അന്താരാഷ്ട്ര ചലച്ചിത്രമേളകള്‍ തുറന്നിടുന്നത് ലോകത്തിന്റെ വാതായനങ്ങള്‍: മന്ത്രി ആര്. ബിന്ദു
1576124
Wednesday, July 16, 2025 1:27 AM IST
ഇരിങ്ങാലക്കുട: അന്താരാഷ്ട്ര ചലച്ചിത്രമേളകള്‍ തുറന്നിടുന്നത് ലോ കത്തിന്റെ വാതായനങ്ങളെന്ന് മന്ത്രി ആര്. ബിന്ദു. ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയുടെ കൊടിയേറ്റം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പരിസ്ഥിതിയുടെ സംരക്ഷണവും കരുതലും യുവതലമുറയുടെ കൂടി ഉത്തരവാദിത്വമാണെന്ന് മന്ത്രി കൂട്ടിചേര്‍ത്തു. സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള പഠനത്തില്‍ മിടുക്കിയായ ഒരു വിദ്യാര്‍ഥിനിക്ക് മന്ത്രി ധനസഹായം പ്രഖ്യാപിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, നഗരസഭ കൗണ്‍സിലര്‍ ഫെനി എബിന് വെള്ളാനിക്കാരന്‍, ഐക്യുഎസി കോ- ഒാര്‍ഡിനേറ്റര്‍ ഡോ. ടി.വി. ബിനു, ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയുടെ കോ-ഓര്‍ഡിനേറ്റര്‍ ലിറ്റി ചാക്കോ, രാധാകൃഷ്ണന് വെട്ടത്ത്, റെയ്ച്ചല്‍ റോസ് എന്നിവര്‍ പ്രസംഗിച്ചു.