്ടി​ട്ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി; യു​വാ​വ് മ​രി​ച്ചു

കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ർ കെ​ട്ടി​ട്ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി ഒ​രാ​ൾ മ​രി​ച്ചു. ത​മ്പ​ല​ക്കാ​ട് കീ​ച്ചേ​രി രാ​ജ്മോ​ഹ​ൻ നാ​യ​രു​ടെ മ​ക​ൻ അ​ഭി​ജി​ത്ത് (34) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.30 നാ​ണ് സം​ഭ​വം. നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ വാ​ഹ​നം, കാ​ഞ്ഞി​ര​പ്പ​ള്ളി കു​ന്നും​ഭാ​ഗ​ത്ത് സ്കാ​ൻ​റോ​ൺ ലാ​ബി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​ഭി​ജി​ത്തി​ന്‍റെ സ​ഹോ​ദ​രി ആ​തി​ര (30), ഭ​ർ​ത്താ​വ് വി​ഷ്ണു (30), ആ​ല​പ്പാ​ട്ടു​വ​യ​ലി​ൽ ദീ​പു ഗോ​പാ​ല​കൃ​ഷ്ണ​ൻ (30), ഹ​രി (26) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു.

പ​രി​ക്കേ​റ്റ​വ​രെ കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി. ദീ​പു​വി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

അ​ഭി​ജി​ത്തി​ന്‍റെ മൃ​ത​ദേ​ഹം കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു ആ​തി​ര​യു​ടെ​യും വി​ഷ്ണു​വി​ന്‍റെ​യും വി​വാ​ഹം.

Kerala

ടെം​പോ ട്രാ​വ​ല​റി​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ന് ദാ​രു​ണാ​ന്ത്യം

ക​ണ്ണൂ​ര്‍: ടെം​പോ ട്രാ​വ​ല​റി​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ന് ദാ​രു​ണാ​ന്ത്യം. ചി​റ്റാ​രി​ക്കാ​ല്‍ കാ​ര​മ​ല സ്വ​ദേ​ശി ആ​ല്‍​ബ​ര്‍​ട്ടാ​ണ് (20) മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച ചി​റ്റാ​രി​ക്കാ​ല്‍-​ചെ​റു​പു​ഴ റോ​ഡി​ലെ ന​യ​ര പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ട്രാ​വ​ല​ര്‍ പെ​ട്രോ​ള്‍ പ​മ്പി​ലേ​ക്ക് തി​രി​ക്കു​ന്ന​തി​നി​ടെ പു​റ​കി​ല്‍ നി​ന്ന് വ​ന്ന സ്‌​കൂ​ട്ട​ര്‍ ട്രാ​വ​ല​റി​നെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ വാ​ഹ​നം ട്രാ​വ​ല​റി​ന​ടി​യി​ലേ​ക്ക് പോ​യി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ല്‍​ബ​ര്‍​ട്ടി​നെ ഉ​ട​ന്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Kerala

പ​ത്ത​നം​തി​ട്ട​യി​ൽ ഗ്യാ​സ് ശ്മ​ശാ​ന​ത്തി​ല്‍ തീ ​പ​ട​ര്‍​ന്ന് അ​പ​ക​ടം

പ​ത്ത​നം​തി​ട്ട: റാ​ന്നി​യി​ല്‍ ഗ്യാ​സ് ശ്മ​ശാ​ന​ത്തി​ല്‍ തീ ​പ​ട​ര്‍​ന്ന് അ​പ​ക​ടം. സം​സ്‌​കാ​ര ച​ട​ങ്ങു​ക​ളു​ടെ ഭാ​ഗ​മാ​യി ക​ര്‍​പ്പൂ​രം ക​ത്തി​ച്ച​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

റാ​ന്നി പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ശ്മ​ശാ​ന​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം ഉ​ണ്ടാ​യ​ത്. പു​തു​മ​ണ്‍ സ്വ​ദേ​ശി​നി​യാ​യ സ്ത്രീ​യു​ടെ സം​സ്‌​കാ​ര ച​ട​ങ്ങി​നി​ടെ​യാ​ണ് സം​ഭ​വം.

മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഫ​ര്‍​ണ​സി​ല്‍ നി​ന്നും ഗ്യാ​സ് ചോ​ര്‍​ന്നി​രു​ന്നു. മ​ത​പ​ര​മാ​യ ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി ചി​ത​യ്ക്ക് തീ ​കൊ​ളു​ത്താ​ന്‍ ക​ര്‍​പ്പൂ​രം ക​ത്തി​ച്ച​പ്പോ​ൾ തീ ​ആ​ളി ക​ത്തു​ക​യാ​യി​രു​ന്നു.

ക​ര്‍​പ്പൂ​രം ക​ത്തി​ച്ച വ്യ​ക്തി​ക്ക് മു​ഖ​ത്തും കൈ​കാ​ലു​ക​ള്‍​ക്കും പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. പ​രി​ക്ക് ഗു​രു​ത​ല​മ​ല്ലെ​ന്നാ​ണ് വി​വ​രം. ഇ​യാ​ളെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ശ്മ​ശാ​ന​ത്തി​ല്‍ മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ള്‍​ക്ക് അ​നു​മ​തി​യി​ല്ലെ​ന്ന് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ല്‍ ശ്മ​ശാ​ന ജീ​വ​ന​ക്കാ​ര്‍ വീ​ഴ്ച പ​റ്റി​യെ​ന്നും പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വി​ശ​ദീ​ക​രി​ച്ചു.

 

Kerala

താ​മ​ര​ശേ​രി ചു​ര​ത്തി​ൽ അ​പ​ക​ടം; ഏ​ഴു വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്നു

വ​യ​നാ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ച് അ​പ​ക​ടം. ചു​രം ഇ​റ​ങ്ങു​ക​യാ​യി​രു​ന്ന ലോ​റി​യു​ടെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഏ​ഴ് വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞു.

ആ​റാം വ​ള​വി​ന് സ​മീ​പം വൈ​കി​ട്ട് 4.20നാ​യി​രു​ന്നു അ​പ​ക​ടം. ചു​ര​ത്തി​ൽ ബ്ലോ​ക്കി​ൽ​പെ​ട്ട് വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​രി​ക്കെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

മൂ​ന്ന് കാ​റും ബൈ​ക്കു​മ​ട​ക്കം ഏ​ഴു വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്നു. പ​രി​ക്കേ​റ്റ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Kerala

ക​ണ്ണൂ​രി​ൽ ട്രാ​വ​ല​ർ മ​റി​ഞ്ഞ് അ​പ​ക​ടം; 10പേ​ർ​ക്ക് പ​രി​ക്ക്

ക​ണ്ണൂ​ർ: പെ​രു​മ്പു​ന്ന​യി​ൽ ട്രാ​വ​ല​ർ മ​റി​ഞ്ഞ് 10 പേ​ർ​ക്ക് പ​രി​ക്ക്. ഗു​ണ്ട​ൽ​പ്പേ​ട്ടി​ൽ നി​ന്നും വ​രി​ക​യാ​യി​രു​ന്ന കൂ​ത്തു​പ​റ​മ്പ് മെ​രു​വ​മ്പാ​യി സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ ക​ണ്ണൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന് രാ​ത്രി എ​ട്ടോ​ടെ പാ​ല​പ്പു​ഴ - പെ​രു​മ്പു​ന്ന മ​ല​യോ​ര ഹൈ​വേ​യി​ലാ​ണ് സം​ഭ​വം.

