ഫ്ലക്സ്ബോർഡ് തകർന്നുവീണു; വിദ്യാർഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
1576118
Wednesday, July 16, 2025 1:27 AM IST
വടക്കാഞ്ചേരി: തകർന്നുവീണ ഫ്ലക്സ്ബോർഡില്നിന്നു വിദ്യാർഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സംസ്ഥാനപാതയിൽ വടക്കാഞ്ചേരി ഐസിഐസിഐ ബാങ്കിന് എതിർവശത്തെ വ്യാപാരസ്ഥാപനത്തിന്റെ ഫ്ലക്സ്ബോർഡാണ് ഇന്നലെ രാവിലെ 9.30 ഓടെ തകർന്നുവീണത്.
വിദ്യാർഥി ഫോണിൽ സംസാരിച്ചു ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ തൊട്ടുമുന്നിൽ ഫ്ലക്സ്ബോർഡ് വീഴുകയായിരുന്നു. സംഭവസമയത്ത് പ്രദേശത്ത് ജനങ്ങൾ ഇല്ലാത്തതിനാൽ വൻ അപകടംഒഴിവായി. വടക്കാഞ്ചേരി ടൗണിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപാരസ്ഥാപനങ്ങളിൽ അപകട ഭീഷണിയായി ഇത്തരത്തിൽ ഫ്ലക്സ്ബോർഡുകൾ ഉള്ളതായി നാട്ടുകാർ പറയുന്നു. നഗരസഭ അധികൃതരുടെ പരിശോധനകൾ കാര്യക്ഷമമല്ലാത്തതാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്നും പറഞ്ഞു. ഒരിക്കൽ സ്ഥാപിക്കുന്ന ബോർഡുകൾ കാലപ്പഴക്കംചെന്നാലും മാറ്റിസ്ഥാപിക്കാറില്ല.
ഇത്തരം ബോർഡുകൾ അധികൃതർ ഇടപ്പെട്ട് ഉടൻ നീക്കംചെയ്യാനുള്ള നടപടികൾ ഉണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.