കോടശേരിയിൽ ഹർത്താൽ നടത്തി
1576119
Wednesday, July 16, 2025 1:27 AM IST
കുറ്റിച്ചിറ: കോടശേരി പഞ്ചായത്ത് ഓഫീസിൽവച്ച് കോൺഗ്രസ് അംഗങ്ങളെ ആക്രമിച്ച എൽഡി എഫ് അംഗങ്ങുടെ നടപടിയിൽ പ്രതിഷേധിച്ച് കോടശേരി പഞ്ചായത്തിൽ കോൺഗ്രസ് ഹർത്താൽ ആചരിച്ചു. കുറ്റിച്ചിറയിൽ നടത്തിയ പ്രതിഷേധപ്രകടനം കോൺഗ്രസ് പരിയാരം ബ്ലോക്ക് പ്രസിഡന്റ് എം.ടി. ഡേവിസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോൺസൺ മാളിയേക്കൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ്് കെ.പി. ജെയിംസ്, ഡിസിസി സെക്രട്ടറി ടി.എ. ആന്റോ, സി.വി. ആന്റണി, അഡ്വ. ലിജോ ജോൺ, ഡെന്നി വർഗീസ്, റിക്സൻ മണവാളൻ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പ്രകടനത്തിനു നേതൃത്വം നൽകി.