റോ​ഡ​രി​കി​ലെ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ ഇ​ടി​ച്ച് താ​ഴ്ച​യി​ലേ​ക്ക് ട്രാ​വ​ല​ർ മ​റി​യു​ക​യാ​യി​രു​ന്നു. ശ​ബ്‍​ദം കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

ഫ​യ​ർ​ഫോ​ഴ്‌​സ് സം​ഘ​മെ​ത്തി വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രെ പു​റ​ത്തി​റ​ക്കി​യ​ത് ശ്ര​മ​ക​ര​മാ​യി​ട്ടാ​ണ്. പ​രി​ക്കേ​റ്റ​വ​രെ ഇ​രി​ട്ടി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Kerala

കൊ​ച്ചി​യി​ല്‍ സ്വ​കാ​ര്യ ബ​സി​ടി​ച്ച് അ​പ​ക​ടം; വി​ദ്യാ​ര്‍​ഥി മ​രി​ച്ചു

കൊ​ച്ചി: തേ​വ​ര​യി​ല്‍ സ്വ​കാ​ര്യ ബ​സ് സ്‌​കൂ​ട്ട​റി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. തേ​വ​ര എ​സ്എ​ച്ച് കോ​ള​ജി​ലെ ഒ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി ഗോ​വി​ന്ദ് ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് അ​പ​ക​ടം.

എ​റ​ണാ​കു​ളം നോ​ര്‍​ത്ത് ടൗ​ണ്‍ ഹാ​ളി​ന് സ​മീ​പ​മു​ള്ള പാ​ലം ഇ​റ​ങ്ങി​വ​രു​മ്പോ​ള്‍ പി​ന്നാ​ലെ വ​ന്ന സ്വ​കാ​ര്യ ബ​സ് സ്‌​കൂ​ട്ട​റി​ന്റെ ഹാ​ന്‍​ഡി​ലി​ല്‍ ത​ട്ടി​യ​തോ​ടെ ഗോ​വി​ന്ദ് ബ​സി​ന​ടി​യി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ബ​സ് അ​മി​ത​വേ​ഗ​ത​യി​ലാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Kerala

അ​രി​യാ​ട്ടു​ന്ന യ​ന്ത്ര​ത്തി​ൽ ഷാ​ൾ കു​രു​ങ്ങി അ​പ​ക​ടം; ജീ​വ​ന​ക്കാ​രി ത​ല​യ​റ്റ് മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ അ​രി​യാ​ട്ടു​ന്ന യ​ന്ത്ര​ത്തി​ൽ ഷാ​ൾ കു​രു​ങ്ങി​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്ത്രീ ​മ​രി​ച്ചു. കാ​രേ​റ്റ് പു​ളി​മാ​ത്ത് ഭ​ഗ​വ​തി​ക്ഷേ​ത്ര​ത്തി​നു സ​മീ​പം പാ​റ​മു​ക​ളി​ൽ താ​മ​സി​ക്കു​ന്ന ബീ​ന(48) ആ​ണ് മ​രി​ച്ച​ത്.

വെ​ഞ്ഞാ​റ​മൂ​ട് ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​രു​ഡി​യി​ൽ ഫ്ല​വ​ർ‌ മി​ല്ലി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു ബീ​ന. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് മൂ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം. യ​ന്ത്രം നി​ർ​ത്തു​ന്ന​തി​നാ​യി സ്വി​ച്ചി​ന​ടു​ത്തേ​ക്കു പോ​ക​വേ സ​മീ​പ​ത്തു കി​ട​ന്ന മ​ര​ക്ക​ഷ​ണ​ത്തി​ൽ ച​വി​ട്ടി ബീ​ന വീ​ണ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണം.

വീ​ഴു​ന്ന​തി​നി​ടെ ക​ഴു​ത്തി​ൽ ചു​റ്റി​യി​രു​ന്ന ഷാ​ൾ യ​ന്ത്ര​ത്തി​ന്‍റെ ബെ​ൽ​റ്റി​ൽ കു​ടു​ങ്ങി. ത​ല​യ​റ്റാ​ണ് മ​ര​ണ​മെ​ന്നാ​ണ് വി​വ​രം. വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് യ​ന്ത്ര​ത്തി​ൽ​നി​ന്ന്
ഇ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

കാ​രേ​റ്റ് ജം​ഗ്ഷ​നി​ൽ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യ ഉ​ണ്ണി​യാ​ണ് ബീ​ന​യു​ടെ ഭ​ർ​ത്താ​വ്. അ​ടു​ത്ത കാ​ല​ത്താ​ണ് ബീ​ന​യും ഉ​ണ്ണി​യും വി​വാ​ഹി​ത​യാ​യ​ത്. ഇ​രു​വ​രു​ടെ​യും ര​ണ്ടാം വി​വാ​ഹ​മാ​യി​രു​ന്നു. ബീ​ന​യു​ടെ മ​ക്ക​ൾ: പ്ര​വീ​ൺ, വീ​ണ.

