അയലക്കുഞ്ഞുങ്ങളെ പിടിച്ച വള്ളം പിടിച്ചെടുത്ത് ഫിഷറീസ്
1576122
Wednesday, July 16, 2025 1:27 AM IST
അഴീക്കോട്: അയലക്കുഞ്ഞുങ്ങളെ പിടിച്ച വള്ളം ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോ ഗസ്ഥർ പിടിച്ചെടുത്തു. അധികൃതരുടെ മുന്നറിയിപ്പ് വകവയ്ക്കാതെയാണ് അയലക്കുഞ്ഞുങ്ങളെ പിടിച്ചത്.
അഴീക്കോട് തീരത്തോടുചേര്‍ന്ന് ചെറുമീനുകളെ പിടിച്ച അഴീക്കോട് സ്വദേശി കുറ്റിക്കാട്ട് ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള ത്വയ്ബ എന്ന വള്ളമാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. അധികൃതരുടെ പരിശോധനയിൽ ഈ വള്ളത്തിന് രജിസ്ട്രേഷനും ലൈസൻസും ഉണ്ടായിരുന്നില്ല. വള്ളത്തില്‍നിന്ന് 14 സെന്റിമീറ്ററില്‍ താഴെ വലിപ്പമുള്ള 500 കിലോ അയലക്കുഞ്ഞുങ്ങളും ഫിഷറീസ് അധികൃതര്‍ പിടികൂടി.
പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പിന്നീട് പുറംകടലില്‍ നിക്ഷേപിച്ചു.വള്ളം ഉടമയിൽ നിന്ന് 23000 രൂപ പിഴ ഈടാക്കി. അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസി. ഡകറക്ടർ സി. സീമയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് വള്ളം പിടികൂടിയത്.
സംഘത്തിൽ എഎഫ്ഇഒ സം നാഗോപൻ, എഫ്ഒ സഹന ഡോ ൺ, ജയചന്ദ്രൻ, ഇ.ആർ. ഷിനിൻ കുമാർ, വി.എം. ഷൈബു, വി. എൻ. പ്രശാന്ത്കുമാർ, റഫീക്ക്, ഷിഹാബ്, സുബീഷ് എന്നിവരും ഉണ്ടായിരുന്നു.