പാൽവില കൂട്ടിയാൽ എതിർക്കില്ല: വി.ഡി. സതീശൻ
1576115
Wednesday, July 16, 2025 1:27 AM IST
തൃശൂർ: മിൽമ പാൽവില വർധിപ്പിച്ചാലും എതിർക്കില്ലെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. കേരളത്തിലെ ക്ഷീരകർഷകരുടെ ഉന്നമനത്തിനു നിലകൊള്ളുമെന്നും മിൽമ ഉത്പന്നങ്ങൾ നിലവാരമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. റെസ്റ്റോറന്റ് ശൃംഖലയിലെ മിൽമയുടെ മൂന്നാമത്തെ സംരംഭമായ മിൽമ റിഫ്രഷ് വെജ് ആൻഡ് നോണ്‍വെജ് റെസ്റ്റോറന്റ് രാമവർമപുരത്ത് ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പുതിയ സംരംഭമായ മിൽമ മിലികാർട്ടിന്റെ താക്കോൽദാനം മിൽമ ചെയർമാൻ കെ.എസ്. മണി നിർവഹിച്ചു. പി. ബാലചന്ദ്രൻ എംഎൽഎ, മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ സി.എൻ. വത്സലൻപിള്ള, മേഖല യൂണിയൻ ചെയർമാൻ എം.ടി. ജയൻ, കോർപറേഷൻ കൗണ്‍സിലർമാരായ ഐ. സതീഷ് കുമാർ, രാജശ്രീ ഗോപൻ, മാനേജിംഗ് ഡയറക്ടർ വിത്സണ് ജെ. പുറവക്കാട്ട് പ്രസംഗിച്ചു.