Kerala

പി​ക്ക​പ്പ് വാ​ൻ നി​യ​ന്ത്ര​ണംവി​ട്ടു ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

കോ​ന്നി: പു​ന​ലൂ​ർ മു​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ പി​ക്ക​പ്പ് വാ​ൻ നി​യ​ന്ത്ര​ണം വി​ട്ടു ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കോ​ന്നി നെ​ടു​മ​ൺ​കാ​വി​ൽ ഇ​ന്നു രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

കോ​ന്നി ഭാ​ഗ​ത്ത് നി​ന്നും ക​ല​ഞ്ഞൂ​ർ ഭാ​ഗ​ത്തേ​ക്ക് കോ​ഴി​ക​ളു​മാ​യി പോ​യ പി​ക്ക​പ്പ് വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. എ​തി​രെ വ​ന്ന ബൈ​ക്കി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ച​പ്പോ​ൾ വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം വി​ടു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. അ​പ​ക​ട​സ​മ​യം ക​ട അ​ട​ച്ചി​രു​ന്ന​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി.

NRI

സ്പെയിനിൽ വാഹനാപകടം: മലയാളി യുവാവ് മരിച്ചു

 

മാ​ഡ്രി​ഡ്: സ്‌​പെ​യി​നി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. കോ​ഴ​ഞ്ചേ​രി പു​ല്ലാ​ട് കു​റു​ങ്ങ​ഴ ഒ​ടി​ക്ക​ണ്ട​ത്തി​ല്‍ മാ​ത്യു തോ​മ​സ് (മോ​നി) - അ​ന്ന​മ്മ (സു​ജ) ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ മെ​ര്‍​വി​ന്‍ തോ​മ​സ് മാ​ത്യു​വാ​ണ് (28) മ​രി​ച്ച​ത്.

പൈ​ല​റ്റാ​കാ​നു​ള്ള പ​ഠ​ന​ത്തി​നു​വേ​ണ്ടി സ്‌​പെ​യി​നി​ലെ​ത്തി​യ മെ​ര്‍​വി​ന്‍ പ​രി​ശീ​ല​നം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ലേ​ക്ക് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​തെ​ന്നാ​ണ് നാ​ട്ടി​ല്‍ ല​ഭി​ച്ച വി​വ​രം.

പു​ല്ലാ​ട് പു​ര​യി​ട​ത്തി​ന്‍​കാ​വ് സെ​ഹി​യോ​ന്‍ മാ​ര്‍​ത്തോ​മ്മാ ഇ​ട​വ​കാം​ഗ​മാ​ണ്. ബ​ഹ​റി​ന്‍ എം​ബ​സി​യും സ്‌​പെ​യി​നി​ലെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു.

മെ​ർ​വി​ന്‍റെ പി​താ​വ് മാ​ത്യു തോ​മ​സ് ബ​ഹ​റി​ൻ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഡോ. ​മെ​ര്‍​ളി​ന്‍ മോ​നി, മെ​റി​ന്‍ മോ​നി. സ​ഹോ​ദ​രീ ഭ​ർ​ത്താ​വ്: ജ​യി​സ് വ​ര്‍​ഗീ​സ് (ആ​ലു​വ).

