സി. സദാനന്ദന്റെ രാജ്യസഭാംഗത്വം അക്രമ രാഷ്ട്രീയത്തിനുള്ള മറുപടി: ശോഭ സുരേന്ദ്രൻ
1576128
Wednesday, July 16, 2025 1:27 AM IST
തൃശൂർ: അക്രമരാഷ്ട്രീയത്തിനുള്ള മറുപടിയാണു സി. സദാനന്ദന്റെ രാജ്യസഭാംഗത്വമെന്നും ഇടതുപക്ഷവും കോണ്‍ഗ്രസും വിറളിപൂണ്ടിരിക്കുകയാണെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ. വി.ഡി. സതീശൻ പിണറായി വിജയനെ സംരക്ഷിക്കുന്ന നിലപാടാണു സ്വീകരിക്കുന്നത്. ബിജെപിയെ പരാജയപ്പെടുത്താൻ കോണ്‍ഗ്രസ് സിപിഎമ്മിനെ പിന്തുണയ്ക്കുന്നു. കേരളത്തിലെ ജനങ്ങൾ വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം നിൽക്കുമെന്നും ശോഭ പറഞ്ഞു.
പുതുതായി പാർട്ടിയിൽ ചേർന്നവർക്ക് അംഗത്വം നൽകുന്ന ചടങ്ങ് ബിജെപി ജില്ലാ ഓഫീസിൽ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.
വലപ്പാട് മുൻ സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഇ.കെ. രാമചന്ദ്രൻ, ഭാരതീയ ദളിത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും കെപിഎംഎസ് തൃശൂർ യൂണിയൻ പ്രസിഡന്റുമായ വിമൽ, മുൻ കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് പോൾ കുന്നേൽ, ഡിവൈഎഫ്ഐ മരത്താക്കര ഈസ്റ്റ് യൂണിറ്റ് സെക്രട്ടറി ടി.ജി. ഗിരീഷ്, കോണ്‍ഗ്രസ് - എസ് നേതാവ് രാംകുമാർ ജി. മേനോൻ, ഫുട്ബോൾ കോച്ച് വിശാഖ് വിശ്വനാഥ്, ജോസ് കുറ്റൂക്കാരൻ, വില്ലി മുള്ളക്കര, പി.എസ്. അമൽ, മുൻ സിപിഎം പ്രവർത്തകൻ പി.വി. രാജൻ എന്നിവരാണു ബിജെപിയിൽ ചേർന്നത്.