യുവഎഴുത്തുകാരി മരിച്ചനിലയിൽ
1576022
Tuesday, July 15, 2025 11:28 PM IST
അവണൂർ: എഴുത്തുകാരിയും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുമായ വിനീത കുട്ടഞ്ചേരി(44) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 7.30 ഓടെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ മലയാളസാഹിത്യത്തിനുള്ള 2019ലെ അവാര്‍ഡ് ജേതാവാണ്. സാമൂഹ്യ-സംസ്കാരികരംഗങ്ങളിൽ സജീവസാന്നിധ്യമായിരുന്നു. അവണൂര്‍ പഞ്ചായത്തിന്റെ പരിധിയില്‍ ആദ്യമായി ജനകീയഹോട്ടല്‍ നടത്തിയിരുന്നു. കടുത്ത സാമ്പത്തികപ്രതിസന്ധിയെതുടര്‍ന്ന് ഹോട്ടല്‍ അടച്ചുപൂട്ടി. കടങ്ങള്‍ വീട്ടാന്‍വേണ്ടി വിദേശത്തേക്കു ജോലിക്കായി പോയെങ്കിലും തൊഴില്‍ നഷ്ടപ്പെട്ടു തിരിച്ചുവന്നു.
കഴിഞ്ഞ ശനിയാഴ്ച വിനീതയുടെ വിന്‍സന്റ് വാന്‍ഗോഗിന്റെ വേനല്പ്പക്ഷി എന്ന പുസ്തകം മന്ത്രി ആർ. ബിന്ദു പ്രകാശനംചെയ്തിരുന്നു. നിരവധി കവിതകള്‍ രചിച്ചിട്ടുണ്ട്. നിനക്കായ് എന്ന ഗാനത്തിന്റെ സംവിധായിക എന്നനിലയിലും പ്രശസ്തി നേടി.
സംസ്കാരം നടത്തി. അവണൂര്‍ മണിത്തറ കാങ്കില്‍ വീട്ടില്‍ രാജുവാണ് ഭര്‍ത്താവ്. മക്കള്‍: ശ്രീരാജി, ശ്രീനന്ദ.