Kerala

എ​ൽ​സി​യും മ​ക​ളും ക​ണ്ണു തു​റ​ന്നു; ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു

കൊ​ച്ചി: പാ​ല​ക്കാ​ട് പൊ​ൽ​പ്പു​ള്ളി​യി​ൽ കാ​റി​നു തീ​പി​ടി​ച്ച് പ​രി​ക്കേ​റ്റ എ​ൽ​സി​യു​ടെ​യും മ​ക​ൾ അ​ലീ​ന​യു​ടെ​യും നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. ഇ​രു​വ​രും ക​ണ്ണു​തു​റ​ന്നു. മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും എ​ൽ​സി​യു​ടെ ആ​രോ​ഗ്യാ​വ​സ്ഥ മെ​ച്ച​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്ന​ത്.

എ​ൽ​സി​ക്ക് 45 ശ​ത​മാ​ന​വും അ​ലീ​ന​യ്ക്ക് 35 ശ​ത​മാ​ന​വും പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച എ​ൽ​സി​യു​ടെ മ​റ്റു ര​ണ്ടു മ​ക്ക​ളാ​യ ആ​ൽ​ഫ്ര​ഡ‍് മാ​ർ​ട്ടി​ൻ (ആ​റ്), എ​മി​ല്‍ മ​രി​യ മാ​ര്‍​ട്ടി​ൻ (നാ​ല്) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പാ​ല​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് കാ​ർ പൊ​ട്ടി​ത്തെ​റി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​ത്. വീ​ടി​നു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട കാ​ർ സ്റ്റാ​ർ​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ വ​ലി​യ ശ​ബ്‌​ദ​ത്തോ​ടെ തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. പാ​ല​ക്കാ​ട് പാ​ല​ന ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യ എ​ൽ​സി ജോ​ലി​ക​ഴി​ഞ്ഞു തി​രി​കെ​യെ​ത്തി ഒ​രു​മ​ണി​ക്കൂ​റി​നു​ശേ​ഷം മ​ക്ക​ളു​മാ​യി ഷോ​പ്പിം​ഗി​നു പോ​കാ​ൻ ഇ​റ​ങ്ങി​യ സ​മ​യ​ത്താ​യി​രു​ന്നു അ​പ​ക​ടം.

വാ​ഹ​നം സ്റ്റാ​ർ​ട്ടാ​ക്കി​യ​പ്പോ​ൾ പെ​ട്രോ​ൾ ടാ​ങ്കി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് തീ ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ എ​ൽ​സി പു​റ​ത്തി​റ​ങ്ങി ര​ണ്ടു മ​ക്ക​ളെ​യും പു​റ​ത്തേ​ക്കു വ​ലി​ച്ചി​ട്ടെ​ങ്കി​ലും ഇ​തി​ന​കം തീ ​ആ​ളി​പ്പ​ട​ർ​ന്നു. കാ​റി​ന്‍റെ ഡോ​ർ അ​ട​ഞ്ഞ​തു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദു​ഷ്ക​ര​മാ​ക്കി.

ബ​ഹ​ളം കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ർ വെ​ള്ള​മൊ​ഴി​ച്ചു തീ​യ​ണ​ച്ച് ഇ​വ​രെ പു​റ​ത്തെ​ടു​ത്ത് ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​ട്ട​പ്പാ​ടി സ്വ​ദേ​ശി​യാ​യ എ​ൽ​സി നാ​ലു​വ​ർ​ഷം മു​ന്പാ​ണ് ഇ​വി​ടെ താ​മ​സി​ക്കാ​നാ​യി എ​ത്തി​യ​ത്. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് മാ​ർ​ട്ടി​ൻ ഒ​ന്ന​ര മാ​സം മു​ന്പ് കാ​ൻ​സ​ർ ബാ​ധി​ച്ചു മ​രി​ച്ചി​രു​ന്നു.

ആ​ൽ​ഫി​ൻ പൊ​ൽ​പ്പു​ള്ളി കെ​വി​എം യു​പി സ്കൂ​ളി​ൽ ഒ​ന്നാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യും എ​മി​ലി യു​കെ​ജി വി​ദ്യാ​ർ​ഥി​നി​യു​മാ​ണ്. കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹം പാ​ല​ക്കാ​ട്ടെ​ത്തി​ച്ചു പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി എ​ൽ​സി​യു​ടെ നാ​ടാ​യ അ​ട്ട​പ്പാ​ടി താ​വ​ള​ത്തു സം​സ്ക​രി​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

പാ​ല​ക്കാ​ട്ടു​നി​ന്ന് ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ൻ പി.​ആ​ർ. ആ​ന​ന്ദ്, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ൻ രാ​ജേ​ഷ് എ​ന്നി​വ​രെ​ത്തി ക​ത്തി​ന​ശി​ച്ച കാ​ർ പ​രി​ശോ​ധി​ച്ച് തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

Kerala

പാ​ല​ക്കാ​ട്ട് ഓ​ട്ടോ​യും ടെ​മ്പോ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; ഡ​യാ​ലി​സി​സ് രോ​ഗി മ​രി​ച്ചു

പാ​ല​ക്കാ​ട്: വാ​ണി​യം​കു​ള​ത്ത് ഓ​ട്ടോ​റി​ക്ഷ​യും ടെ​മ്പോ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഡ​യാ​ലി​സി​സ് രോ​ഗി മ​രി​ച്ചു. പൂ​ള​ക്ക​ല്‍ വീ​ട്ടി​ല്‍ പ​ത്മാ​വ​തി​യാ​ണ് മ​രി​ച്ച​ത്(64). അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന് പു​ല​ർ​ച്ചെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച അ​ർ​ധ​​രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം. വാ​ണി​യം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും ഡ​യാ​ലി​സി​സ് ക​ഴി​ഞ്ഞ​ശേ​ഷം മാ​യ​ന്നൂ​രി​ലെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ എ​തി​രെ വ​ന്ന ത​മി​ഴ്‌​നാ​ട് ര​ജി​സ്‌​ട്രേ​ഷ​നു​ള്ള ലോ​റി ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു

ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പ​ത്മാ​വ​തി​യു​ടെ മ​ക്ക​ള്‍ പ്ര​സീ​ജ, ജി​ഷ മ​രു​മ​ക​ന്‍ അ​യ്യ​പ്പ​ദാ​സ് എ​ന്നി​വ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

National

പ​ഴ​നി​യി​ല്‍ മ​ല​യാ​ളി​ക​ളു​ടെ വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു; മൂ​ന്ന് പേ​രു​ടെ നി​ല ഗു​രു​ത​രം

ചെ​ന്നൈ: പ​ഴ​നി​യി​ല്‍ മ​ല​യാ​ളി​ക​ള്‍ സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. തൃ​ശൂ​ര്‍ സ്വ​ദേ​ശി​ക​ള്‍ സ​ഞ്ച​രി​ച്ച ട്രാ​വ​ല​ര്‍ വാ​നാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

ഏ​ഴ് പേ​രെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ല്‍ മൂ​ന്ന് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. മ​റ്റ് ഒ​മ്പ​ത് പേ​രു​ടെ പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല.

ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ടം. പ​ഴ​നി തീ​ര്‍​ഥാ​ട​ന​ത്തി​ന് പോ​യ 16 അം​ഗ സം​ഘം സ​ഞ്ച​രി​ച്ച ട്രാ​വ​ല​ര്‍ ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. ഇ​തു​വ​ഴി വ​ന്ന മ​റ്റ് യാ​ത്ര​ക്കാ​രാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.

District News

പ​യ്യ​നാ​മ​ൺ ക്വാ​റി ദു​ര​ന്തം: പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ

നി​യ​മ​ലം​ഘ​ന​ത്തി​ന് ചൂ​ട്ടു​പി​ടി​ച്ച്, ദു​ർ​ബ​ല വ​കു​പ്പു​ക​ൾ ചു​മ​ത്തി എ​ഫ്ഐ​ആ​ർ

പ​ത്ത​നം​തി​ട്ട: പാ​റ​ക്കൂ​ട്ടം അ​ട​ർ​ന്നു വീ​ണ് ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട കോ​ന്നി പ​യ്യ​നാ​മ​ൺ ചെ​ങ്കു​ള​ത്ത് ക്വാ​റി​യി​ലെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്ന അ​ധി​കൃ​ത​രു​ടെ നി​ല​പാ​ടി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കി​ട​യി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം.

ക്വാ​റി​ക്ക് പ്ര​വ​ർ​ത്ത​ന ലൈ​സ​ൻ​സു​ണ്ടെ​ങ്കി​ലും താ​ത്കാ​ലി​ക​മാ​യ നി​രോ​ധ​ന​മാ​ണ് ജി​ല്ലാ ക​ള​ക്ട​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്പ് നാ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​ക​ൾ മ​റ​ച്ചു​പി​ടി​ച്ചാ​ണ് അ​ധി​കൃ​ത​രു​ടെ അ​ന്വേ​ഷ​ണ​മെ​ന്ന് പ​റ​യു​ന്നു. കാ​ർ​മ​ല, ചേ​രി​ക്ക​ൽ നി​വാ​സി​ക​ൾ മു​ന്പ് പാ​റ​മ​ട​യ്ക്കെ​തി​രേ പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​പ​ക​ട​ത്തേ തു​ട​ർ​ന്നു സ്ഥ​ല​ത്തെ​ത്തി​യ റ​വ​ന്യൂ, ജി​യോ​ള​ജി, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ വ്യ​ക്ത​മാ​യി​ട്ടും തു​ട​ർ ന​ട​പ​ടി​ക​ളി​ൽ മെ​ല്ല​പ്പോ​ക്ക് തു​ട​രു​ക​യാ​ണ്.

ബാ​ലി​ശ​മാ​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കോ​ന്നി പോ​ലീ​സ് എ​ഫ്ഐ​ആ​റി​ട്ടി​രി​ക്കു​ന്ന​ത്. അ​ടൂ​ർ ആ​ർ​ഡി​ഒ കോ​ട​തി​യി​ലാ​ണ് ഇ​തു സ​മ​ർ​പ്പി​ച്ച​ത്. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു മാ​ത്ര​മാ​ണ് കേ​സ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ക്വാ​റി പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ൽ​കി​യി​ട്ടു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ മ​റി​ക​ട​ന്നാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ന​മെ​ന്നു ബോ​ധ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​യി ക​ണ്ട് ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

തു​ട​ർ​ച്ച​യാ​യ സ്ഫോ​ട​ന​ങ്ങ​ളും അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളും ബോ​ധ്യ​പ്പെ​ട്ടി​ട്ടും തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് പ​ണി​യെ​ടു​പ്പി​ച്ചത് ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു​വേ​ണ്ടി ചെ​റു​വാ​ഴ​ക്കു​ന്നി​ൽ റോ​ഷ​ൻ ഈ​പ്പ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഇ​തി​നി​ടെ ക്വാ​റി പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച വ​കു​പ്പു​ത​ല യോ​ഗം അ​ടു​ത്ത ദി​വ​സം ചേ​രു​മെ​ന്നും പ​രാ​തി സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ എ​സ്. പ്രേം​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.

NRI

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി പെ​ൺ​കു​ട്ടി മ​രി​ച്ചു

മ​സ്‌​ക​റ്റ്: ഒ​മാ​നി​ലെ ഹൈ​മയ്​ക്ക​ടു​ത്ത് ആ​ദ​മി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി പെ​ൺ​കു​ട്ടി മ​രി​ച്ചു. ക​ണ്ണൂ​ർ മ​ട്ട​ന്നൂ​ർ സ്വ​ദേ​ശി ന​വാ​സി​ന്‍റെ​യും റ​സി​യ​യു​ടെ​യും മ​ക​ൾ ജ​സ ഹ​യ​റ(4) ആ​ണ് മ​രി​ച്ച​ത്.

പു​ല​ർ​ച്ചെ ഒ​ന്നി​നാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റി​ല്‍ നി​യ​ന്ത്ര​ണം ന​ഷ്‌​ട​പ്പെ​ട്ട് കാ​ര്‍ മ​റി​യു​ക​യാ​യി​രു​ന്നു.

വാ​ഹ​ന​ത്തി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് തെ​റി​ച്ച് വീ​ണാ​ണ് ജ​സ മ​രി​ച്ച​ത്. മ​റ്റു​ള്ള​വ​രു​ടെ പ​രി​ക്കു​ക​ൾ സാ​ര​മു​ള്ള​ത​ല്ല.

NRI

ബം​ഗ​ളൂ​രു​വി​ൽ വാ​ഹ​നാ​പ​ക​ടം; ചി​കി​ത്സ​യി​ലി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു

ബം​ഗ​ളൂ​രൂ: ബൈ​ക്ക് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ബം​ഗ​ളൂ​രൂ​വി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന മ​ല​യാ​ളി വി​ദ്യാ​ർ​ഥി മ​രി​ച്ചു.

എ​റ​ണാ​കു​ളം വെ​സ്റ്റ് കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി ക​ക്കോ​ളി​ൽ ആ​ൽ​ബി ജോ​ൺ ജോ​സ​ഫ് (18) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച കെ​ങ്കേ​രി കു​മ്പ​ള​ഗോ​ഡ് സ​ർ​വീ​സ് റോ​ഡി​ൽ​വ​ച്ച് ബൈ​ക്ക് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ കോ​ള​ജി​ൽ ബി​ടെ​ക് വി​ദ്യാ​ർ​ഥി​യാ​ണ് ആ​ൽ​ബി. താ​മ​സ​സ്ഥ​ല​ത്തു നി​ന്ന് കോ​ള​ജി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

Kerala

ത​ല​പ്പാ​റ​യി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; തോ​ട്ടി​ൽ വീ​ണ യു​വാ​വി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല

മ​ല​പ്പു​റം: ത​ല​പ്പാ​റ​യി​ൽ കാ​റ് ഇ​ടി​ച്ചു തോ​ട്ടി​ൽ വീ​ണ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല.​വ​ലി​യ​പ​റ​മ്പ് സ്വ​ദേ​ശി ഹാ​ഷി​റാ​ണ് (22) അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സ്ഥ​ല​ത്ത് അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ആ​റ​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ബൈ​ക്ക് യാ​ത്രി​ക​നാ​യ ഹാ​ഷി​ർ തോ​ട്ടി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു. തോ​ട്ടി​ലെ കു​ത്തൊ​ഴു​ക്കും ശ​ക്ത​മാ​യ മ​ഴ​യും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്.

Kerala

ആ​ല​പ്പു​ഴ​യി​ൽ ബൈ​ക്കി​ൽ കാ​റി​ടി​ച്ച് അ​പ​ക​ടം;​ യു​വാ​വ് മ​രി​ച്ചു; ഭാ​ര്യ​യ്ക്ക് പ​രി​ക്ക്

ആ​ല​പ്പു​ഴ: വെ​ള്ള​ക്കി​ണ​റി​ൽ ദ​ന്പ​തി​ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ കാ​റി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു.‌ പിഎ​ച്ച് വാ​ർ​ഡി​ൽ താ​മ​സി​ക്കു​ന്ന വാ​ഹി​ദ് (43) ആ​ണ്‌ മ​രി​ച്ച​ത്‌. ഭാ​ര്യ​യെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ശ​നി​യാ​ഴ്ച രാ​ത്രി 11.45-നാ​യി​രു​ന്നു അ​പ​ക​ടം. വെ​ള്ള​ക്കി​ണ​ർ ജം​ഗ്ഷ​നി​ൽ ത​ട്ടു​ക​ട ന​ട​ത്തി തി​രി​കെ ബൈ​ക്കി​ൽ പോ​കു​ക​യാ​യി​രു​ന്നു ദ​മ്പ​തി​ക​ൾ.

ഇ​തു​വ​ഴി വ​ന്ന കാ​ർ ബൈ​ക്കി​നെ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.
അ​പ​ക​ട​ത്തി​ൽ കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

Latest News

Up